കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയിലെ സൗമ്യക്ക് കാമുകന്‍മാരായി 25 കാരനും 63 കാരനും! കൊലപാതകത്തിന് സഹായിച്ചത് ഇരുവരും?

  • By Desk
Google Oneindia Malayalam News

പിണറായിയില്‍ മാതാപിതാക്കളേയും മകളേയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മൂവരേയും ഇല്ലാതാക്കിയത് താന്‍ ഒറ്റയ്ക്കാണെന്നായിരുന്നു നേരത്തേ സൗമ്യ പോലീസിനോട് പറഞ്ഞത്. ചോദ്യം ചെയ്യലിന്‍റെ ഒരു ഘട്ടത്തില്‍ പോലും തന്‍റെ കാമുകന്‍മാരെ പോലീസിന് മുന്നില്‍ ഒറ്റികൊടുക്കാന്‍ സൗമ്യ തയ്യാറായിരുന്നില്ല.

ഇതിനിടെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ രണ്ട് കാമുകന്‍മാരുടെ സഹായം ലഭിച്ചതായി സൗമ്യ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും.

എലിവിഷം കൊടുത്ത് കൊന്നു

എലിവിഷം കൊടുത്ത് കൊന്നു

തന്‍റെ അവിഹിത ബന്ധങ്ങള്‍ തുടരാന്‍ മാതാപിതാക്കളേയും സ്വന്തം മകളേയും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തിയാണ് സൗമ്യ കൊലപ്പെടുത്തിയത്. എന്നാല്‍ സൗമ്യയുടെ കൈയ്യില്‍ എലിവിഷം എവിടുന്ന് വന്നു എന്നാണ് പോലീസ് ആദ്യമേ അന്വേഷിച്ചത്. ഇതാണ് കൊലപാതകം സൗമ്യ ഒറ്റയ്ക്ക് ആകില്ല ചെയ്തതെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

23 ഉം 65 ഉം വയസ്സുള്ള കാമുകന്‍മാര്‍

23 ഉം 65 ഉം വയസ്സുള്ള കാമുകന്‍മാര്‍

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൗമ്യയ്ക്ക് 23 ഉം 65 ഉം വയസ്സുള്ള രണ്ട് കാമുകന്‍മാര്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തി. ഇരുവരേയും സൗമ്യ ഒരു പോലെ പരിഗണിച്ചിരുന്നു. 23 കാരന്‍ കാര്‍ ഡ്രൈവറാണ്. 65 വയസുകാരന്‍ പിണറായിയില്‍ തന്നെയുള്ള ആളാണെന്നാണ് വിവരം. ഇവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം.ഇരുവരും എലിവിഷം കൊടുക്കേണ്ടത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സൗമ്യയ്ക്ക് നല്‍കിയതായും പോലീസ് പറയുന്നു.

പ്രേരണ ഇല്ലാതെ

പ്രേരണ ഇല്ലാതെ

കൊലപാതകം നടന്ന ദിവസങ്ങളിലും അതിന് മുന്‍പും 23 കാരനായ കാമുകനോട് സൗമ്യ നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കില്ലെന്ന് സൗമ്യ ആവര്‍ത്തിച്ചിരുന്നെങ്കിലും മൂന്ന് പേരെ കൊലപ്പെടുത്താന്‍ മറ്റൊരാളുടെ സഹായമോ പ്രേരണയോ ഇല്ലാതെ സൗമ്യക്ക് കഴിയില്ലെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു.

കേസ് വഴിതിരിച്ച് വിടാന്‍

കേസ് വഴിതിരിച്ച് വിടാന്‍

ഇതിനിടെ ഇളയമകളെ കൊലപ്പെടുത്തിയത് മുന്‍ ഭര്‍ത്താവായ കിഷോറാണെന്ന് സൗമ്യ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കിഷോറിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കിഷോറിന് മകളുടെ മരണത്തില്‍ യാതൊരു പങ്കും ഇല്ലെന്ന് പോലീസ് കണ്ടെത്തി. കേസ് വഴി തിരിച്ചുവിടാനും കാമുകന്‍മാരെ രക്ഷിക്കാനുമായിരിക്കാം സൗമ്യ കള്ളമൊഴി നല്‍കിയതെന്നാണ് പോലീസിന്‍റെ നിഗമനം.

കസ്റ്റഡിയില്‍

കസ്റ്റഡിയില്‍

കേസില്‍ വീണ്ടും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സൗമ്യയെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ കാമുകന്‍മാരുടെ പങ്കിനെ കുറിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിക്കും. പത്തിന് വൈകീട്ട് വീണ്ടും സൗമ്യയെ കോടതിയില്‍ ഹാജരാക്കും.
വണ്ണത്താം വീട്ടില്‍ കമല, ഭര്‍ത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ പേരക്കുട്ടികളായ ഐശ്വര, കീര്‍ത്തന എന്നിവരുമാണ് ഒരു വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2012 ലായിരുന്നു സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് മൂത്ത മകള്‍ ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.എല്ലാവരുടേയും മരണ കാരണം ഛര്‍ദ്ദിയായിരുന്നു. ഇതോടെ ഈ മരണങ്ങളെ സംബന്ധിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ ആശങ്കകള്‍ ഉയര്‍ന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സൗമ്യയുടെ അറസ്റ്റിലേക്ക് നയിച്ചത്.

English summary
saumya murder case new developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X