കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവ് കെഎസ്ആര്‍ടിസി ക്യാമ്പയിന്‍ ആദ്യദിന വരുമാനം ആറുകോടി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസി എംപ്ലോയിസ് യൂണിയന്‍ കണ്ടെത്തിയ പുതിയ പദ്ധതി ആദ്യ ദിനം തന്നെ ഫലം കണ്ടു. സേവ് കെഎസ്ആര്‍ടിസി ക്യാമ്പയിന്റെ ആദ്യ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ആറു കോടി നാല്‍പ്പത്തിയാറു ലക്ഷം ആണ് ആദ്യദിന വരുമാനം.

അഞ്ചു കോടി അന്‍പത് ലക്ഷം രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ നിലവിലെ വരുമാനം. ഇതാദ്യമായാണ് കെഎസ്ആര്‍ടിസി വരുമാനം ആറുകോടി എത്തുന്നത്. പ്രതിസന്ധിയില്‍ നിന്നും കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള ഉറച്ച തീരുമാനത്തിലാണ് ജീവനക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ksrtc

പ്രതിദിന വരുമാനം ആറുകോടി ആക്കുക എന്നതായിരുന്നു കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്റെ ലക്ഷ്യം. ലക്ഷ്യത്തിലേക്ക് ആദ്യ ദിവസം തന്നെ എത്തിയിരിക്കുന്നത് റോക്കോര്‍ഡ് നേട്ടം തന്നെയാണ്. ഒരു സര്‍വീസ് പോലും മുടക്കാതിരിക്കുക, യാത്രക്കാരോട് മാന്യമായി പെരുമാറുക തുടങ്ങിയ പരിപാടികളാണ് ക്യാമ്പയിനിലൂടെ ജീവനക്കാര്‍ പദ്ധതിയിടുന്നത്.

സ്‌പെയര്‍പാട്‌സ് അനുവദിച്ച് പരമാവധി ബസുകള്‍ സര്‍വീസിനിറക്കാമെന്ന് ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ക്യാമ്പയിനിലൂടെ കെഎസ്ആര്‍ടിസി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നുറപ്പാണ്.

English summary
Save KSRTC campaign is a good start, The first day KSRTC collects 6.46 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X