കോഴിക്കോട് റെയില്വേസ്റ്റേഷന് സുരക്ഷാ ഭീഷണി?യാത്രക്കാര്‍ക്ക് പുതിയ വഴികള്‍,കര്‍ശന പരിശോധന
സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് യാത്രക്കാരെ നിയന്ത്രിച്ച് പ്രത്യേകം വഴികള്‍ ക്രമീകരിച്ചിരിക്കുന്നത്.
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കാനും ഇറങ്ങാനും ഇനിമുതല്‍ പ്രത്യേകവഴികള്‍. സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക വഴികള്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ വഴികളില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും പ്രത്യേക വഴികള്‍ ഏര്‍പ്പെടുത്തിയതോടെ നേരത്തെയുണ്ടായിരുന്ന പരക്കെ ഇറങ്ങലും പ്രവേശിക്കലും അവസാനിച്ചു. സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് യാത്രക്കാരെ നിയന്ത്രിച്ച് പ്രത്യേകം വഴികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഡിറ്റക്ടര്‍ കവാടത്തിലൂടെയുള്ള പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

ഇനി മുതല്‍ രണ്ട് വഴികള്‍...
നേരത്തെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാന്‍ മൂന്നു വഴികളാണുണ്ടായിരുന്നത്. പുതിയ ക്രമീകരണ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തിനടുത്ത വഴിയിലൂടെ പുറത്തേക്കിറങ്ങുകയും, റിസര്‍വേഷന്‍ കേന്ദ്രത്തിന് സമീപത്തെ വഴിയിലൂടെ അകത്തേക്ക് പ്രവേശിക്കുകയും ചെയ്യണം.

സുരക്ഷാ ഉദ്യോഗസ്ഥര്‍...
എസ്കലേറ്ററിന് സമീപത്തുകൂടിയുള്ള വഴി നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. പുതിയ വഴികളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

ലഗേജുകളും പരിശോധിക്കും...
പുതിയ വഴികളില്‍ ഡിറ്റക്ടര്‍ കവാടം ഉപയോഗിച്ചുള്ള പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. യാത്രക്കാരെ കൂടാതെ അവരുടെ ലഗേജുകളും ഇനി മുതല്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.

പരിശോധനയുമില്ല...
ഒന്നാം പ്ലാറ്റ്ഫോമില്‍ നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കിയെങ്കിലും സ്റ്റേഷനിലേക്ക് പ്രവേശിക്കാനാകുന്ന നാലാം പ്ലാറ്റ്ഫോമില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമല്ലെന്ന ആക്ഷേപവുമുണ്ട്. നാലാം പ്ലാറ്റ്ഫോമില്‍ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമല്ലെന്നും, ഡിറ്റക്ടര്‍ കവാടം ഉപയോഗിച്ചുള്ള പരിശോധന കാര്യക്ഷമമല്ലെന്നുമാണ് ആരോപണം.

ഇനി മുങ്ങല്‍ നടപ്പില്ല...
റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴികളില്‍ നേരത്തെയും ഡിറ്റക്ടര്‍ കവാടങ്ങളും ലഗേജ് പരിശോധനയും നിലവിലുണ്ടായിരുന്നെങ്കിലും മിക്കവരും മടികാരണം ഇതിന് പുറത്തുകൂടെയായിരുന്നു പോകാറുണ്ടായിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഡിറ്റക്ടര്‍ കവാടത്തിലെ പരിശോധന കൂടാതെ സ്റ്റേഷനകത്തേക്ക് പ്രവേശിക്കാനാകില്ല.

ആര്‍പിഎഫും...
റെയില്‍വേ പോലീസിന്റെയും ആര്‍പിഎഫിന്റെയും നേതൃത്വത്തിലാണ് റെയില്‍വേസ്റ്റേഷനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നത്. പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിനായി അഞ്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ റെയില്‍വേ പോലീസിനനുവദിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...
ഒരമ്മയ്ക്കും സഹിക്കാനാകില്ല ഇത്; ഡേ കെയറിലെ ക്രൂരത, 9 മാസം പ്രായമുള്ള കുട്ടിക്ക് നഷ്ടമായത് കൈവിരല്‍...കൂടുതല്‍ വായിക്കൂ...
അമ്മമാരുടെ കണ്ണുനിറയിക്കുന്ന ദൃശ്യങ്ങള്‍...കൊച്ചിയിലെ 'കളിവീടില്‍' കുഞ്ഞുങ്ങളോട് ക്രൂരത...കൂടുതല്‍ വായിക്കൂ...
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications