കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സെക്‌സി ദുര്‍ഗ'; മതവികാരം വൃണപ്പെട്ടു;സനല്‍കുമാര്‍ ശശിധരന് ഹിന്ദു സംഘടനയുടെ ഭീഷണി!!!

മലയാള ചലച്ചിത്ര സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ഹിന്ദു സംഘടനാ നേതാവിന്റെ ഭീഷണി. സെക്‌സി ദുര്‍ഗ എന്ന പേരാണ് അവരെ പ്രകോപിപ്പിച്ചത്.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു സിനിമ നെതര്‍ലണ്ടിലെ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്നത്. ആ ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് സ്വന്തം രാജ്യത്ത് നിന്നും കിട്ടിയത് ഭീഷണിയും. ഹിന്ദു സംഘടനാ നേതാവിന്റേതാണ് ഭീഷണി. ചിത്രത്തിന്റെ പേര് 'സെക്‌സി ദുര്‍ഗ' എന്നായതാണ് കാരണം. മതവികാരം വൃണപ്പെടുത്തുന്നുവെന്നതാണ് പ്രശ്‌നം.

ഹിന്ദു സ്വാഭിമാന്‍ സഭയുടെ പ്രസിഡന്റ് രാഹുല്‍ ശ്രീവാസ്തവയുടേതാണ് ഭീഷണി. രാഹുലിന്റെ വാട്‌സ് ആപ്പില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. ഇപ്പോള്‍ നെതര്‍ലെണ്ടിലുള്ള സനല്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് ലഭിച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണണ്ട്.

രാഹുല്‍ ശ്രീവാസ്തവ നേതൃത്വം നല്‍കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും തനിക്ക് ഭീഷണി വന്നുവെന്ന് സനല്‍കുമാര്‍ പറഞ്ഞു. നമ്മുടെ സംസ്‌കാരത്തിന്റെ സംരക്ഷകര്‍ എന്ന അവകാശപ്പെടുന്നവരാണ് ഈ വാട്‌സ് ആപ്പ് ഗ്രൂപ്പിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മതവികാരം വൃണപ്പെടുത്തി

മതവികാരം വൃണപ്പെടുത്തി എന്നതാണ് സനല്‍കുമാറിന് മേല്‍ ഇവര്‍ ആരോപിക്കുന്ന കുറ്റം. ഹിന്ദു ദേവിയായ ദുര്‍ഗയുടെ പേരിന് മുന്നില്‍ സെക്‌സി എന്ന ചേര്‍ത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഇവരാരും ഈ ചിത്രം കണ്ടിട്ടില്ല് എന്നതാണ് വാസ്തവം. ചിത്രം ദുര്‍ഗാ ദേവിയുമായി ഒരു തരത്തിലും ബന്ധപ്പെടുന്നില്ല എന്ന് പറഞ്ഞെങ്കില്‍ അവരെ തൃപ്തിപ്പെടുത്താന്‍ അത് പോരായിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടിട്ടാണ് രാഹുല്‍ ശ്രീവാസ്തവ ഭീഷണിയുമായി ഇറങ്ങിയത്.

എന്തുകൊണ്ട് ദുര്‍ഗ എന്ന പേര്?

ചിത്രം ഹൈന്ദവ ദേവിയായ ദുര്‍ഗയുമായി ഒരു തരത്തിലും ബന്ധപ്പെടുന്നില്ലെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് ദുര്‍ഗ എന്ന പേരിട്ടു എന്നായിരുന്നു അവരുടെ അടുത്ത ചോദ്യം. ദുര്‍ഗ എന്നതിന് പകരം ശ്രീജ എന്ന് ഉപയോഗിക്കാമായിരുന്നില്ലെ എന്നായി ന്യായം. അതും ഒരു ദേവിയുടെ പേരാണെന്ന് സനല്‍ വ്യക്തമാക്കി. അപ്പോള്‍ തന്റെ ഭാര്യയുടെ പേരുകൂടിയാണന്നായി മറുവാദം. ദുര്‍ഗ എന്നത് അനേകം പാവം പെണ്‍കുട്ടികളുടെ പേരാണെന്നുകൂടി താന്‍ മറുപടി നല്‍കിയെന്ന് സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്‌കാരത്തിന്റെ സംരക്ഷകരുടെ ഭാഷ

ഹൈന്ദവ സംസ്‌കാരത്തിന്റെ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന സംഘമാണ് ഭീഷണിയുമായി എത്തിയത്. സംസ്‌കാരം സംരക്ഷിക്കുന്നവരുടെ ഭാഷ തീരെ സംസ്‌കാരമില്ലാത്തതായിരുന്നെന്നും സനല്‍. ഗ്രൂപ്പില്‍ തനിക്കെതിരെയുണ്ടായ കമന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ തനിക്ക് തന്നെ നാണമാകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അത്രക്കും മോശം കമന്റുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

സിനിമയെ പേടിക്കുന്നോ?

ഒരു സിനിമയെ നിങ്ങള്‍ പേടിക്കുന്നുവെങ്കില്‍ എന്ത് ശക്തിയാണ് നിങ്ങളുടെ മതത്തിന് ഉള്ളതെന്ന് അത് പിന്നാലെ ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ അദ്ദേഹം ചോദിച്ചു. ഒരു രാത്രി യാത്രയില്‍ ദുര്‍ഗയ്ക്കും അവളുടെ കാമുകന്‍ കബീറിനും നേരിടേണ്ടി വരുന്ന സാഹചര്യങ്ങളാണ് ചിത്രത്തിന്റെ കഥ. ദുര്‍ഗയെന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തിലെത്തുന്നത് രാജശ്രീ ദേശ്പാണ്ഡെയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തിലേക്ക് പോകാതെ വെറുമൊരു പേരിനെ മാത്രം മുന്‍നിറുത്തി ചിത്രത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സനലിന്റെ പോസ്റ്റിന് താഴെ കാണാന്‍ കഴിയുന്നത്.

പുരസ്‌കാരത്തിനായി മത്സരിച്ചത് ഏഴ് ചിത്രങ്ങളോട്

എഴുതപ്പെട്ട കഥയും തിരക്കഥയുമില്ലാതെ തനത് ശൈലിയില്‍ സനല്‍കുമാര്‍ ഒരുക്കിയ ചിത്രം ഏഴ് വിദേശ സിനിമകളോട് മത്സരിച്ചാണ് പുരസ്‌കാരം നേടിയത്. ബ്രസീലിയന്‍ ചിത്രമായ അറേബ്യ, ഇസ്രയേലി ചിത്രമായ ദ ബര്‍ഗ്ലര്‍, അമേരിക്കന്‍ ചിത്രമായ കൊളംബസ്, സ്പാനിഷ് ചിത്രമായ ഡിമോനിയസ് ടസ് ഒജോസ്, ബള്‍ഗേറിയന്‍ ചിത്രമായ ലൈറ്റ് ദേര്‍ ആഫ്റ്റര്‍, നെതര്‍ലണ്ടില്‍ നിന്നുള്ള ക്വാളിറ്റി ടൈം, ചിലിയില്‍ നിന്നുള്ള റേ എന്നീ ചിത്രങ്ങളായിരുന്നു സെക്‌സി ദുര്‍ഗയ്‌ക്കൊപ്പം മത്സരരംഗത്ത്.

സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

English summary
Leader of a hidhu group threaten director Sanal Kumar Sasidharan. His new movie's name provoke the group. They are claimed to be the saviours of our culture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X