Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോയ സിപിഎം നേതാവ് മൂന്നാംക്ലാസുകാരിയെ ബലാത്സംഗം ചെയ്തു!

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സി പി എം നേതാവിനെതിരെ പോലീസ് കേസെടുത്തു. കൊച്ചിയിലാണ് സംഭവം. സി പി എമ്മിന്റെ പ്രാദേശിക നേതാവായ വല്ലാര്‍പാടം പനമ്പുകാട് പുന്നക്കാട്ടില്‍ വീട്ടില്‍ ഷഗിക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Read Also: ശശികലയുടെ വേഷംകെട്ട് മതിയാകില്ല... ദീപ ജയകുമാര്‍, ഇത് ജയലളിത തന്നെ... വരുന്നു, ഇളയ പുരൈട്ചി തലൈവി!

Read Also: പിണറായി അഥവാ പനീര്‍വിജയന്‍, ലക്ഷ്മി നായര്‍ ലക്ഷ്മിചിന്നമ്മ... ഞെട്ടിച്ച് വിടി ബല്‍റാം... കൊന്ന് കൊലവിളിക്കുന്നു!

Read Also: കളി വീണ്ടും മാറി, തമിഴ്‌നാട്ടില്‍ ആന്റി ക്ലൈമാക്‌സ്... ശശികലയല്ല ഭര്‍ത്താവ് നടരാജന്‍ മുഖ്യമന്ത്രി!

മകന്‍ പഠിക്കുന്ന എൽ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ഇയാള്‍ പല തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കേസ് ഒതുക്കാൻ സി പി എം നേതാക്കളും ഇടപെട്ടു. പെൺകുട്ടിയിൽ നിന്നും പുറത്തറിഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ.

പീഡനത്തിന് ഇരയായത് 8 വയസ്സുകാരി

പീഡനത്തിന് ഇരയായത് 8 വയസ്സുകാരി

മകനെ കൊണ്ടുവിടാന്‍ വേണ്ടിയാണ് കേസിലെ പ്രതിയായ ഷഗി സ്‌കൂളില്‍ പോകാറുള്ളത്. ഇയാള്‍ മകനെയും കൊണ്ട് നേരത്തെ തന്നെ സ്‌കൂളില്‍ എത്താറുണ്ടത്രെ. ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് പീഡനത്തിന് ഇരയായത്. ആ സമയത്ത് സ്‌കൂളില്‍ അധികം ആരും ഉണ്ടാകാറില്ല. മകന് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കാന്‍ കൊടുത്തതിന് ശേഷം ഷഗി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

അറിയിച്ചത് സഹപാഠികള്‍

അറിയിച്ചത് സഹപാഠികള്‍

ഷഗിയുടെ മകനും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും പഠിക്കുന്ന സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളാണ് ഈ സംഭവം പുറത്ത് അറിയിച്ചത്. കുട്ടികള്‍ സ്‌കൂളിലെ അധ്യാപകരോടാണ് കാര്യം പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇവര്‍ കുട്ടിയെ കൗണ്‍സലിങ് സെന്ററിലേക്ക് കൊണ്ടുപോയി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഏറെ നാളുകളായി ഇത് തുടങ്ങിയിട്ടെന്നാണ് കുട്ടി പറഞ്ഞത്.

പുറത്തുകൊണ്ടുപോയും പീഡിപ്പിച്ചു

പുറത്തുകൊണ്ടുപോയും പീഡിപ്പിച്ചു

സ്‌കൂളില്‍ വെച്ച് പലതവണ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കി. ഇത് മാത്രമല്ല, സ്‌കൂളിന് സമീപത്തെ ചെമ്മീന്‍ കെട്ടില്‍ കൊണ്ടുപോയും ഷഗി തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. നാല് തവണയാണ് ഈ സംഭവം ഉണ്ടായതത്രെ. കുട്ടികളില്‍ നിന്നും വിവരം അറിഞ്ഞപ്പോള്‍ തന്നെ അധ്യാപകര്‍ ഷഗിയോട് ഇക്കാര്യം ചോദിച്ചെങ്കിലും ഇയാള്‍ എല്ലാം നിഷേധിക്കുകയായിരുന്നു.

 കേസ് ഒതുക്കാന്‍ സിപിഎമ്മും ഇടപെട്ടു?

കേസ് ഒതുക്കാന്‍ സിപിഎമ്മും ഇടപെട്ടു?

പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ വളരെ പാവപ്പെട്ട കുടുംബത്തിലേതാണ്. ഇവര്‍ രോഗികളുമാണ്. സംഭവം കുട്ടികളിലൂടെ പുറത്തറിഞ്ഞതോടെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി തലത്തിലും അല്ലാതെയും ശ്രമം നടന്നു എന്നാണ് അറിയുന്നത്. പെണ്‍കുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. സംഗതി കൈവിട്ടുപോകുമെന്ന് തോന്നിയതോടെ കുട്ടിയുടെ വീട്ടിലെത്തി ഷഗി കുറ്റം സമ്മതിക്കുകയും മാപ്പ് പറയുകയുമുണ്ടായത്രെ.

പ്രമുഖ നേതാവും ഇടപെട്ടു?

പ്രമുഖ നേതാവും ഇടപെട്ടു?

പനമ്പ് കാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു ഷഗി. പാര്‍ട്ടിതലത്തിലും സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നത് പ്രദേശ വാസികളെയും അമ്പരപ്പിച്ചിട്ടുണ്ട്. മുന്‍ ജനപ്രതിനിധിയും എറണാകുളം ജില്ലാ നേതാവുമായ ഒരാള്‍ കേസ് ഒതുക്കാന്‍ ഇടപെട്ടതായാണ് ആരോപണം. സ്ഥലത്തെ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് ഈ നീക്കം പൊളിഞ്ഞത്.

കേസായി പാര്‍ട്ടി പുറത്താക്കി

കേസായി പാര്‍ട്ടി പുറത്താക്കി

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമ പ്രകാരമാണ് മുളവുകാട് പൊലീസ് ഷഗിക്കെതിരെ കേസെടുത്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളെ ഇയാളെ സി പി എം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിനു മുമ്പും ഇയാള്‍ക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉണ്ടായതായി അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+