സ്‌കൂള്‍ ശാസ്‌ത്രോത്സവം; പാലക്കാട് തന്നെ ജേതാക്കള്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ പാലക്കാട് ജില്ല ഓവറോൾ ചാംപ്യന്മാരായി. നാല് ദിവസങ്ങളിലായി കോഴിക്കോട് നടന്ന ശാസ്ത്രാത്സവത്തിൽ 46586 പോയന്‍റുകളുമായാണ് പാലക്കാട് ജില്ല തുടർച്ചയായി ജേതാക്കളാകുന്നത്. 46359 പോയന്‍റ് നേടിയ മലപ്പുറം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 46352 പോയന്‍റുമായി കോഴിക്കോട് ജില്ലയാണ് മൂന്നാംസ്ഥാനത്ത്.

പ്രയാര്‍, അജയ് തറയില്‍ അഴിമതി; മിണ്ടാട്ടമില്ലാതെ ബിജെപിയും കോണ്‍ഗ്രസും

ഗണിതശാസ്ത്രമേളയിലും ഐടി മേളയിലും കണ്ണൂർ ജില്ലയാണ് ചാംപ്യന്മാർ. ശാസ്ത്രമേളയിൽ എറണാകുളം ജില്ലയും പ്രവൃത്തിപരിചയമേളയിൽ പാലക്കാട് ജില്ലയും സാമൂഹ്യശാസ്ത്രമേളയിൽ കാസർഗോഡ്, തിരുവനന്തപുരം ജില്ലകളുമാണ് ജേതാക്കൾ. വൊക്കേഷണൻ എക്സ്പോയിൽ കൊല്ലം മേഖലയാണ് വിജയികൾ.

sasthrolsavam

ശാസ്ത്രമേളയിൽ 166 പോയന്‍റുമായാണ് എറണാകുളം ജില്ല കിരീടം ചൂടിയത്. 165 പോയന്‍റുകളുമായി കണ്ണൂർ രണ്ടാം സ്ഥാനവും 164 പോയന്‍റുകളുമായി പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രവൃത്തിപരിചയമേളയിൽ 45,884 പോയന്‍റുമായാണ് പാലക്കാട് ജില്ല ഒന്നാമതെത്തിയത്. 45,637 പോയന്‍റ് തേടിയ മലപ്പുറം രണ്ടാം സ്ഥാനവും 45613 പോയന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഗണിതശാസ്ത്രമേളയിൽ 349 പോയന്‍റുകളുമായി കണ്ണൂർ ജേതാക്കളായപ്പോൾ 310 പോയന്‍റുനേടിയ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 300 പോയന്‍റുകളുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി.

overall

സാമൂഹ്യശാസ്ത്രമേളയിൽ 179 പോയന്‍റുകൾ നേടിയ തിരുവനന്തപുരം, കാസർഗോഡ് ജില്ലകൾ കിരീടം പങ്കിട്ടു. 176 പോയന്‍റുകളുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനവും 169 പോയന്‍റുകളുമായി കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐടി മേളയിൽ കണ്ണൂർ ജില്ല 113 പോയന്‍റുകളുമായി ഒന്നാമതെത്തിയപ്പോൾ 110 പോയന്‍റ് നേടിയ മലപ്പുറം രണ്ടാമതും 108 പോയന്‍റ് നേടിയ കോഴിക്കോട് ജില്ല മൂന്നാമതുമെത്തി.

വൊക്കേഷണൽ എക്സ്പോയിൽ കൊല്ലം മേഖല ജേതാക്കളായപ്പോൾ എറണാകുളം മേഖല രണ്ടാം സ്ഥാനവും വടകര മേഖല മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ശാസ്ത്രമേളയുടെ സമാപനസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ്കുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

English summary
school 'sasthrolsavam'; palakkad district is overall champions

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്