വല്‍സല ടീച്ചറെ തേടി ശിഷ്യരെത്തി, കദനകഥ ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല.

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പിച്ചതെണ്ടി നടന്നിരുന്ന വല്‍സല ടീച്ചറെ കാണാന്‍ മലപ്പുറം കോട്ടപ്പടി ഇസ്ലാഹിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തി. ഇപ്പോള്‍ നഗരസഭയുടെ സംരക്ഷണയിലുള്ള ടീച്ചറുടെ കഥ ആരുടെയും മനസ്സലിയിക്കുന്നതാണ്.

മൂത്ത സഹോദരിയും കുടുംബവും ടീച്ചറുടെ സ്വത്തുക്കള്‍ മുഴുവന്‍ കൈയടക്കിയതോടെ ഏറെ വൈകിയുണ്ടായ മകന്‍ തിരിഞ്ഞു നോക്കാതെയായെന്നുമാണ് ടീച്ചര്‍ പറയുന്ന കഥകളില്‍ നിന്നു മനസ്സിലാകുന്നത്. റെയില്‍വേ ഉദ്യോഗസ്ഥനായ മകന്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നും അയാള്‍ക്കെതിരേ നിയമനടപടിയൊന്നും വേണ്ടെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Teacher2

ടീച്ചറുടെ കുടുംബവീട് പേട്ടയിലാണ്. ഇതുതിരിച്ചു കിട്ടുന്നതുവരെ നഗരസഭയുടെ വൃദ്ധസദനത്തില്‍ ടീച്ചറെ താമസിപ്പിക്കും. മദ്യപാനിയായ ഭര്‍ത്താവ് ഒരു കാലത്ത് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും തന്നോട് സ്‌നേഹമുള്ള അദ്ദേഹം മടങ്ങിവരുമെന്നും ടീച്ചര്‍ പറയുന്നുണ്ട്.

Teacher 3

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിദ്യ എന്ന യുവതിയാണ് ടീച്ചറെ തിരിച്ചറിഞ്ഞത്. സബ് കലക്ടര്‍ ദിവ്യ എസ് അയ്യരുടെ സഹായത്തോടെയാണ് ടീച്ചര്‍ക്കു വേണ്ട താമസവും മറ്റു സൗകര്യങ്ങളും ഒരുക്കിയത്.
English summary
Retired Kerala School Teacher Found Begging At Railway Station Was Rescued And Reunited With Her Students
Please Wait while comments are loading...