• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ടാം പിണറായി സര്‍ക്കാറില്‍ കെകെ ശൈലജ ഉണ്ടായേക്കില്ല?; എല്ലാവരേയും പുതുമുഖങ്ങള്‍, ആലോചന

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തോമസ് ഐസക്, ജി സുധാകരന്‍, എകെ ബാലന്‍ തുടങ്ങിയ പ്രമുഖ മന്ത്രിമാരെ പോലും സിപിഎം മാറ്റി നിര്‍ത്തിയിരുന്നു. വലിയ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന വന്നെങ്കിലും ടേം നിബന്ധനയില്‍ ആര്‍ക്കും ഇളവ് നല്‍കാന്‍ സിപിഎം തയ്യാറായില്ല. ഇപ്പോഴിതാ രണ്ടാം പിണറായി സര്‍ക്കാറിന്‍റെ കാര്യത്തിലും ശ്രദ്ധേയമായ തീരുമാനം എടുക്കാന്‍ സിപിഎം തയ്യാറാവുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ പുതുമുഖങ്ങളെ കൊണ്ട് വരാന്‍ സിപിഎം ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

സര്‍ക്കാറിന് പുതിയ മുഖം

സര്‍ക്കാറിന് പുതിയ മുഖം


സര്‍ക്കാറിന് പുതിയ മുഖം എന്നതിനോടൊപ്പം പാര്‍ട്ടിയില്‍ തലമുറ മാറ്റം എന്നതാണ് സിപിഎം ആലോചിക്കുന്നത്. പുതിയ ആലോചനയില്‍ കെകെ ശൈലജ ഉള്‍പ്പടെ നിലവിലെ മന്ത്രിമാരില്‍ എല്ലാവരും മാറി നില്‍ക്കേണ്ടി വരും. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി, എസ് രാമചന്ദ്രൻപിള്ള എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഇന്നലെ നടത്തിയ കൂടിയാലോചനയിലാണ് ഇത്തരമൊരു ആലോചന രൂപപ്പെട്ടത് എന്നാണ് സൂചന.

cmsvideo
  കേരള: മെയ് 20ന് കേരള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യത
  ശൈലജ ടീച്ചര്‍ മാറുമോ

  ശൈലജ ടീച്ചര്‍ മാറുമോ

  നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനിരിക്കെയാണ് ഇത്തരമൊരു ആലോചന പാര്‍ട്ടി. എന്നാല്‍ കെകെ ശൈലജ ടീച്ചറെ മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ പാര്‍ട്ടി തുടരാലോചന നടത്തിയേക്കും. അവരെ മാറ്റി നിര്‍ത്തുന്ന കാര്യത്തിന് പാര്‍ട്ടിയിലും അത്ര എളുപ്പത്തില്‍ തീരുമാനം ഉണ്ടാവാന്‍ സാധ്യതിയില്ല.

  ആഗോള ശ്രദ്ധ

  ആഗോള ശ്രദ്ധ

  ആരോഗ്യമന്ത്രിയായിട്ടുള്ള കെകെ ശൈലജയുടെ പ്രവര്‍ത്തനം ആഗോള തലത്തില്‍ത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഭരണത്തുടര്‍ന്ന എന്നതില്‍ സിപിഎമ്മിനെ എത്തിച്ചതില്‍ ആരോഗ്യ വകുപ്പിന്‍റെ മികച്ച പ്രവര്‍ത്തനത്തിനും വലിയ പങ്കുണ്ട്. മട്ടന്നൂരിൽ നിന്നും 60,000 വോട്ടുകളുടെ ചരിത്രഭൂരിപക്ഷത്തിന് ജയിച്ച ശൈലജ ടീച്ചർ ഒന്നാം പിണറായി സര്‍ക്കാറിലെ ഏറ്റവും ജനപ്രിയതയുള്ള മന്ത്രി കൂടിയായിരുന്നു.

  സാധ്യതകള്‍ പരിശോധിക്കുന്നു

  സാധ്യതകള്‍ പരിശോധിക്കുന്നു

  ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് ശൈലജ ടീച്ചറെ മാത്രം നിലനിര്‍ത്തി ബാക്കി മുഴുവന്‍ പുതുമുഖങ്ങള്‍ എന്ന സാധ്യതയും നേതൃത്വം പരിശോധിക്കുന്നുവെന്നാണ് സൂചന. പൂർണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വരുന്നതെങ്കിൽ കെകെ ശൈലജയും പുറത്ത് നില്‍ക്കേണ്ടി വരും.

  ഇന്ന് അറിയാം

  ഇന്ന് അറിയാം

  കെകെ ശൈലജ, എസി മൊയ്തീന്‍, എംഎം മണി, കടകംപള്ളി സുരേന്ദ്രന്‍, ടിപി രാകൃഷ്ണന്‍, ജെ മേഴ്സിക്കുട്ടിയമ്മ, എന്നിവരായിരുന്നു സിപിഎമ്മില്‍ നിന്നും മത്സരിച്ചവര്‍ ഇവരില്‍ മേഴസിക്കുട്ടിയമ്മ പരാജയപ്പെട്ടു. മന്ത്രി സഭയില്‍ പൂര്‍ണ്ണമായും പുതുമുഖങ്ങളോ, അതോ ശൈലജ ടീച്ചറെ മാത്രം വീണ്ടും ഉള്‍പ്പെടുത്തുമോയെന്ന കാര്യവും ഇന്ന് തന്നെ അറിയാന്‍ കഴിഞ്ഞേക്കും.

  സിപിഐയ്ക്ക് കുറയും

  സിപിഐയ്ക്ക് കുറയും

  പുതുമുഖമന്ത്രിമാരെ കൂടാതെ പുതിയ സർക്കാരിൽ സിപിഐയ്ക്ക് പ്രാതിനിധ്യം കുറഞ്ഞേക്കും എന്ന വാർത്തയും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. 5 മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ഉള്‍പ്പടെ ആറ് കാബിനറ്റ് പദവികളായിരുന്നു കഴിഞ്ഞ സര്‍ക്കാറില്‍ സിപിഐക്ക് ലഭിച്ചത്. ഇതില്‍ നിന്നും ഇത്തവണ ഒരു മന്ത്രി സ്ഥാനം ഒഴിയാനാണ് സാധ്യത.

  കേരള കോണ്‍ഗ്രസിന്

  കേരള കോണ്‍ഗ്രസിന്


  കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്ന സമയത്ത് തന്നെ ഇത്തരമൊരു ധാരണ ഉണ്ടായിരുന്നു എന്നാണ് സൂചന. കേരള കോണ്‍ഗ്രസിന് ഇത്തവ ഒന്നോ രണ്ടോ മന്ത്രി സ്ഥാനം ലഭിച്ചേക്കും. ഒന്നാണ് കിട്ടുന്നതെങ്കില്‍ പ്രമുഖ വകുപ്പ് തന്നെ അവര്‍ക്ക് ലഭിച്ചേക്കും. കെബി ഗണേഷ് കുമാര്‍ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാവാന്‍ സാധ്യത ശക്തമാണ്.

  ജനതാദള്‍ പാര്‍ട്ടികള്‍

  ജനതാദള്‍ പാര്‍ട്ടികള്‍

  ജനതാദള്‍ പാര്‍ട്ടികള്‍ ലയിച്ചു വന്നാൽ ഒരു മന്ത്രിസ്ഥാനം അവർക്ക് നൽകാനാണ് തീരുമാനം. നിലവില്‍ ജെഡിഎസില്‍ നിന്ന് രണ്ട് പേരും എല്‍ജെഡിയില്‍ നിന്ന് ഒരാളും ജയിച്ചിട്ടുണ്ട്. രണ്ട് പാര്‍ട്ടികളില്‍ നിന്നുമായി ജയിച്ച മൂന്ന് പേരും മുന്‍ മന്ത്രിമാരായിരുന്നു എന്നതും ശ്രദ്ധേയമാണ്.

  എന്‍സിപിയില്‍

  എന്‍സിപിയില്‍

  എന്‍സിപിയില്‍ നിന്ന് എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകാനാണ് സാധ്യത. അദ്ദേഹം മാറി നില്‍ക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. കോണ്‍ഗ്രസ് എസിന് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും വിജയിച്ച ആന്‍റണി രാജു മന്ത്രിയാകാനുള്ള സാധ്യതയും ഉയര്‍ന്ന് വരുന്നുണ്ട്.

  നടി യാഷിക ആനന്ദിന്റെ അടിപൊളി ചിത്രങ്ങള്‍ കാണാം

  English summary
  Second Pinarayi cabinet: CPM to bring new faces to all ministerial posts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X