Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം പിടിക്കല്‍; സര്‍ക്കാര്‍ പിന്നോട്ടില്ല, ഓര്‍ഡിനന്‍സ് ഇറക്കിയേക്കും, മറ്റൊരു വഴിയും...

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാനം പുതിയ വഴി തേടുന്നു. ജീവനക്കാരുടെ വേതനം പിടിക്കുന്നത് ഓര്‍ഡിനന്‍സായി ഇറക്കാനാണ് ആലോചന. അപ്പീല്‍ നല്‍കുന്ന കാര്യവും പരിഗണനയിലാണ്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. ഓര്‍ഡിനന്‍സ് ഇറക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പരിശോധിക്കാന്‍ നിയമവകുപ്പിന് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

p

ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങനെ അഞ്ച് മാസം ശമ്പളത്തില്‍ കുറവ് വരുത്താനും തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളം ജീവനക്കാരുടെ അവകാശമാമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും സര്‍ക്കാര്‍ നടപടി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയുമുണ്ടായി. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ വേതനത്തില്‍ നിന്ന് പിടിക്കുന്ന തുക എന്തിന് വേണ്ടി ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ജി അടുത്ത മാസം 20ന് വീണ്ടും പരിഗണിക്കും.

ശമ്പളം കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥ വന്നപ്പോഴാണ് അല്‍പ്പം കുറവ് വരുത്താന്‍ തീരുമാനിച്ചതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ശമ്പളം കൊടുക്കാന്‍ ആവശ്യമായ പണം സര്‍ക്കാരിന്റെ കൈവശമില്ല. അസാധാരണമായ സാഹചര്യമാണ് കേരളം നേരിടുന്നത്. ഇതിന് മുമ്പ് ഇത്തരത്തില്‍ ശമ്പളം പിടിച്ചിട്ടില്ലല്ലോ എന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. കോടതി വിധി കേരളത്തിന് ബാധകമാണെങ്കില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും ബാധകമാകില്ലേ എന്ന് ഐസക് ചോദിക്കുന്നു. സര്‍ക്കാര്‍ അസാധാരണമായ പ്രതിസന്ധിയില്‍ ഉഴലുമ്പോഴും ചിലര്‍ സര്‍ക്കാരിനെ സഹായിക്കില്ല എന്ന തീരുമാനിച്ചിരിക്കുകയാണെന്നും പ്രതിപക്ഷത്തെ സൂചിപ്പിച്ച് ഐസക് കുറ്റപ്പെടുത്തി.

അതേസമയം, ആന്ധ്ര പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ മാസത്തിലും ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ചില്‍ ശമ്പളവും പെന്‍ഷനും വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഏപ്രിലില്‍ ശമ്പളം മാത്രമാണ് വെട്ടിക്കുറയ്ക്കുകയെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ ശമ്പളത്തില്‍ കുറവ് വരുത്തില്ലെന്നും ആന്ധ്ര ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+