സ്‌കൂള്‍ വിനോദയാത്രാ സംഘത്തില്‍നിന്ന് മദ്യം പിടികൂടിയ സംഭവം: വിവാദത്തിന് രാഷ്ട്രീയ സ്വഭാവം കൈവരുന്നു
കോഴിക്കോട്: ചെമ്പുകടവ് ഗവ. യു.പി സ്‌കൂള്‍ പഠനയാത്രയില്‍ മദ്യം കടത്തിയെന്ന ആരോപണത്തിന് രാഷ്ട്രീയ നിറം കൈവരുന്നു. വിഷയം ഏറ്റെടുത്ത് യു.ഡി.എഫ് രംഗത്തെത്തിയതോടെയാണ് സംഭവം കക്ഷി രാഷ്ട്രീയ പ്രശ്‌നമായി മാറുന്നത്. ഏറ്റവും പിന്നാക്കമായ പ്രദേശത്തെ ഏക സര്‍ക്കാര്‍ യു.പി സ്‌കൂളാണ് ചെമ്പുകടവ് സ്‌കൂള്‍. ഈ സ്‌കൂള്‍ ഹൈസ്‌കൂളാക്കി മാറ്റണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കോടഞ്ചേരി അടക്കം തൊട്ടടുത്ത പ്രദേശങ്ങളിലെ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ സ്‌കൂളില്‍ കൂടുതല്‍ വികസനം വരുന്നതിനോട് താല്പര്യമില്ലത്രെ. അതുകൊണ്ടു തന്നെ സ്‌കൂളിനെതിരെ ഉണ്ടായിരിക്കുന്ന ചെറിയ ആക്ഷേപം പര്‍വതീകരിച്ച് വലുതാക്കുന്നുവെന്നാണ് ചിലര്‍ പറയുന്നത്.
നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ല: സിബിഐയ്ക്ക് കർശന നിർദേശവുമായി സുപ്രീം കോടതി
സ്‌കൂളിലെ ഏതാനും അധ്യാപകരെ മാസങ്ങള്‍ക്കു മുമ്പ് സസ്‌പെന്റ് ചെയ്തിരുന്നു. ഇതും ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധമുണ്ടോയെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. നിലവിലെ പി.ടി.എ ഭാരവാഹികളും സംഭവത്തില്‍ ഉള്‍പ്പെട്ടവരെന്ന് പറയുന്ന സകൂള്‍ അധികൃതരും ഒരു രാഷ്ട്രീയ കക്ഷിയുമായി ബന്ധമുളളവരാണത്രെ. നേരത്തെ സസ്‌പെന്റ് ചെയ്യപ്പെ'വര്‍ മറ്റൊരു രാഷ്ട്രീയ കക്ഷിയുമായി ബന്ധമുള്ളവരായിരുന്നു. എന്നാല്‍ ഇതു സംബന്ധമായി ഇതുവരെ പോലീസില്‍ ആരും പരാതി നല്‍കിയിട്ടില്ല. പോലീസിന്റെയോ എക്‌സൈസിന്റെയോ അന്വേഷണ നിഗമനം ഉണ്ടായാല്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കോഴിക്കോട് ഡിഡിഇ സുരേഷ്‌കുമാര്‍ പറഞ്ഞു. വിഷയത്തെക്കുറിച്ച് ഡിഡിഇയോട് റിപ്പോര്‍ട്ട് തേടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടറും അറിയിച്ചിട്ടുണ്ട്.

മദ്യക്കടത്തിന് നേതൃത്വം നല്‍കിയ പിടിഎ പ്രസിഡന്റിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ ധര്‍ണ ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കോടഞ്ചേരി കേന്ദ്രീകരിച്ചും പ്രതിഷേധ സമരങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതിനിടെ സ്‌കൂളില്‍നിന്ന് പഠനയാത്രക്ക് പോയ വാഹനത്തില്‍ നിന്ന് മദ്യം പോലുള്ള യാതൊന്നും കണ്ടെടുത്തിട്ടില്ലെന്നും ആരോപണങ്ങള്‍ കെട്ടച്ചമച്ചതാണെന്നും പറഞ്ഞ് വിനോദയാത്രാ സംഘത്തിലെ ഒരു വിഭാഗം അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. 56 വിദ്യാര്‍ഥികളും എട്ട് അധ്യാപകരും ഒരു അനധ്യാപകനും പി.ടി.എ പ്രസിഡന്റുമാണ് പറശ്ശിനിക്കടവിലേക്ക് നടത്തിയ വിനോദ യാത്രാ സംഘത്തിലുണ്ടായിരുന്നത്. തിരിച്ചു വരുമ്പോള്‍ വാഹനം മാഹിയില്‍ നിര്‍ത്തി മദ്യം കയറ്റുകയും അത് പിന്നീട് പൊലീസ് സംഘം പിടികൂടിയെന്നുമാണ് ആരോപണം.












Click it and Unblock the Notifications