കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാനിറ്ററി പാഡ് അയച്ച് പ്രതിഷേധം, എഫ്ബിയില്‍ ഉപയോഗിച്ച പാഡുകളും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ഥാപനത്തില്‍ സ്ത്രീകളെ വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ വ്യത്യസ്തമായ പ്രതിഷേധം. സ്ഥാപനത്തിന്റെ ഉടമക്ക് സാനിറ്ററി പാഡുകള്‍ തപാലില്‍ അയച്ചുകൊണ്ടാണ് പ്രതിഷേധം പടരുന്നത്.

എല്ലാ പുതുസമരങ്ങളേയും പോലെ ഈ സമരവും ഫേസ്ബുക്കില്‍ നിന്നാണ് തുടങ്ങിയത്. ചിലര്‍ ഉപയോഗിച്ച പാഡുകള്‍ പോലും ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രമാക്കി.

Napkin Protest

കൊച്ചിയിലെ അസ്മ റബ്ബര്‍ പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിലാണ് സ്ത്രീകള്‍ക്കെതിരെ മോശം സമീപനം അരങ്ങേറിയത്. സ്ത്രീളുടെ വിശ്രമമുറിയില്‍, ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ എല്ലാ വനിത ജീവനക്കാരേയും വസ്ത്രം അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു.

സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ സ്ഥാപനം തന്നെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ രണ്ട് സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്.

എന്തായാലും സാനിറ്ററി പാഡുകള്‍ അസ്മ റബ്ബര്‍ പ്രൊഡക്ട്‌സിന്റെ എംഡിക്ക് അയച്ചുകൊടുത്തു തുടങ്ങിയിട്ടുണ്ട് ചിലര്‍. ഇങ്ങനെ അയക്കുന്ന പാഡുകളുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. സാനിറ്ററി പാഡില്‍ പ്രതിഷേധം എന്ന് ചുവന്ന അക്ഷരങ്ങളില്‍ എഴുതി തപാലില്‍ അയക്കണം എന്നാണ് ആഹ്വാനം.

English summary
Sanitary Pad protest in Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X