ഓഖി തിരമാലകളിലും കടലേറ്റത്തിലും തകര്‍ന്ന കടല്‍ ഭിത്തിക്കായി കണ്ണും നട്ട് കടലോരവാസികള്‍
മലപ്പുറം: ഓഖി തിരമാലകളിലും കടലേറ്റത്തിലും തകര്‍ന്ന കടല്‍ ഭിത്തിക്കായി കണ്ണും നട്ട് കടലോരവാസികള്‍. കഴിഞ്ഞ കാലവര്‍ഷത്തിലുണ്ടായ കടലാക്രമണത്തിലും തുടര്‍ന്ന് ഓഖി തിരമാലകളിലുണ്ടായ കടലേറ്റത്തിലും തകര്‍ന്ന കടല്‍ഭിത്തികളുടെ പുനര്‍ നിര്‍മാണം നടക്കാത്തത് ജില്ലയിലെ തീരത്തെ അരക്ഷിതമാക്കുന്നു. പൊന്നാനി പാലപ്പെട്ടി അജ്മീര്‍ മുതല്‍ കടലുണ്ടി വരെയുള്ള തീരദേശത്തെ കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കടല്‍ഭിത്തി നിര്‍മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്തത് തീരദേശ മേഖലയില്‍ കടുത്ത പ്രതിഷേധത്തിനും ആശങ്കക്കും ഇടയാക്കുന്നുണ്ട്.
മഴയെത്താന്‍ ഒരു മാസം മാത്രം ശേഷിക്കെ കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കാത്തത് തീരത്ത് ഇത്തവണയും കടുത്ത ദുരിതം എത്തുമെന്ന് ഉറപ്പാക്കുകയാണ്. കഴിഞ്ഞ കാല വര്‍ഷത്തിലും ഓഖി ദുരന്തത്തിലും വന്‍ നാശനഷ്ടമാണ് ജില്ലയിലെ തീരത്തിന് നേരിടേണ്ടി വന്നത്. പൊന്നാനി അഴിമുഖം മുതല്‍ പുതുപൊന്നാനി വരെയുള്ള ഭാഗങ്ങളില്‍ ഒട്ടുമിക്ക സ്ഥലത്തും കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നൂറില്‍പരം വീടുകളാണ് കടല്‍ഭിത്തിയുടെ അഭാവം മൂലം ഈ മേഖലയില്‍ കടലാക്രമണ ഭീഷണി നേരിടുന്നത്.

മരക്കടവ്, മുറിഞ്ഞഴി, ഹിളര്‍പള്ളി, പുതുപൊന്നാനി ഭാഗങ്ങളിലെ തീരദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. പാലപ്പെട്ടി അജ്മീര്‍ നഗറില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് രണ്ടുകോടി രൂപ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. തീരത്തെ മറ്റു മേഖലകളിലേക്ക് സര്‍ക്കാര്‍ ഇതുവരെയും ഫണ്ടനുവദിക്കാത്തത് തീരദേശത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. കടലാക്രമണം തടയാന്‍ കൂടുതല്‍ ശാശ്വതമായ പരിഹാര മാര്‍ഗം എന്തെന്നത് സംബന്ധിച്ച് വ്യക്തത ഇല്ലാത്തതാണ് കടല്‍ ഭിത്തിക്ക് ഫണ്ടനുവദിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്നോട്ടടിക്കുന്നത്. കടല്‍ ഭിത്തിയുള്ള മേഖലകളില്‍ രൂക്ഷമായ കടലാക്രമണം നേരിടുന്ന പശ്ചാത്തലത്തില്‍ കടലില്‍ പുലിമുട്ട് നിര്‍മിക്കുക എന്ന ആശയമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്.
ഇക്കാര്യത്തിലുള്ള ശാസ്ത്രീയ പഠനം നടന്നുവരികയാണ്. ഇതില്‍ വ്യക്തത വരാതെ കടല്‍ഭിത്തിക്കായി ഫണ്ടനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് അറിയുന്നത്. പൊന്നാനി അഴിമുഖം മുതല്‍ പാലപ്പെട്ടി വരെയുള്ള കടല്‍ഭിത്തി നിര്‍മാണത്തിന് 17 പദ്ധതികളാണ് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കി നല്കിയ പദ്ധതികള്‍ക്ക് ഇതുവരെയും അംഗീകാരം ലഭിച്ചിട്ടില്ല. പൊന്നാനി തീരദേശത്തെ പ്രത്യേക സാഹചര്യമായി കണക്കാക്കി അടിയന്തിര ഫണ്ടനുവദിക്കണമെന്ന ആവശ്യമാണ് തീരദേശ വാസികള്‍ മുന്നോട്ടുവെക്കുന്നത്. കടല്‍ ഭിത്തിയുടെയും പുനരധിവാസ പദ്ധതികളുടെയും അപര്യാപ്തത വരാനിരിക്കുന്ന മഴക്കാലം തീരദേശത്തെ കൂടുതല്‍ ദുരിതത്തിലാക്കും. തീരദേശത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ രാഷ്ര്ടീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications