എംഎൽഎ വിൻസെന്റ് കുടുങ്ങും? വീട്ടമ്മയെ ചതിച്ചു, ചോദ്യം ചെയ്യും, അറസ്റ്റിന് സാധ്യത?
എം വിന്‍സന്റിനെ ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നാണ് സൂചന. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഢനശ്രമത്തിന് എംഎൽഎക്കെതിരെ കേസെടുത്തിരുന്നു.
തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസന്റിനെ ചോദ്യം ചെയ്യുമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അജിത ബീഗം. വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എംഎൽഎയെ ചോദ്യം ചെയ്യുമെന്ന് പോലീസ് സ്പീക്കറെ അറിയിച്ചു. എം വിന്‍സന്റിനെ ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നാണ് സൂചന. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഢനശ്രമത്തിന് എംഎൽഎക്കെതിരെ കേസെടുത്തിരുന്നു.
ഇവരുടെ ഫോൺസംഭാഷണങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. കേസന്വേഷണത്തിൽ ബാഹ്യ ഇടപെടലുകള്‍ ഒന്നും നടക്കില്ലന്നും നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ട് പോകാമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

അന്വേഷണം അജിത ബീഗത്തിന്റെ നേതൃത്വത്തിൽ
തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സിപിഎമ്മിന് ആയുധം
പ്രതിപക്ഷ എംഎല്‍എ ആയതിനാല്‍ വിന്‍സന്റിനെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ്സ് സംഘടനാ നടപടി സ്വീകരിച്ചേക്കും. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച് കോണ്‍ഗ്രസ്സ് നേതാവിന്റെ അറസ്റ്റ് രാഷ്ട്രീയ പരമായി വലിയ ആയുധമാണ്.

നിരന്തര പീഡനം
വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തിരുന്നത്. കോണ്‍ഗ്രസ് എംഎല്‍എ തന്നെ നിരന്തരം പീഢിപ്പിക്കുന്നെന്നാണ് ആരോപണം.

ആത്മഹത്യ പ്രേരണ
ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എക്കെതിരെ നേരത്തെ, നെയ്യാറ്റിന്‍കര പോലീസ് ആത്മഹത്യാപ്രേരണയക്കായിരുന്നു കേസെടുത്തിരുന്നത്.

സ്ത്രീപക്ഷ സർക്കാർ
സ്ത്രീപക്ഷ സര്‍ക്കാറാണെന്ന് വീണ്ടും തെളിയിക്കാനുള്ള അവസരം ഫലപ്രദമായി തന്നെ ഉപയോഗിക്കാനാണ് ഭരണപക്ഷത്തെ തീരുമാനം. അതുകൊണ്ട് എംഎൽഎ കേസിൽ കുടുങ്ങാനാണ് സാധ്യത.

നിരന്തരം പീഡനം
എംഎല്‍എ തന്നെ നിരന്തരം പീഢിപ്പിക്കാറുണ്ടെന്നും ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി
ലൈംഗികമായി പീഡിപ്പിച്ചെന്ന ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വൈദ്യപരിശോധനയ്ക്കുള്ള നടപടി നെയ്യാറ്റിന്‍കരയില്‍ നടത്തി. പരിശോധനയില്‍ പീഡനം നടന്നതായി വ്യക്തമായാല്‍ അറസ്റ്റുള്‍പ്പെടെ നടപടിയുണ്ടാകും.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications