6 തവണ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിയ സവര്‍ക്കര്‍ വീരനല്ല, ഭീരുവാണ്: എംവി ജയരാജന്‍
കണ്ണൂര്‍: 6 തവണ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പ് എഴുതിക്കൊടുത്ത വിഡി സവര്‍ക്കറാണ് ബിജെപിക്കാര്‍ക്ക് ഇന്നും വീര സവര്‍ക്കര്‍ എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സവർക്കർ വീരനല്ല ഭീരുവാണ് . നിസ്സഹരണ പ്രസ്ഥാനത്തെ തള്ളിപ്പറയുകയായിരുന്നു ആർ എസ് എസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഗോൾവാക്കൾ ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വാതന്ത്ര ദിന സന്ദേശത്തിലായിരുന്നു ആര്‍എസ്എസിനെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. എംവി ജയരാജന്‍റെ വാക്കുകളുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ.
സ്വാതന്ത്ര്യത്തിന്റെ 75 ആം പിറന്നാൾ സ്വാതന്ത്ര്യ സംരക്ഷണ ദിനമായി ഇന്ത്യൻ ജനത കണക്കാക്കുകയാണ്. സംഘപരിവാർ ഭരണത്തിന് കീഴിൽ സ്വാതന്ത്ര്യവും ജനാധിപത്യവും മത നിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും ഭീഷണി നേരിടുന്നു . സ്വാതന്ത്ര്യ സമരത്തിന് ഒരു പങ്കും വഹിക്കാത്തവരും സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഉജ്ജ്വലമായ പങ്കു വഹിച്ച ഗാന്ധിജിയെ കൊല ചെയ്തവരുമാണ് ഇന്ന് രാജ്യം ഭരിക്കുന്നവർ . ബി ജെ പി യുടെ പിൻഗാമികൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തു. ഹിന്ദുത്വ വാദിയായ വി ഡി സവർക്കർ 6 തവണയാണ് ബ്രിട്ടീഷ് സർക്കാരിന് മാപ്പെഴുതിക്കൊടുത്തത്.

എന്നിട്ടും ബി ജെ പിക്കാർ സവർക്കരെ 'വീര സവർക്കർ ' എന്നാണ് വിശേഷിപ്പിക്കുന്നത്. സവർക്കർ വീരനല്ല ഭീരുവാണ്. നിസ്സഹരണ പ്രസ്ഥാനത്തെ തള്ളിപ്പറയുകയായിരുന്നു ആർ എസ് എസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഗോൾവാക്കൾ ചെയ്തത്. ബ്രിട്ടീഷ് ഭരണാധികാരികളുടെ കരി നിയമങ്ങളോട് പോലും സന്ധി ചെയ്തവരാണ് ഹെഡ്ഡെവർ അടക്കമുള്ള ആദ്യ കാല ആർ എസ് എസ് നേതാക്കൾ. അതുകൊണ്ട് കൂടിയാണ് ഫാസിസ്റ്റ് സ്വഭാവമുള്ള ഇക്കൂട്ടർ പൗരാവകാശങ്ങൾ നിഷേധിക്കുന്നതും രാജ്യ ദ്രോഹ നിയമവും UAPA കേസും മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ ഉപയോഗിക്കുന്നത്. രാജ്യ സഭയിൽ ഗുണ്ടാ രാജ് നടപ്പാക്കിയവർ പാർലമെന്ററി ജനാധിപത്യം പോലും ചവിട്ടി അരക്കുകയാണ്.
സ്വാതന്ത്ര്യ സമരത്തിൽ ത്യാഗോജ്വലമായ പങ്കാണ് കമ്മ്യൂണിസ്റ് പാർട്ടിക്കുള്ളത് . ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലിയർപ്പിച്ച നിരവധി കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുണ്ട് . ഒന്നാം സ്വാതന്ത്ര്യ ദിനം മുതൽ കമ്മ്യൂണിസ്റ്റുകാർ ഈ ഉജ്ജ്വല പോരാട്ടത്തെ ഉയർത്തിപ്പിടിച്ചു . സ്വാതന്ത്ര്യ ദിനം ജയിലിൽ വച്ചായിരുന്നു എ കെ ജി ദേശിയ പതാക ഉയർത്തി ആചരിച്ചത് . ലോകം കണ്ട ഏറ്റവും വലിയ ധൈഷ്ണികനായ നോം നോം ചോംസ്കി സംഘപരിവാർ ഭരണത്തെ കുറിച്ച് വിലയിരുത്തിയത് ' ഇന്ത്യയെ ഓർക്കുമ്പോൾ എനിക്ക് ഭയമാണ് ' എന്നാണ് .
നിർഭയമായി രാജ്യത്ത് പട്ടിണി കൂടാതെ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് സി പി ഐ എമ്മും ഇടതുപക്ഷവും നടത്തുന്നത് . അത്തരമൊരു പോരാട്ടത്തിന് തുടക്കം കുറിക്കുകയാണ് രാജ്യത്തിൻറെ 75 ആം സ്വാതത്ര്യ ദിനത്തിൽ സി പി ഐ എം ചെയുന്നത്. എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നതോടൊപ്പം സ്വാതന്ത്ര്യ സംരക്ഷണ പോരാട്ടത്തിൽ അണിനിരക്കണമെന്നും അഭ്യർത്ഥിക്കുന്നു .
അനാര്‍ക്കലിയില്‍ ഞെട്ടിച്ച് ഭാവന; അഭിനന്ദിച്ച് രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും
കറുപ്പില്‍ അതീവ ഗ്ലാമറായി ബിഗ് ബോസ് താരം; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications