നാദിര്‍ഷയും ടോമിന്‍ ജെ തച്ചങ്കരിയും തമ്മില്‍ രഹസ്യകൂടിക്കാഴ്ച..!! പലതും തെളിയുന്നു..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസില്‍ പോലീസിന്റെ ഏറ്റവും വലിയ പാളിച്ച ആയിരുന്നു നടിയുടെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തത്. എന്നാല്‍ ദൃശ്യങ്ങള്‍ ലഭിച്ചുകഴിഞ്ഞു എന്ന സൂചനകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ പ്രമുഖരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.

അതിനിടെ കേസില്‍ ആരോപണവിധേയരായ ദിലീപിനും നാദിര്‍ഷയ്ക്കും ഉന്നതതലങ്ങളില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. മുന്‍ ഡിജിപി ടിപി സെന്‍കുമാറാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

മാരത്തണ്‍ ചോദ്യം ചെയ്യൽ

മാരത്തണ്‍ ചോദ്യം ചെയ്യൽ

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനേയും നാദിര്‍ഷയേയും കേസന്വേഷിക്കുന്ന പോലീസ് സംഘം മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. പതിമൂന്ന് മണിക്കൂറോളമാണ് ഇരുവരേയും ചോദ്യം ചെയ്തത്.

നാദിർഷയ്ക്ക് പരിശീലനം

നാദിർഷയ്ക്ക് പരിശീലനം

അതിന് പിന്നാലെ നാദിര്‍ഷയ്ക്ക് ചോദ്യം ചെയ്യലിനെ നേരിടാന്‍ പരിശീലനം ലഭിച്ചിരുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പരിശീലനം നല്‍കി എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തത്.

അത് തച്ചങ്കരി

അത് തച്ചങ്കരി

നാദിര്‍ഷയെ സഹായിച്ച ഈ പോലീസ് ഉദ്യോഗസ്ഥന്‍ എഡിജിപി ടോമിന്‍ ജെ തച്ചങ്കരി ആണെന്നാണ് വിരമിച്ച ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കുന്ന സൂചന. നാദിര്‍ഷയും തച്ചങ്കരിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് സെന്‍കുമാര്‍ പറയുന്നത്.

സെൻകുമാർ വെളിപ്പെടുത്തുന്നു

സെൻകുമാർ വെളിപ്പെടുത്തുന്നു

റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവറിലാണ് ടോമിന്‍ ജെ തച്ചങ്കരിയെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ സെന്‍കുമാര്‍ നടത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയേയും ദിലീപിനേയും ചോദ്യം ചെയ്യുന്നതിന് മുന്‍പ് 26ന് വൈകിട്ടായിരുന്നു കൂടിക്കാഴ്ച.

അന്വേഷണം വേണം

അന്വേഷണം വേണം

കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് ലഭിച്ച വിവരം അന്വേഷണ സംഘത്തലവനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിച്ചിരുന്നു. നാദിര്‍ഷയും തച്ചങ്കരിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

കശ്യപ് അന്വേഷിക്കട്ടെ

കശ്യപ് അന്വേഷിക്കട്ടെ

ഐജി ദിനേന്ദ്ര കശ്യപിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നാല്‍ സത്യം പുറത്ത് വരുമെന്നാണ് താന്‍ കരുതുന്നതെന്നും സെന്‍കുമാര്‍ എഡിറ്റേഴ്‌സ് അവറില്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ അന്വേഷണത്തെ കുറിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ

കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ

നാദിര്‍ഷയും എഡിജിപിയും കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണറിയുന്നത്. ഉദ്യോഗസ്ഥന്‍ പറഞ്ഞ സ്ഥലത്തേക്ക് നാദിര്‍ഷ ചെല്ലുന്ന ദൃശ്യങ്ങളും ഇരുവരുടേയും ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച വിവരവും പോലീസിന് ലഭിച്ചുവെന്നാണ് സൂചന.

നിഷേധിക്കാതെ നാദിർഷ

നിഷേധിക്കാതെ നാദിർഷ

പോലീസ് ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ച കാര്യം നാദിര്‍ഷ നിഷേധിച്ചിട്ടില്ല. വര്‍ഷങ്ങളായുള്ള അടുപ്പത്തിന്റേ പേരില്‍ നോമ്പുകാലത്തുള്ള സന്ദര്‍ശനം മാത്രമായിരുന്നു അതെന്നാണ് നാദിര്‍ഷ നല്‍കുന്ന വിശദീകരണം. കേസുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചില്ലെന്നും നാദിര്‍ഷ പറയുന്നു.

English summary
Nadirsha met Tomin J Thachankary, says TP Senkumar.
Please Wait while comments are loading...