Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാത സമരക്കാരെ രാജ്യദ്രോഹികളാക്കുന്നത് നീഗൂഡ അജണ്ടയുടെ ഭാഗമെന്ന് എസ് ഡി പി ഐ

മലപ്പുറം: ദേശീയപാത വികസനത്തിന് അന്യായമായി സ്ഥലമേറ്റെടുക്കലിനെതിരെ സമരം ചെയ്ത ഇരകളെ രാജ്യദ്രോഹികളും വിധ്വംസക പ്രവര്ത്തകരുമെന്നു ആക്ഷേപിച്ച മന്ത്രി ജി സുധാകരന്റെ നിലപാട് ജനകീയ സമരങ്ങളെ തീവ്രവാദ പട്ടം ചാര്‍ത്തി, അടിച്ചൊതുക്കുന്ന ഇടതുപക്ഷത്തിന്റെ കൊളോണിയല്‍ ഫാഷിസത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി ആരോപിച്ചു.

സംഘപരിവാരത്തെ സഹായിക്കാനാണ് ഇത്തരമൊരു സമീപനം ഇടതുപക്ഷം ബോധപൂര്‍വ്വം സ്വീകരിച്ചിട്ടുള്ളത്. ഗെയില്‍ ,ദേശിയ പാത വിഷയങ്ങളില്‍ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ നടത്തുന്ന ജനകീയ ചെറുത്ത് നില്‍പ് ജനാധിപത്യ സമരമാണ്. മലപ്പുറത്തെ ജനത നടത്തുന്ന സമരങ്ങളെ വര്‍ഗീയവല്‍ക്കരിച്ചും സമരക്കാരെ രാജ്യദ്രോഹികളാക്കിയും പോലിസിനെ ഉപയോഗപ്പെടുത്തി അടിച്ചൊതുക്കുന്നതും ജനാധിപത്യ ലംഘനമാണ്. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് പരീക്ഷകള്‍ ജയിക്കുന്നതെന്നു പറഞ്ഞ വി എസ് അച്യുതാനന്ദന്റെയും മലപ്പുറം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ മലപ്പുറത്തുകാര്‍ വര്ഗീഞയവാദികളാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും പ്രസ്താവനക്കു സമാനമായാണ് ജി സുധാകരനും മലപ്പുറം ജനതയെ ആക്ഷേപിച്ചത്. മലപ്പുറത്ത് ഇരകള്‍ സംഘടിക്കുന്നത് രാജ്യദ്രോഹവും വിധ്വംസകവും ആക്കുന്നത് ജില്ലയോട് തുടരുന്ന അവഗണനയുടെ ബാക്കിപത്രമാണ്. മന്ത്രി സുധാകരന്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഇടതുപക്ഷം മുന്‍പ് നടത്തിയ പോരാട്ടങ്ങള്‍ ഭീകരവാദവും രാജ്യ വിരുദ്ധവുമാണെന്ന് പറയേണ്ടി വരും.

Strike

പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ജനപ്രതിനിധിയുമായ സമീറിന് എ.കെ.ജി സെന്ററില്‍ നിന്നാണോ രാജ്യദ്രോഹപ്രവര്ത്താനങ്ങള്ക്ക് പരിശീലനം നല്കുറന്നതെന്ന് സുധാകരന്‍ വ്യക്തമാക്കണം. പ്രത്യേക പരിശീലനം ലഭിച്ചവരാണ് റോഡില്‍ ടയര്‍ കത്തിച്ചതെന്ന സുധാകരന്റെ കണ്ടുപിടുത്തം സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും അണികള്ക്കാ്ണ് കൂടുതല്‍ അനുയോജ്യമാകുക. പഴയ ടയര്‍ വാങ്ങാനുള്ള പണത്തിന്റെ സ്രോതസ്സാണോ മന്ത്രി സുധാകരന് അറിയേണ്ടത്?

അശാസ്ത്രീയമായി തയ്യാറാക്കിയ ദേശീയപാത അലൈന്റ്മെന്റ് കാരണം കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്നവര്‍ നിലനില്പ്പിതനു വേണ്ടി നടത്തിയ സമരത്തെ രാജ്യദ്രോഹമെന്ന് ആക്ഷേപിച്ചത് മലപ്പുറത്തെ ജനങ്ങളോട് കാലങ്ങളായി തുടരുന്ന സി.പി.എം നിലപാടിന്റെ തുടര്‍ച്ച തന്നെയാണ്.

മലപ്പുറത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ഇടതുപക്ഷ ശ്രമത്തെ മലപ്പുറം ജനത ചെറുക്കും . ദേശിയ പാത, ഗെയില്‍ സമരങ്ങളെ അടിച്ചൊതുക്കി ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമത്തിനെ സഹായിക്കുന്ന നിലപാടാണ് മുസ്ലിംലീഗ് അടക്കമുള്ള യു ഡി എഫിന്റേത്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരത അവസാനിപ്പിച്ചില്ലെങ്കില്‍ എസ് ഡി പി ഐ ശക്തമായ ജനകീയ ചെറുത്തുനില്‍പ്പിനു നേതൃത്വം നല്‍കും.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി എ. വീരാന്‍കുട്ടി പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+