കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി ചൂഷണം ചെയ്തു; എപ്പോള്‍? എവിടെവെച്ചെന്ന് വെളിപ്പെടുത്തി സരിത

സോളാര്‍ തട്ടിപ്പുകേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ മുന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സരിത എസ് നായര്‍.

  • By Anwar Sadath
Google Oneindia Malayalam News

Recommended Video

cmsvideo
'സംഭവം നടന്നത് ക്ലിഫ് ഹൌസില്‍', ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സരിത | Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ മുന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സരിത എസ് നായര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍. ഉമ്മന്‍ ചാണ്ടി അതിരുവിട്ട ചൂഷണം ചെയ്‌തെന്ന ആരോപണത്തില്‍ ഉറച്ചുനിന്ന സരിത വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തു.

വനിതാ ശൗചാലയത്തിലേക്ക് 'പാഞ്ഞുകയറി' രാഹുല്‍... പിന്നെ നടന്നത്, സംഭവം മോദിയുടെ നാട്ടില്‍
ക്ലിഫ് ഹൗസില്‍ വെച്ചാണ് ഉമ്മന്‍ ചാണ്ടി ചൂഷണം ചെയ്തതെന്ന് സരിത പറഞ്ഞു. എമര്‍ജിങ് കേരളയ്ക്കു ശേഷം മുട്ട് വേദനയെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലായിരുന്നു അന്ന്. മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. എന്നാല്‍, തനിക്ക് പ്രത്യേക അനുമതി നല്‍കിയാണ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയത്. ഇവിടെവെച്ച് ഉമ്മന്‍ ചാണ്ടി തന്നോട് അതിരുവിട്ട് പെരുമാറിയെന്നാണ് സരിത പറയുന്നത്.

saritha


ഉമ്മന്‍ ചാണ്ടിക്ക് കൈക്കൂലിയും കൊടുത്തിരുന്നു. 1.9 കോടി രൂപയാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. ഇതില്‍ ഒരുഭാഗം ദില്ലി കേരളാ ഹൗസില്‍ വെച്ചും ബാക്കി തുക തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തു വെച്ചും കൈമാറി. കേരളാ ഹൗസില്‍ വെച്ച് തോമസ് കുരുവിളയുടെ കൈവശം പണം നല്‍കാന്‍ ഉമ്മന്‍ചാണ്ടിയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു.

ഓവര്‍ ലോഡഡ്, ഫേസ്ബുക്ക് സൈറ്റും ആപ്പും ഡൗണ്‍, ഓര്‍ക്കൂട്ടിന്റെ ഗതിയാകുമോ?
ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെടണം. തനിക്ക് നേരിട്ട ചൂഷണം താന്‍ എവിടെ വേണമെങ്കിലും പറയുമെന്നും സരിത വ്യക്തമാക്കി. സരിത മുന്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയും കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

English summary
Saritha Nair repeats Oommen Chandy sexually abused her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X