സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയില്ല.. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പകരക്കാരൻ

  • Posted By:
Subscribe to Oneindia Malayalam
cmsvideo
കലോത്സവം വേണ്ട | പാർട്ടി മതി | Oneindia Malayalam

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് കലോത്സവ ഉദ്ഘാടനച്ചടങ്ങിലേക്ക് എത്താന്‍ സാധിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി എത്താത്തത് ഔദ്യോഗിക തിരക്ക് മൂലമാണ് എന്നാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നല്‍കുന്ന വിശദീകരണം. ജനുവരി 6 മുതല്‍ 9വരെ തൃശൂരില്‍ വെച്ചാണ് ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം.

ഡബ്ല്യൂസിസിയെ വെല്ലുവിളിക്കാൻ അമ്മയുടെ വനിതാ സംഘടന.. കെപിഎസി ലളിത പ്രതികരിക്കുന്നു

CM

ഉദ്ഘാടന ഘോഷയാത്ര ഇല്ലാതെയാണ് ഇത്തവണത്തെ കലോത്സവത്തിന് തിരിതെളിയുക. 24 വേദികളിലായി അയ്യായിരത്തോളം വിദ്യാര്‍ത്ഥി പ്രതിഭകളാണ് ഇത്തവണത്തെ സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് കലോത്സവ നടത്തിപ്പ്. ഇത്തവണത്തെ കലോത്സവം വിജിലന്‍സിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. വിധി നിര്‍ണയത്തില്‍ കോഴ ആരോപണം കഴിഞ്ഞ കലോത്സവത്തിലുള്‍പ്പെടെ ശക്തമായ സാഹചര്യത്തിലാണിത്. അതിനിടെ വിജിലന്‍സ് നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ചില വിധി കര്‍ത്താക്കള്‍ കലോത്സവത്തില്‍ നിന്നും പിന്‍മാറിയിരുന്നു.

English summary
Speaker P Sreeramakrishnan to inaugurate School Youth Festival
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്