Get Updates
Get notified of breaking news, exclusive insights, and must-see stories!

സതീഷ് ബാബു മുമ്പും കന്യാസ്ത്രീയെ കൊന്നു; കേരളത്തെ ഞെട്ടിച്ച ക്രിമിനല്‍

കോട്ടയം: പാല ജെസ്യു കാര്‍മലീത്ത കോണ്‍വെന്റിലെ സിസ്റ്റ് അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബു കേരളം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരനായ കൊലപാതകിയോ...? അന്വേഷണ സംഘത്തിന് ലഭിയ്ക്കുന്ന വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നതാണ്.

സിസ്റ്റര്‍ അമലയെ വധിയ്ക്കുന്നതിന് മുമ്പ് ഇയാള്‍ മറ്റൊരു സ്ത്രീയെ കൂടി കൊലപ്പെടുത്തിയിട്ടുണ്. അതും ഒരു കന്യാസ്ത്രീ ആയിരുന്നു. എന്നാല്‍ അത് കൊലപാതകമാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.

കന്യാസ്ത്രീ മഠങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം തന്നെ ആയിരുന്നു ഇയാളുടെ പ്രധാന മേഖല. അതിനിടെയിലാണ് ഈ കൊലപാതകങ്ങള്‍ എല്ലാം നടത്തിയത്.

സിസ്റ്റര്‍ ജോസ് മരിയ

സിസ്റ്റര്‍ ജോസ് മരിയ

സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുമ്പാണ് മറ്റൊരു കോണ്‍വെന്റിലെ സിസ്റ്റര്‍ ജോസ് മരിയ മരിയ്ക്കുന്നത്. സ്വാഭാവിക മരണം എന്ന് കരുതി മൃതദേഹം സംസ്‌കരിയ്ക്കുകയും ചെയ്തു.

സതീഷ് ബാബു കൊന്നതാണ്

സതീഷ് ബാബു കൊന്നതാണ്

സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ വച്ച് സിസ്റ്റര്‍ ജോസ് മരിയയെ കൊന്നത് താനാണെന്ന് സതീഷ് ബാബു അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് വിവരം.

മോഷണം നടത്തി

മോഷണം നടത്തി

സിസ്റ്റര്‍ ജോസ് മരിയയെ വധിച്ചതിന് ആഴ്ചകള്‍ക്ക് ശേഷം അതേ മഠത്തില്‍ നിന്ന് ഇയാള്‍ എഴുപതിനായിരം രൂപ മോഷ്ടിച്ചു.

ഈരാട്ടുപേറ്റയില്‍

ഈരാട്ടുപേറ്റയില്‍

പിന്നീട് ഈരാറ്റുപേട്ടയിലെ ഒരു കന്യാസ്ത്രീ മഠത്തില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ചത് ആറ് ലക്ഷം രൂപയായിരുന്നു.

ലക്ഷ്യം മഠങ്ങള്‍

ലക്ഷ്യം മഠങ്ങള്‍

കന്യാസ്ത്രീ മഠങ്ങള്‍ ലക്ഷ്യംവച്ചായിരുന്നു സതീഷ് ബാബുവിന്റെ മോഷണങ്ങളെല്ലാം. അതിനിടയിലാണ് രണ്ട് കൊലപാതകങ്ങളും നടന്നത്.

പുതിയ കേസ്

പുതിയ കേസ്

സതീഷ് ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടി വരും.

മാനസിക രോഗിയോ

മാനസിക രോഗിയോ

സതീഷ് ബാബുവിന് മാനികാസ്വാസ്ഥ്യമുളളതായിട്ടായിരുന്നു തുടക്കത്തിൽ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് കൃത്യമായ സ്ഥിരീകരണം നല്‍കുന്നില്ല.

ഹരിദ്വാറില്‍

ഹരിദ്വാറില്‍

കൊലപാതകം നടത്തിയതിന് ശേഷം സതീഷ് ബാബു ഹരിദ്വാറിലേയ്ക്ക് കടക്കുകയായിരുന്നു. ഒന്നുമറിയാത്തവനെ പോലെ കാസര്‍കോടുള്ള സഹോദരനെ വിളിച്ചതോടെയാണ് ഇയാള്‍ പിടിയിലാകുന്നത്.

കുറ്റം നിഷേധിച്ചു

കുറ്റം നിഷേധിച്ചു

തുടക്കത്തില്‍ കുറ്റം നിഷേധിച്ച ആളാണ് സതീഷ് ബാബു. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വരുന്നത് മറ്റൊരു കൊലപാതകത്തിന്റെ കൂടി കഥയാണ്.

അതി ക്രൂരന്‍

അതി ക്രൂരന്‍

സ്ത്രീകളെ ഉപദ്രവിയ്ക്കുന്നത് പതിവാക്കിയ ആളാണ സതീഷ് ബാബു എന്നാണ് പറയുന്നത്. സ്‌കൂളില്‍ പഠിയ്ക്കുമ്പോള്‍ ഇയാള്‍ അധ്യാപികയെ ആക്രമിച്ചിട്ടുണ്ടത്രെ. ഭാര്യയേയും ക്രൂരമായി ആക്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+