Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടുകഥകള്‍ ശാസ്ത്രമായി മാറുന്നു, ശാസ്ത്രബോധം അനിവാര്യം: മുഖ്യമന്ത്രി

കോഴിക്കോട്: റീജ്യനല്‍ സയന്‍സ് സെന്ററും പ്ലാനറ്റോറിയവും വികസിപ്പിക്കുന്നതിന് സ്ഥലം ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലത്തിനും ലോകത്തിനും പിന്നിലാകാതിരിക്കാന്‍ ശാസ്ത്രകാര്യങ്ങളില്‍ കൂടുതല്‍ അറിവുണ്ടാകണം. ഇതിന് ശാസ്ത്രസാങ്കേതിക രംഗത്തെ വികസനം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് റീജ്യണല്‍ സയന്‍സ് സെന്ററില്‍ സമുദ്രഗാലറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒമാന്‍ കടലില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ മരണ വളയം ഒരു ദുരന്തസാധ്യതയാണ്. ഇത്തരത്തില്‍ നിരവധി നിഗൂഡതകള്‍ കടലിലുണ്ട്. ജിജ്ഞാസ ഉണര്‍ത്തുന്നതാണ് സമുദ്രഗ്യാലറി. ശാസ്ത്ര ബോധം നന്നായി വളര്‍ത്തിയെടുക്കേണ്ട കാലമാണിത്. കെട്ടുകഥയെ ശാസ്ത്ര സത്യങ്ങളായി ചില ശാസ്ത്രജ്ഞര്‍ പോലും പ്രചരിപ്പിക്കുമ്പോള്‍ നമ്മള്‍ പുറകോട്ട് പോകുകയാണെും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നെഹ്രു സയന്‍സ് സെന്റര്‍ ഡയറക്ടര്‍ എസ്.എം ഖെഡ്, വി.എസ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 rsc

പ്രവര്‍ത്തന മാതൃകള്‍, പാനലുകള്‍, കടല്‍ ജീവികള്‍, നിശ്ചലമാതൃകകള്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍, 3ഡി ടി.വികള്‍ തുടങ്ങിയവ കൊണ്ട് ആകര്‍ഷകമാണ് സമുദ്രഗാലറി. സമുദ്രത്തെ സംബന്ധിച്ച ഒട്ടനവധി പ്രതിഭാസങ്ങളെ ലളിതമായി ഇവിടെ അവതരിപ്പിക്കുന്നു. കടലിന്റെ അടിത്തട്ടിലുള്ള ഓഷ്യാനിക് പ്ലെയ്റ്റുകള്‍ എപ്രകാരമാണ് നമ്മുടെ ഭൂമിയെ സ്വാധീനിക്കുന്നതെന്നും സുനാമി സിമുലേറ്റര്‍ വ്യക്തമാക്കുന്നു. സുനാമിയെ സംബന്ധിക്കുന്ന ഹൈഡെഫ്‌നിഷന്‍ വീഡിയോകള്‍ പ്രദര്‍ശിനിയ്ക്കു മുകളിലുള്ള സ്‌ക്രീനില്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+