ഓവര്‍ ലോഡഡ്, ഫേസ്ബുക്ക് സൈറ്റും ആപ്പും ഡൗണ്‍, ഓര്‍ക്കൂട്ടിന്റെ ഗതിയാകുമോ?

Subscribe to Oneindia Malayalam

ഫേസ്ബുക്ക് വീണ്ടും ഡൗണ്‍ ആയി, മുന്‍പും സമാനമായ രീതിയില്‍ ഫേസ്ബുക്ക് ഡൗണ്‍ ആയിട്ടുണ്ടെങ്കിലും ഓര്‍ക്കൂട്ടിന്റെ ഗതിയാകുമോ ഫേസ്ബുക്കിനും എന്ന് സംശയിക്കുന്നവരുണ്ട്. ഇന്‍സ്റ്റഗ്രാമും അല്‍പനേരത്തേക്ക് നിശ്ചലമായിരുന്നു.

കോളേജ് അധ്യാപകരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധന, 22 മുതല്‍ 28 ശതമാനം വരെ

ആമസോണിനെ പറ്റിച്ച് 21കാരന്‍ നേടിയത് 50 ലക്ഷം രൂപ, കള്ളന്‍ പിടിയില്‍, തട്ടിപ്പിന്റെ കഥ ഇങ്ങനെ...

ബുധനാഴ്ച രാത്രിയായാണ് ഫേസ്ബുക്ക് വീണ്ടും പണിമുടക്കിയത്. ഫേസ്ബുക്ക് തുറന്ന പലര്‍ക്കും ലഭിച്ചത് ശൂന്യമായ പേജ്. ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്പ് എന്നിവയിലൂടെ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തവര്‍ക്കാണ് കൂടുതല്‍ പ്രശ്‌നം അനുഭവപ്പെട്ടത്. മൊബൈല്‍ ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ ചിലര്‍ക്കും പ്രശ്‌നമുണ്ടായിരുന്നു.

 എല്ലാവര്‍ക്കും പ്രശ്‌നമില്ല

എല്ലാവര്‍ക്കും പ്രശ്‌നമില്ല

എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കും ഫേസ്ബുക്ക് ലോഡ് ആകാത്ത് പ്രശ്‌നം അനുഭവപ്പെട്ടിരുന്നില്ല. യുഎസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കാണ് കൂടുതല്‍ പ്രശ്‌നം അനുഭവപ്പെട്ടത

ട്വിറ്റര്‍ ആഘോഷിച്ചു

ട്വിറ്റര്‍ ആഘോഷിച്ചു

പതിവു പോലെ ഫേസ്ബുക്ക് നിശ്ചലമായപ്പോള്‍ ട്വിറ്റര്‍ അത് ആഘോഷിച്ചു. പലരും ഫേസ്ബുക്ക് സ്തംഭിച്ച വിവരം ട്വിറ്ററിലൂടെ അറിയാത്തവരെയും അറിയിച്ചു.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

50 ശതമാനത്തോളം ആളുകള്‍ക്ക് ലോഗ് ഇന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും 40 ശതമാനം ആളുകള്‍ക്ക് ബ്ലാക്കൗട്ട് പ്രശ്‌നം ഉണ്ടായതായും 10 ശതമാനം ആളുകള്‍ക്ക് ചിത്രങ്ങളും വീഡിയോകളും ലോഡ് ചെയ്യുന്നതില്‍ പ്രശ്‌നം ഉണ്ടായതായുമാണ് ഫേസ്ബുക്കിന്റെ വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഓര്‍ക്കൂട്ടിനു ശേഷം ഫേസ്ബുക്ക്

ഓര്‍ക്കൂട്ടിനു ശേഷം ഫേസ്ബുക്ക്

ഓരോ കാലത്തും ഓരോ സോഷ്യല്‍ മീഡിയ ആണ് പ്രചാരത്തിലുണ്ടായിരുന്നത്. ഓര്‍ക്കൂട്ട് എന്ന സൗഹൃദ സോഷ്യല്‍ മീഡിയ ഗൂഗിളിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് വെബ്‌സൈറ്റ് ആയിരുന്നു. നവമാധ്യമങ്ങളിലെ സൗഹൃദത്തിന് അടിത്തറ പാകിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റ് ആയിരുന്നു ഓര്‍ക്കൂട്ട്.

ഓര്‍ക്കൂട്ട് പിന്നെ ഓര്‍മ്മക്കൂട്ട് ആയി

ഓര്‍ക്കൂട്ട് പിന്നെ ഓര്‍മ്മക്കൂട്ട് ആയി

2014 സെപ്തംബര്‍ 30നായിരുന്നു ഗൂഗിള്‍ ഓര്‍ക്കൂട്ട് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. പുതിയതും സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്നതുമായ പുത്തന്‍ നവമാധ്യമങ്ങള്‍ പ്രചാരത്തില്‍ വന്നപ്പോള്‍ ഓര്‍ക്കൂട്ടിനോടുള്ള പ്രിയം കുറഞ്ഞതാണ് ഇത് അടച്ചുപൂട്ടാന്‍ പ്രധാനകാരണം.

മൈ സ്‌പേസ്

മൈ സ്‌പേസ്

2003 ല്‍ ആരംഭിച്ച ആദ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളില്‍ ഒന്നായ മൈ സ്‌പേസിന്റെ അവസ്ഥയും സമാനമായിരുന്നു. പുതിയ സാഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍ പ്രചാരത്തില്‍ വന്നപ്പോള്‍ മൈ സ്‌പേസും ജനപ്രീതിയില്‍ ഏറെ പിറകോട്ടു പോയി.

ഫേസ്ബുക്കിന്റെ ഭാവി

ഫേസ്ബുക്കിന്റെ ഭാവി

ഓര്‍ക്കൂട്ടിന്റെയും മൈ സ്‌പേസിന്റെയും അതേ അവസ്ഥ തന്നെ ആയിരിക്കും ഫേസ്ബുക്കിനും സംഭവിക്കുക എന്ന് വിലയിരുത്തുന്നവരുണ്ട്. 2017ഓടെ 80 ശതമാനം ആളുകളും ഫേസ്ബുക്ക് ഉപേക്ഷിക്കുമെന്നാണ് പ്രിന്‍സെസ്‌റണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

English summary
Facebook and Instagram down for some users
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്