വക്കീല്‍ഫീസ് ആരു തരും, സെന്‍കുമാര്‍ തിരിച്ചടിച്ചു തുടങ്ങിയോ?

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദീര്‍ഘകാലം പിണറായി സര്‍ക്കാര്‍ തന്ന പാരകളെല്ലാം എങ്ങനെയോ അതിജീവിച്ചാണ് ടി പി സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയുടെ സ്ഥാനത്ത് തിരിച്ചെത്തിയത്. വളരെധികം ഇതിനായി അദ്ദേഹം കഷ്ടപ്പെട്ടിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷവും അദ്ദേഹം പല വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് അദ്ദേഹം.

പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിനെതിരേ നിയമനടപടിക്ക് പോയ തനിക്ക് ലക്ഷങ്ങള്‍ ചെലവായെന്നാണ് സെന്‍കുമാര്‍ പറയുന്നത.് ഈ പണം സര്‍ക്കാര്‍ നല്‍കണമെന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ വേണ്ടത്ര ആലോചിക്കാതെയാണ് തനിക്കെതിരേ കേസിനുപോയതെന്നും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.

ചെലവായത് ലക്ഷങ്ങള്‍

ചെലവായത് ലക്ഷങ്ങള്‍

രാജ്യത്തെ പ്രശസ്ത അഭിഭാഷകരിലൊരാളായ പ്രശാന്ത് ഭൂഷണാണ് സെന്‍കുമാറിന് വേണ്ടി കേസ് വാദിച്ചത്. 4,95000 രൂപയാണ് അദ്ദേഹത്തിന് ഫീസായി സെന്‍കുമാര്‍ നല്‍കിയത്. ഇത് അനുവദിക്കണമെന്ന് കാണിച്ചാണ് ചീഫ് സെക്രട്ടറിക്ക് സെന്‍കുമാര്‍ കത്തയച്ചത്. ചെലവായ ഫീസിന്റെ രേഖ അടക്കമാണ് സെന്‍കുമാര്‍ അപേക്ഷ നല്‍കിയത്.

നിയമോപദേശം തേടും

നിയമോപദേശം തേടും

അപേക്ഷ ലഭിച്ച സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി നിയമോപദേശത്തിനായി നിയമവകുപ്പിന് കൈമാറി. വിഷയത്തില്‍ നിയമവകുപ്പ് മൗനം പാലിക്കുകയാണ്. അതേസമയം സര്‍ക്കാരിനെതിരേ സുപ്രീംകോടതി വരെ പോയ സെന്‍കുമാറിന്റെ നീക്കത്തില്‍ ആഭ്യന്തര വകുപ്പ് പ്രതിന്ധിയിലാണ്. നിയമവൃത്തങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ടെങ്കിലും ആരും നിലപാട് വ്യക്തമാക്കിയിട്ടില്ല.

നടപടി ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍

നടപടി ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍

സെന്‍കുമാറിനെതിരേ ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോഴാണ് നടപടിയുണ്ടായത്. പകരം ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ നിയമിക്കുകയായിരുന്നു. പുറ്റിങ്ങള്‍ വെടിക്കെട്ടപകടവും പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്നതിലും അദ്ദേഹത്തിന് വീഴ്ച്ച പറ്റിയെന്നായിരുന്നു ആരോപണം. ഇതിനിടെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള സെന്‍കുമാറിന്റെ പ്രവേശനത്തിനും സര്‍ക്കാര്‍ തടസം നിന്നു. ഇതോടെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

നളിനി നെറ്റോയ്ക്കും പങ്ക്

നളിനി നെറ്റോയ്ക്കും പങ്ക്

കേസ് സുപ്രീം കോടതി വരെ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ പിടിവാശിയായിരുന്നു. അവരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സെന്‍കുമാറിന് ഡിജിപി സ്ഥാനം നഷ്ടമായത്. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയായിരിക്കെ സെന്‍കുമാറിനെതിരേ നളിനി നെറ്റോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ പരിഗണിക്കുകയായിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നളിനി നെറ്റോ മാപ്പുപറയേണ്ട അവസ്ഥയുണ്ടായിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
senkumar asks goverment grant money for running a case against him

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്