• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഭയ കേസ് വിധിവന്നപ്പോള്‍ ഇതേ കോടതിയെ അത്യന്തം പുകഴ്ത്തിയവര്‍ ആണ് നമ്മള്‍; അത് മറക്കരുത്'

Google Oneindia Malayalam News

കോഴിക്കോട്: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിന്നാലെ ഒട്ടേറെ പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. സിനിമ മേഖലയില്‍ നിന്ന് പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരും മലയാള സിനിമ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസിയും പ്രതികരണം രേഖപ്പെടുത്തിയിരുന്നു.

1

എന്നാല്‍ ഇപ്പോഴിതാ, കോടതി വിധിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കോടതിക്കെതിരെ പലരും പങ്കുവയ്ക്കുന്ന പ്രതിഷേധ പോസ്റ്റുകളെ വിമര്‍ശിച്ചാണ് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. ആരും കോടതിയെ മോശമാക്കി പറയരുത്. അഭയാക്കേസ് വിധിവന്നപ്പോള്‍ ഇതേ കോടതിയെ അത്യന്തം പുകഴ്ത്തിയവര്‍ ആണ് നമ്മള്‍. അത് മറക്കരുതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സന്തോഷിന്റെ വാക്കുകളിലേക്ക്...

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം


പീഡന കേസില്‍ ആരോപണ വിധേയനായ പുരോഹിതനെ കോടതി വെറുതെ വിട്ടല്ലോ.. എന്നാല്‍ അത് കേട്ട് വിഷമിച്ച ചിലര്‍ ഈ വിധി കാരണം കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറഞ്ഞു പോസ്റ്റ് ഇടുന്നത് ശ്രദ്ധയില്‍പെട്ടു. സാക്ഷികള്‍ ആരും കൂറ് മാറിയിട്ടില്ല, എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിധി വന്നത് എന്ന് ചിന്തിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില കാര്യങ്ങളാണ്.

3

1) ഒരു സ്ത്രീ 13 തവണ പീഡിപ്പിച്ചു എന്നാണ് പറഞ്ഞത് . ഈ സ്ത്രീ 12 തവണ പീഡിപ്പിച്ചപ്പോള്‍ മിണ്ടാതിരിക്കുകയും13 നാം തവണ മാത്രമാണ് ഇത് പീഡനമായി മനസിലായുള്ളൂ എന്ന രീതിയില്‍ വാദങ്ങള്‍ വന്നിരിക്കാന്‍. സാധ്യതയുണ്ട് . ആദ്യത്തെ തവണ പീഡനം നടന്നപ്പോള്‍ ഉടനെ കേസ് കൊടുത്തിരുന്നുവെങ്കില്‍, പെട്ടെന്ന് തന്നെ ശാസ്ത്രീയമായ തെളിവുകള്‍ എടുത്തു പ്രതിക്ക് ശിക്ഷ കിട്ടുമായിരുന്നു.

4

എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പീഡിപ്പിച്ചു എന്ന് പറയുന്നത് കോടതി മുഖവിലക്ക് എടുതിരിക്കില്ല . കാരണം 13 തവണ പ്രായപൂര്‍ത്തിയായ , പക്വതയുള്ള ഒരാളെ പീഡിപ്പിച്ച് എങ്കില്‍ അത് പരസ്പര സമ്മതത്തോടെ ഉള്ളതാകും എന്ന് പ്രതിഭാഗം വാദിച്ചു സമര്‍ത്തിച്ചിരിക്കാം. പീഡനത്തിന് തെളിവ് കൊടുത്താല്‍ മാത്രം പോരാ , അത് ക്രിമിനല്‍ സ്വഭാവത്തില്‍ ബോധപൂര്‍വം ചെയ്തു എന്ന് കൂടി സമര്‍ത്തിച്ചാലെ ആരോപണ വിധേയനായ വ്യക്തിക്ക് ശിക്ഷ കിട്ടൂ. മാത്രവും അല്ല, പണ്ടത്തെ പീഡനത്തിന് ഇപ്പൊള്‍ എങ്ങനെ ശാസ്ത്രീയ തെളിവ് എടുക്കും ?

5

2) ഈ കേസില്‍ ആരും കൂറ് മാറിയില്ല എന്നതും , സാഹചര്യ തളിവുകളും എതിരാണെങ്കിലും, പീഡനം നടന്നതിന് ശേഷം പിന്നെയും വര്‍ഷങ്ങളോളം എന്തുകൊണ്ട് വീണ്ടും അവരോടൊപ്പ മായി തുടര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് പ്രതി ഭാഗം ചോദിച്ചിരിക്കാം . പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തി എന്ന് പഴയ പീഡന കേസ് ആയതിനാല്‍ അവര്‍ തെളിയിച്ചു കാണും .

6

3) ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി പഴയ തെളിവില്ലാത്ത കേസുമായി വന്നു എന്നും , ഇതിന് പിന്നില്‍ വ്യക്തി വൈരാഗ്യം മാത്രമാണെന്ന് പ്രതി ഭാഗം വാധിച്ചിരിക്കാം . ആരോപണങ്ങള്‍ ആര്‍ക്കും ആര്‍ക്ക് എതിരെയും നടത്താം . പക്ഷേ കോടതിക്ക് വേണ്ടത് കൃത്യമായ തെളിവുകള്‍ ആണ് . അനീതിക്ക് എതിരെ, പീഡനത്തിന് എതിരെ കേസ് കൊടുക്കുന്നവര്‍ സംഭവം നടന്ന് ഉടനെ തന്നെ കേസ് ആക്കണം . അല്ലെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെയും സംഭവിക്കാം .

7

വിവാഹ വാഗ്ദാനം നല്‍കി പീഡിപിച്ചു എന്ന് പറഞ്ഞു കേസ് കൊടുത്ത ഭൂരിഭാഗം കേസിലും പ്രതികളെ വെറുതെ വിടാം . അവിടെ വാഗ്ദാന ലംഘനത്തിന് മാത്രമേ സ്‌കോപ്പ് ഉളളൂ എന്നര്‍ത്ഥം . പീഡന സമയത്ത് പരസ്പര സമ്മതത്തോടെ , പ്രായ പൂര്‍ത്തി ആയവര്‍ തമ്മിലാണോ എന്ന് മാത്രമാണ് നോക്കുക . കോടതികളില്‍ വിധിന്യായങ്ങളെ ഉള്ളു, ന്യായവിധികളില്ല. ആയതിനാല്‍ ആരും കോടതിയെ മോശമാക്കി പറയരുത്. അഭയാക്കേസ് വിധിവന്നപ്പോള്‍ ഇതേ കോടതിയെ അത്യന്തം പുകഴ്ത്തിയവര്‍ ആണ് നമ്മള്‍ . അത് മറക്കരുത്.

8

(വാല്‍കഷ്ണം.. ഈ കേസിന്റെ മറവില്‍ ചിലര്‍ ഒരു സമുദായത്തെ, അവരുടെ സഭയെ നൈസായിട്ട് ചളി വാരി എരിയുന്ന രീതിയില്‍ കമന്ര്‍റ് ഇടുന്നത് ശ്രദ്ധയില്‍ പെട്ടു. അത് ശരിയല്ല . ഒരു പുരോഹിതന് എതിരെ വരുന്ന കേരളത്തിലെ ആദ്യത്തെ ലൈംഗിക പീഡന കേസ് അല്ലാ ഇതെന്ന് എല്ലാവരെയും ഓര്‍മിപ്പിക്കുന്നു . ഈ വിധിക്ക് എതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ പോകാനും, തെളിവ് കാണിച്ചു ഇത് അവിടെ തിരിതുവാനും ഉള്ള അവകാശം വാദിക്ക് ഇപ്പോഴും ഉണ്ട്.. )

9

അതേസമയം, കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ഡബ്യുസിസി രംഗത്തെത്തിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ നമ്മുടെ പോരാട്ടങ്ങള്‍ വെറുതെ ആയെന്നു് തോന്നുമ്പോള്‍ നിരാശ തോന്നും , ഈ അവസ്ഥക്ക് ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും. ഇന്ന് അത്തരത്തിലുള്ള ഒരു ദിവസമാണ്. അക്രമത്തെയും അനീതിയെയും നേരിടാന്‍ സ്ത്രീകള്‍ക്ക് ധൈര്യവും ശക്തിയും ഏറെ ആവശ്യമാണെന്ന് ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചു.

10

പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നമുക്ക് നേരിടേണ്ടത്. ആ യാത്രയാവട്ടെ ദീര്‍ഘവും കഠിനവുമായ പാതയിലൂടെയാണ്. അതുകൊണ്ട് നമ്മള്‍ പരസ്പരം പറയണം. ഞങ്ങള്‍ പോരാട്ടം തുടരുക തന്നെ ചെയ്യും, നീതിയും കൂടുതല്‍ സമാധാനപരവും മനോഹരവുമായ ഒരു ലോകത്തിനായുള്ള പോരാട്ടമാണിത്.. നമുക്ക് ഹൃദയം നഷ്ടപ്പെടാതെ മുന്നേറാം. അവസാനത്തെ വിജയം നമ്മുടേതായിരിക്കുമെന്ന് ഉറപ്പാണ്! അധികാരത്തിനു മുമ്പില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച എല്ലാ ശക്തരായ സ്ത്രീകള്‍ക്കുമൊപ്പമാണ് ഞങ്ങള്‍!- ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചു.

'ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും', സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ തള്ളി നടി ഭാമ'ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും', സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ തള്ളി നടി ഭാമ

Recommended Video

cmsvideo
  ഫ്രാങ്കോ കുറ്റവിമുക്തൻ, വിധി കേട്ട് പൊട്ടിക്കരണഞ്ഞു..
  English summary
  Santosh Pandit response Goes Viral On Bishop Franco Mulakkal Acquitted In Nun Abuse Case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X