ഒരമ്മയ്ക്കും സഹിക്കാനാകില്ല ഇത്; ഡേ കെയറിലെ ക്രൂരത, 9 മാസം പ്രായമുള്ള കുട്ടിക്ക് നഷ്ടമായത് കൈവിരല്‍

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: ഡേ കെയര്‍ ജീവനക്കാരുടെ അനാസ്ഥ കാരണം ഒമ്പത് മാസം പ്രായമുള്ള കുട്ടിക്ക് നഷ്ടപ്പെട്ടത് കൈവിരല്‍. ജീവനക്കാരിയുടെ ക്രൂരത ആരെയും ഞെട്ടിക്കും. കുട്ടിയുടെ ഇടതു കൈയ്യിലെ മോതിരവിരലാണ് ജീവനക്കാരിയുടെ അനാസ്ഥ കാരണം മുറിച്ച് മാറ്റേണ്ടി വന്നത്.

അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ച കുട്ടിയുടെ അമ്മയോട് ദൃശ്യങ്ങള്‍ ഒന്നും ഇല്ലെന്നാണ് ഡേ കെയറിലെ ജീവനക്കാര്‍ പറഞ്ഞത്. ഗുഡ്ഗാവിലാണ് സംഭവം.

 കൈ വിരല്‍ വാതിലില്‍ കുടുങ്ങി

കൈ വിരല്‍ വാതിലില്‍ കുടുങ്ങി

കുട്ടിയുടെ ഡയപര്‍ മാറ്റുന്നതിനിടെ കുട്ടിയുടെ കൈവിരല്‍ വിതിലില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ഡേ കെയര്‍ ജീവനക്കാരി വാതില്‍ അടയ്ക്കുകയായിരുന്നു.

 അവള്‍ക്ക് ഇടതു കൈ അനക്കാന്‍ കഴിയില്ല

അവള്‍ക്ക് ഇടതു കൈ അനക്കാന്‍ കഴിയില്ല

ഞാന്‍ ഈ പോസ്റ്റ് എഴുതുമ്പോള്‍ എന്റെ മകള്‍ അടുത്ത് കിടപ്പുണ്ട് പക്ഷെ അവള്‍ക്ക് ഇടതുകൈ അനക്കാന്‍ കഴിയില്ല. എന്ന് തുടങ്ങുന്നതാണ് അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അമ്മ ലോകത്തോട് വിളിച്ച് പറഞ്ഞു

ഡേ കെയര്‍ ജീവനക്കാരിയുടെ അശ്രദ്ധ കാരണം മകളുടെ ഇടതു കൈയ്യിലെ മോതിര വിരല്‍ മുറിച്ച് മാറ്റേണ്ടി വന്നെന്നും അമ്മ ലോകത്തോട് വിളിച്ച് പറഞ്ഞു.

 അമ്മയുടെ ആശങ്ക..... ഇനി എന്ത്?

അമ്മയുടെ ആശങ്ക..... ഇനി എന്ത്?

കഴിഞ്ഞ 19-ാം തീയ്യതി കുട്ടിക്ക ശസ്ത്രക്രിയ നടത്തി. ഇനി എന്താണ് സംഭവിക്കുകയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന ആശങ്കയും അമ്മ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

 ദൃശ്യങ്ങള്‍ കാണിക്കാന്‍ തയ്യാറായില്ല

ദൃശ്യങ്ങള്‍ കാണിക്കാന്‍ തയ്യാറായില്ല

സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ചപ്പോള്‍ ദൃശ്യങ്ങള്‍ ഒന്നുമില്ലെന്നാണ് ഡേ കെയറിലെ ജീവനക്കാര്‍ ഫറയുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 കൊച്ചിയും സമാന സംഭവം

കൊച്ചിയും സമാന സംഭവം

അതേസമയം കൊച്ചിയിലും ചേ കെയറില്‍ കുട്ടികള്‍ പീഡനം അനുഭവിക്കുകയാണ്. കളിവീട് എന്ന ഡേ കെയര്‍ സെന്ററില്‍ കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

അമ്മമാരുടെ കണ്ണുനിറയിക്കുന്ന ദൃശ്യങ്ങള്‍...കൊച്ചിയിലെ 'കളിവീടില്‍' കുഞ്ഞുങ്ങളോട് ക്രൂരത...കൂടുതല്‍ വായിക്കാം

സര്‍ക്കാരിന്റെ പദ്ധതികളെല്ലാം പാളുന്നു; എബിസി പദ്ധതിയും പാളി, എന്താണ് എബിസി പദ്ധതി?കൂടുതല്‍ വായിക്കാം

English summary
A nine-month-old baby’s finger was severed from her hand allegedly due to the negligence of the caretakers at a day care centre in Gurgaon. The ring finger of the little toddler was caught in between a door when a maid was apparently changing her diaper. Irked by the gross negligence and the severity of the baby’s injury, her mother shared the painful account in a Facebook post that is now going viral.
Please Wait while comments are loading...