• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിന്നിലൂടെ നീണ്ട് വന്ന കൈകൾ.. ദേഹത്താകെ പരതൽ! തിയേറ്ററിലെ പീഡനാനുഭവം പങ്കുവെച്ച് ശാരദക്കുട്ടി

കോഴിക്കോട്: ഇന്നത്തെക്കാലത്ത് പോലും തിയറ്ററില്‍ പോയി സെക്കന്‍ഡ് ഷോ കാണുന്ന പെണ്‍കുട്ടികളുടെ എണ്ണം തുലോം തുച്ഛമായിരിക്കും. തിയറ്ററിലെ ആണ്‍കൂട്ടത്തിനിടയിലെ ഞരമ്പ് രോഗികള്‍ തന്നെയാണ് അതിന് പ്രധാന കാരണം. എന്നാല്‍ മലപ്പുറത്ത് എടപ്പാളില്‍ അമ്മയുടെ സഹായത്തോടെയാണ് പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിയെ വ്യവസായിയായ മൊയ്തീന്‍കുട്ടി എന്ന അറുപതുകാരന്‍ പീഡിപ്പിച്ചത്.

തിയറ്ററില്‍ പോയി സിനിമ കണ്ടിട്ടുള്ള ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും എന്തെങ്കിലുമൊക്കെ ദുരനുഭവം ഉറപ്പായും പറയാനുണ്ടാകും. കുട്ടിക്കാലത്ത് സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ക്കൊപ്പം സിനിമ കാണാന്‍ പോയപ്പോള്‍ സംഭവിച്ചത് എന്തെന്ന് എഴുത്തുകാരിയായ ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വായിക്കാം:

5 പെൺകുട്ടികൾ തിയേറ്ററിൽ

5 പെൺകുട്ടികൾ തിയേറ്ററിൽ

തീയേറ്ററുകളിൽ സി സി ടി വി ഇല്ലാത്ത കാലം. കോളേജിൽ നിന്ന് ഞങ്ങൾ 5 പെൺകുട്ടികൾ കാറ്റത്തെ കിളിക്കൂട് എന്ന ചലച്ചിത്രം കാണുവാൻ കോട്ടയത്തെ ആനന്ദ് തീയേറ്ററിൽ മാറ്റിനിക്കു കയറി. സിനിമക്കു നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ചെറിയ തോണ്ടലുകൾ കുത്തലുകൾ ഒക്കെ പിന്നിൽ നിന്ന് കിട്ടാൻ തുടങ്ങി. അന്നൊക്കെ സിനിമക്കു പോകുമ്പോൾ തത്കാലാശ്വാസത്തിനായി സേഫ്റ്റി പിൻ, ബ്ലേഡ് ഇതൊക്കെ മിക്ക പെൺകുട്ടികളും കയ്യിൽ കരുതും.

പിന്നിലൂടെ നീണ്ട് വന്ന കൈകൾ

പിന്നിലൂടെ നീണ്ട് വന്ന കൈകൾ

തിരിച്ച് ചെറിയ തോതിലുള്ള പ്രതിരോധ ശ്രമങ്ങൾ നടത്തിയെങ്കിലും ഒറ്റ ടീമായി വന്നിരിക്കുന്ന അവന്മാർക്ക് യാതൊരു അടക്കവുമില്ല. സിനിമയിൽ രേവതി മോഹൻലാലിനോടും ശ്രീവിദ്യയോടുമുള്ള വാശി തീർക്കാൻ ഗോപിയെ പ്രലോഭിപ്പിക്കുന്ന രംഗമായി. ഞങ്ങൾക്ക് സിനിമ ശ്രദ്ധിക്കാനേ കഴിയുന്നില്ല. പിന്നിലൂടെ, വശങ്ങളിലൂടെ കൈകൾ നീണ്ടു നീണ്ട് വരുന്നു. ദേഹത്താകെ പരതുന്നു.. മാനേജറുടെ ഓഫീസിൽ ചെന്ന് പ്രശ്നം അവതരിപ്പിച്ചു. അവർ ഉടനെ വന്ന് ശല്യകാരികളെ താക്കീതു ചെയ്തു. ഇറക്കി വിട്ടൊന്നുമില്ല.

തള്ളിനീക്കിയ രണ്ടര മണിക്കൂർ

തള്ളിനീക്കിയ രണ്ടര മണിക്കൂർ

ഞങ്ങൾ സിനിമ കാണാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. ഒരു മനസ്സമാധാനവുമില്ല. തീയേറ്റർ വിട്ട് ഇറങ്ങിപ്പോയതുമില്ല. എന്താന്നു ചോദിച്ചാൽ അറിയില്ല. അന്നത്തെ കാലത്ത് ചില ഭയങ്ങൾ അങ്ങനെയാണ് പ്രവർത്തിച്ചത് എന്നേ ഉത്തരമുള്ളു. ആൾക്കൂട്ടത്തിന്റെ കൂടെ പുറത്തിറങ്ങിയാൽ മതിയെന്ന് തമ്മിൽത്തമ്മിൽ വിറയ്ക്കുന്ന കൈകൾ കൂട്ടിപ്പിടിച്ചു ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളാണ് തെറ്റുകാരികളെന്ന് സ്വയം കുറ്റപ്പെടുത്തി. എങ്ങനെയോ രണ്ടര മണിക്കൂർ തള്ളി നീക്കി.

ബ്ലേഡ് വെച്ച് മുടി മുറിച്ചു

ബ്ലേഡ് വെച്ച് മുടി മുറിച്ചു

സിനിമ തീർന്നപ്പോഴും ഭയം കുറ്റവാളികൾക്കല്ല, ഞങ്ങൾക്കാണ്, അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല, അവന്മാർ ഞങ്ങളെ തിരിച്ചറിയുമോ എന്നാണ് വേവലാതി. വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേർത്തു പിടിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ ഇടവഴിയിൽ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളിൽ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയിൽ മുറുക്കിത്തുപ്പിയിരിക്കുന്നു.

ഇന്നും ഓർക്കുമ്പോൾ ഭയം

ഇന്നും ഓർക്കുമ്പോൾ ഭയം

ഇന്നും കാറ്റത്തെ കിളിക്കൂട് ടി വി യിൽ കാണുമ്പോൾ ഞങ്ങൾ പരസ്പരം ഫോണിൽ ബന്ധപ്പെടും. ബലവാന്മാരെ ഭയന്ന് നിശ്ശബ്ദരായിപ്പോയ പെൺകുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മയാണ് ഇന്നും ആ ചിത്രം. എടപ്പാളിലെ തീയേറ്ററുടമയോട് ബഹുമാനം തോന്നുന്നു. ഇരുട്ടിൽ ആരുമറിയാതെ എത്രയോ തീയേറ്ററുകളിൽ സംഭവിക്കുന്ന ക്രൂരതകളിൽ ഒന്നു മാത്രമാകാം ഇത്. ആ തീയേറ്ററുടമ കാണിച്ച സാമൂഹിക നീതിബോധം പോലും കാണിക്കാതിരുന്ന പോലീസിനോട് പുച്ഛമാണ് തോന്നുന്നത്. അവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകണം.

നാളെയും ആവർത്തിച്ചേക്കും

നാളെയും ആവർത്തിച്ചേക്കും

നിവൃത്തിയില്ലാത്ത ഘട്ടത്തിൽ വിഷയം മാതൃഭൂമി ചാനൽ പുറത്തു കൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ മാന്യൻ മൊയ്തീൻ കുട്ടി നാളെയും നിർവൃതിക്കായി മറ്റേതെങ്കിലും തീയേറ്ററിലേക്ക് ബെൻസിൽ വന്നിറങ്ങുമായിരുന്നു. മാധ്യമ ധർമ്മം ശരിയായി നിർവ്വഹിച്ച മാതൃഭൂമിയും പൊതു ധർമ്മം നിർവ്വഹിച്ച എടപ്പാളിലെ തീയേറ്റർ ഉടമയും അഭിനന്ദനമർഹിക്കുന്നു. അന്തസ്സായി ആർത്തിയും പരവേശവുമില്ലാതെ വാർത്ത റിപ്പോർട്ടു ചെയ്ത ശ്രീജ, ജയപ്രകാശ് ഇവരും അഭിനന്ദനത്തിനർഹരാണ് എന്നാണ് ശാരദക്കുട്ടിയുടെ അനുഭവക്കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

എആർ റഹ്മാന്റെ പേരിൽ ഫ്ലവേഴ്സ് ടിവിയുടെ തരംതാണ മുതലെടുപ്പ്.. നഷ്ടപരിഹാരം നൽകണം!

പണം മുടക്കി റഹ്മാനെ കേൾക്കാനെത്തിയവരെ ചളിയിൽ കുളിപ്പിച്ച് ഫ്ലവേഴ്സ് ടിവി! സംഗീത പരിപാടി ചതുപ്പിൽ

കൂടുതൽ malappuram വാർത്തകൾView All

English summary
Saradakkutty shares experiencing sexual abuse at cinema theatre, in facebook post

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more