കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജും സിപിഎംനേതാവും തമ്മില്‍ രഹസ്യചര്‍ച്ച?

  • By Aswathi
Google Oneindia Malayalam News

PC George, Pinarayi Vijayan
പത്തനംതിട്ട: അപ്പോള്‍ അതാണ് കാര്യം. ചീഫ് വിപ്പ് പിസി ജോര്‍ജ് എന്തുകൊണ്ട് സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും തള്ളിപ്പറയുന്നു എന്ന് പലര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ സംഗതിയുടെ ഏകദേശരൂപം ഇപ്പോള്‍ പിടികിട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി നല്ല രസത്തിലല്ലാത്ത പിസി ജോര്‍ജ് ഇപ്പോള്‍ അദ്ദേഹവുമായി അടുത്തബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ ഭാഗമായിട്ടെന്നോണമാകാം പിസി ജോര്‍ജ് പിണറായി അനുഭാവിയായ സിപിഎം മുന്‍ എംഎല്‍എ എ പത്മകുമാറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത്. പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള പത്മനാഭനുമായി ആറന്മുള ക്ഷേത്രത്തിന് സമീപമുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ജോര്‍ജ് രഹസ്യ ചര്‍ച്ച നടത്തിയതെന്ന് ദീപികയാണ്‌ റിപ്പോര്‍ട്ട് ചെയ്തത്. അടച്ചിട്ടമുറിയില്‍ ഏതാണ്ട് ഒരുമണിക്കൂര്‍ നേരം ഇരുവരും ചര്‍ച്ച നടത്തിയത്രെ.

ഹൈക്കോടതി ജഡ്ജി പിഡി രാജന്റെ വള്ളസദ്യയില്‍ പങ്കെടുക്കാനായിരുന്നു പിസി ജോര്‍ജ് കോഴഞ്ചേരിയെത്തിയത്. വള്ളസദ്യയ്ക്ക് ശേഷമായിരുന്നു രഹസ്യചര്‍ച്ച. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ കോന്നി സ്വദേശിയുമായി പത്മകുമാറിന് അടുത്ത ബന്ധമുണ്ടത്രെ. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടത്തിയതെന്നാണ് പറയപ്പെടുന്നത്. അതേ സമയം, പിണറായിയുമായുള്ള പിണക്കം മാറ്റാന്‍ വേണ്ടിയാണ് ജില്ലയില്‍ അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ള നേതാവിന്റെ വീട്ടില്‍ ചെന്നതെന്നും രഹസ്യ ചര്‍ച്ച നടത്തിയതെന്നും സൂചനയുണ്ട്.

എന്നാല്‍ തങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും കടന്നുവന്നില്ലെന്നും തികച്ചും വ്യക്തിപരമായ ചര്‍ച്ചയാണ് നടത്തിയതെന്നുമാണ് പത്മകുമാര്‍ പറയുന്നത്. എന്തായാലും രണ്ട് വ്യത്യസ്ത പാര്‍ട്ടി നേതാക്കള്‍ കണ്ടു മുട്ടുമ്പോള്‍ സംസാരവിഷയം വെറും കുടുംബകാര്യത്തില്‍ ഒതുങ്ങില്ലെന്ന് കേരളീയര്‍ക്ക് നന്നായി അറിയാം. അടുത്തൊരു പത്രസമ്മേളനത്തില്‍ ജോര്‍ജത് പൊട്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

English summary
A secret meeting between government chief whip PC George and a CPM leader in Pathanamthitta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X