മുതിര്‍ന്നപൗരന്റെ വരുമാനം മാത്രം കണക്കിലെടുത്ത് പെന്‍ഷന്‍ നല്‍കണം: സീനിയര്‍ സിറ്റിസണ്‍സ് ഫോറം

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: മുതിര്‍ന്ന് പൗരന്റെ വരുമാനം മാത്രം കണക്കിലെടുത്ത് പെന്‍ഷന്‍ നല്‍കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് കലക്‌ട്രേറ്റില്‍ മുമ്പില്‍ നടത്തിയ ധര്‍ണയില്‍ ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ മുനോട്ട് വെച്ചിട്ടുള്ള മാനദണ്ഡങ്ങളായ കൂടെ താമസിക്കുവരുടെ വരുമാനം, വീടിന്റെ വലുപ്പം, വാഹനത്തിന്റെ വലുപ്പം, വിദ്യാഭ്യാസം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ള നിബന്ധനകള്‍ നീക്കി മുതിര്‍ന്ന പൗരന്റെ വരുമാനം മാത്രം കണക്കിലെടുത്ത് പെന്‍ഷന്‍ നല്‍കണം.

വയനാട്ടിലെ കര്‍ഷകര്‍ അനുഭവിക്കു വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും, നികുതി നിഷേധം, കൈമാറ്റം തടയല്‍, കൈവശ രേഖ നല്‍കാതിരിക്കല്‍, എന്നീ കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി നടപടി എടുക്കണമെന്നും കാഞ്ഞിരത്തിനാല്‍ ജെയിംസിന് അവകാശപ്പെട്ട ഭൂമി തിരിച്ച് ഏല്‍പ്പിച്ച് അത് പിടിച്ചെടുക്കാന്‍ കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കണമെന്നും ധര്‍ണയില്‍ ആവശ്യപ്പെട്ടു.

march

സീനിയര്‍ സിറ്റിസസ് ഫോറം മാര്‍ച്ചും ധര്‍ണയും സംസ്ഥാന വൈസ് പ്രസിഡന്റ് എപി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

വയോജനങ്ങളുടെ വിഷയത്തില്‍ അടുത്ത കാലത്ത് കൊടുത്ത പെന്‍ഷന്‍ അപേക്ഷകളില്‍ തീരുമാനമെടുത്ത് പെന്‍ഷന്‍ വിതരണം ചെയ്യണം. വയോജന നയം നിയമ പ്രാബല്യം നല്‍കി നടപ്പിലാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി വിഹിതത്തിന്റെ 10%വയോജനങ്ങള്‍ക്കായി നീക്കിവെക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കര്‍മ്മ സമിതികളില്‍ വയോജനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വയോജന സംസ്ഥാന കൗസിലിലും ജില്ലാ കമ്മിറ്റികളിലും അംഗീകൃത വയോജന സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും ധര്‍ണയില്‍ ആവശ്യങ്ങളുയര്‍ന്നു. സീനിയര്‍ സിറ്റിസസ് ഫോറം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്ര'റി പി.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.സംസ്ഥാന സമിതി അംഗം കെ.ആര്‍.ഗോപി,ജില്ലാ വൈസ് പ്രസിഡന്റ് വി.മൂസ്സ ഗൂഡലായ്,സി.കെ.ജയറാം,കെ.മജീദ്,ജി.കെ.ഗിരിജ,സി.കെ.സരോജിനി,ടി.വി.രാജന്‍ എിവര്‍ സംസാരിച്ചു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Senior citizen's forum- pension should be given according to the income

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X