കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ മത്തിയുടെ വില കുത്തനെ ഉയരുന്നു;മലയാളികൾ മറക്കണോ ഈ രുചിയെ?; തിരിച്ചടിയായത് ഇവയാണ്

Google Oneindia Malayalam News

തിരുവനന്തപുരം : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മത്സ്യ ഇനങ്ങളിൽ ഒന്നാണ് മത്തി. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കിട്ടാൻ ബുദ്ധിമുട്ടുളളതും ഈ മത്തി തന്നെ. ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം പോലും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും ചുരുക്കം ചില വള്ളങ്ങൾ മാത്രം മത്സ്യബന്ധനത്തിനായി പോകുന്നുണ്ട്. എന്നാലോ, ഈ വള്ളങ്ങളിൽ നിന്ന് മത്തി കൂട്ടുന്നത് അപൂർവ്വം മാത്രം. കടലിൽ നിന്നും മീൻ ലഭിക്കുന്നതിലെ കുറവും ടോളിംഗ് നിരോധനവുമാണ് നിലവിലെ മത്തി ക്ഷാമത്തിന് പ്രധാന കാരണം.

അതിനാൽ തന്നെ, വിപണിയിൽ മത്തി വില കുത്തനെ ഉയർന്നു. ഒരു കിലോ മത്തി കിട്ടണമെങ്കിൽ ഇപ്പോൾ 250 രൂപ മുതൽ 325 വരെ നൽകേണ്ട അവസ്ഥയാണ്. ട്രോളിംഗ് നിരോധനം ആരംഭിച്ചത് മുതൽ തന്നെ കേരളത്തിൽ മത്തിക്ക് ക്ഷാമം അനുഭവിച്ചു തുടങ്ങി. ഇക്കഴിഞ്ഞ ദിവസം ഒരു കിലോ മത്തിയുടെ വില 320 ലെത്തി.

1

എത്ര രൂപ കുറഞ്ഞാലും കൂടിയാലും 250 രൂപയ്ക്ക് മുകളിൽ കൊടുക്കണം ഇപ്പോൾ മത്തിക്ക്. പക്ഷേ, കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ചെറിയ മത്തികൾ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പക്ഷേ, ഈ മത്തിയോട് മലയാളികൾക്ക് താല്പര്യമില്ല. മത്തി കടലിൽ നിന്നും ലഭിക്കാത്തതിന് കാരണമായി പറയുന്നത് കടലിനുള്ളിലെ ചൂട് കാരണം എന്നാണ്. മത്സ്യത്തൊഴിലാളികൾ പ്രകടിപ്പിക്കുന്ന ഈ ആശങ്ക സി എം എഫ് ആർ ഐ പോലുള്ള പഠന സംഘങ്ങളും അംഗീകരിക്കുകയാണ് ഇപ്പോൾ.

'ദിലീപ് കുഴപ്പക്കാരനല്ലെന്ന് അതിജീവിത പറഞ്ഞോ?..ദൃശ്യങ്ങൾ അവർക്കൊക്കെ എങ്ങനെ കിട്ടി';പ്രകാശ് ബാരെ'ദിലീപ് കുഴപ്പക്കാരനല്ലെന്ന് അതിജീവിത പറഞ്ഞോ?..ദൃശ്യങ്ങൾ അവർക്കൊക്കെ എങ്ങനെ കിട്ടി';പ്രകാശ് ബാരെ

2

അതേസമയം, ഈ മാസം 31 - ന് ടോളിംഗ് നിരോധനം അവസാനിക്കും. ഇതോടെ ഈ ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞേക്കും എന്നാണ് വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞു എന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി എം എഫ് ആർ ഐ.) പഠനം വ്യക്തമാക്കിയിരുന്നു. 2021 - ലെ കണക്കുകൾ അപേക്ഷിച്ച് 75 ശതമാനത്തിന്റെ കുറവാണ് 2022 - ൽ രേഖപ്പെടുത്തിയിരിക്കുന്നത്.

3

2021 - ൽ 3297 ടൺ മത്തി കേരളത്തിൽ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. മത്തിയുടെ ലഭ്യതയിൽ 1994 ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ കണക്കുകൾ അവതരിപ്പിച്ചത് സി എം എഫ് ആർ ഐ യിൽ നടന്ന ശില്പശാലയിൽ ആയിരുന്നു .

'ദിലീപിനെ അനുകൂലിച്ചാല്‍ മ്ലേച്ഛന്‍മാര്‍, എതിര്‍ക്കുന്നവര്‍ക്ക് ഐസ്‌ക്രീമും താരാട്ടും'; സജി നന്ത്യാട്ട്'ദിലീപിനെ അനുകൂലിച്ചാല്‍ മ്ലേച്ഛന്‍മാര്‍, എതിര്‍ക്കുന്നവര്‍ക്ക് ഐസ്‌ക്രീമും താരാട്ടും'; സജി നന്ത്യാട്ട്

4

കണക്കുകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, 2022 - ൽ 5.55 ലക്ഷം ടണ്ണാണ് കേരളത്തിലെ ആകെ സമുദ്ര മത്സ്യ ലഭ്യത എന്ന് പറയുന്നത്. എന്നാൽ , കോവിഡ് കാരണം മീൻപിടിത്തം കുറഞ്ഞ 2020 - ൽ ഇത് 3.6 ലക്ഷം ടണ്ണായി മാറുകയായിരുന്നു . എന്നാൽ , കേരളത്തിൽ ലഭ്യമാകുന്ന മത്തിയുടെ ലഭ്യത 2021 - ൽ 30 കോടിയായി കുറഞ്ഞു എന്നും സി എം എഫ് ആർ ഐ യിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ . എൻ . അശ്വതിയുടെ നേതൃത്വത്തിൽ നടന്ന പഠനം വെളിപ്പെടുത്തുന്നു .

5

മത്തി എന്ന മത്സ്യത്തെ മാത്രം ആശ്രയിച്ച് മത്സ്യ ബന്ധനം നടത്തുന്ന നിരവധി മത്സ്യത്തൊഴിലാളികൾ കേരളത്തിൽ ഉണ്ട്. എന്നാൽ , ഇത്തരത്തിലുളള ചെറുകിട മത്സ്യത്തൊഴിലാളികൾക്കാണ് വലിയ നഷ്ടം ഉണ്ടായിരിക്കുന്നത് . 3 .35 ലക്ഷം രൂപയായി ലഭിച്ചിരുന്നു വരുന്ന ഇക്കാലത്ത് 90 ,262 രൂപ എന്ന നിലയിൽ വാർഷിക വരുമാനം ആയി കുറഞ്ഞിരുന്നു .

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala
6

നേരത്തെ 237 ദിവസം കടലിൽ പോയിരുന്നു എങ്കിൽ ഇപ്പോൾ ഇത് 140 ദിവസമായി കുറഞ്ഞു എന്നും പഠനം വ്യക്തമാക്കുന്നു . അതേസമയം , 2014 - ൽ ലാൻഡിങ് സെന്ററുകളിൽ ലഭിച്ചിരുന്ന മത്തിയുടെ വാർഷിക മൂല്യം 608 കോടി രൂപ ആയിരുന്നതായും റിപ്പോർട്ട് ഉണ്ട്.

English summary
Sardine prices rise in Kerala; These are the reasons why the price is rising
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X