കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ ക്ഷേത്രം അടച്ചിടില്ലെന്ന് തന്ത്രി; ആചാര വിരുദ്ധം, പ്രചാരണം തള്ളി

Google Oneindia Malayalam News

പമ്പ: അയ്യപ്പ ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന പ്രചാരണം തന്ത്രി കണ്ഠര് രാജീവര് തള്ളി. യുവതികളെ ക്ഷേത്രത്തില്‍ കയറ്റില്ലെന്നും ശ്രീകോവിലിന് മുമ്പില്‍ യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടയ്ക്കുമെന്നുമായിരുന്നു പ്രചാരണം. ഇങ്ങനെ ഒരു തീരുമാനം ഇല്ലെന്ന് തന്ത്രി വ്യക്തമാക്കി. അമ്പലം അടച്ചിടാന്‍ പള്ളി. ആചാര ലംഘനമാണത്. മാസത്തില്‍ അഞ്ച് ദിവസം നട തുറന്ന് പൂജ നടത്തണം. അതാണ് ആചാരം. ഈ ആചാരങ്ങള്‍ മുടക്കാന്‍ സാധ്യമല്ലെന്നും കണ്ഠര് രാജീവര് വ്യക്തമാക്കി.

M

ആന്ധ്ര ഗോദാവരി സ്വദേശി മാധവിയും കുടുംബവും ദര്‍ശനത്തിന് വന്നെങ്കിലും സന്നിധാനത്ത് എത്തും മുമ്പ് അവരെ ഭീഷണിപ്പെടുത്തി പ്രതിഷേധക്കാര്‍ തിരിച്ചയച്ചു. പമ്പയില്‍ എത്തിയെങ്കിലും സന്നിധാനത്തേക്ക് പോകാന്‍ ഒരുങ്ങിയ മാധവിയെ പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. അതോടെ അവര്‍ തിരിച്ചുപോന്നു. ഇപ്പോള്‍ പോലീസ് സംരക്ഷണയിലാണ് മാധവിയും കുടുംബവും.

ചേര്‍ത്തല സ്വദേശി ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവരും പോലീസ് സംരക്ഷണത്തിലാണ്. സൗകര്യം ഒരുക്കുമെന്ന് പോലീസ് പറഞ്ഞു. അതിനിടെ സന്നിധാനത്ത് രണ്ട് വനിതാ ഡോക്ടര്‍മാര്‍ എത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. ദര്‍ശനത്തിന് ശേഷം ഇന്ന് തന്നെ മടങ്ങും. പബ്ലിക് ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെജെ റീന, കൊതുകുജന്യ രോഗനിവാരണത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരാണ് സന്നിധാനത്തെത്തിയത്.

സാധാരണ അവലോകന യോഗം പമ്പയിലാണ് നടന്നിരുന്നത്. പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ ഇത്തവണ യോഗം നടക്കില്ല. തുടര്‍ന്നാണ് സന്നിധാനത്ത് നടത്തുന്നത്. രണ്ട് ഡോക്ടര്‍മാരും പമ്പ വഴി നടന്നു കയറിയാണ് സന്നിധാനത്ത് എത്തിയത്. ഗാര്‍ഡുമാര്‍ ഇരുവരുടെയും പേരും വയസും ചോദിച്ചു. എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. 51 വയസ് കഴിഞ്ഞവരാണ് തങ്ങളെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

Recommended Video

cmsvideo
എന്ത് വന്നാലും ഇന്ന് തന്നെ മല കയറുമെന്ന് ലിബി | Oneindia Malayalam

നിലയ്ക്കലില്‍ സമരക്കാരുടെ പന്തല്‍ പോലീസ് പൊളിച്ചുമാറ്റിയിരുന്നു. സമരക്കാരെ വിരട്ടിയോടിക്കുകയും ചെയ്തു. എന്നാല്‍ സമരക്കാര്‍ വീണ്ടും തിരിച്ചെത്തി പന്തല്‍ പുനസ്ഥാപിച്ചു. ഇതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസ് തീരുമാനിച്ചു. രാവിലെ അറസ്റ്റിന് ശ്രമിച്ചപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രദേശത്തിന്റെ പൂര്‍ണ നിയന്ത്രണം പോലീസ് ഏറ്റെടുത്തിരിക്കുകയാണ്.

English summary
Sabarimala issue: If women arrived, the Temple not closed- Thandri says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X