കെഎസ്ആര്‍ടിസി ബസിലെ ലൈംഗികാതിക്രമം: പരാതി പറഞ്ഞിട്ടും ഇടപെട്ടില്ല, ബസ് കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: കെ എസ് ആര്‍ ടി സി സൂപ്പര്‍ ഡീലക്‌സ് ബസിലെ യാത്രക്കാരിയെ അതേ ബസിലെ യാത്രക്കാന്‍ ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ച്ചതിനെ തുടര്‍ന്ന് യാത്രക്കാരി പ്രതികരിച്ചിട്ടും കണ്ടക്ടര്‍ ഇടപെടാതിരിക്കുകയും, അതിനെ പറ്റി ചോദിച്ച യാത്രാക്കാരിയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ വി.കെ. ജാഫറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ട കെ എസ് ആര്‍ ടി സി ജീവനക്കാരന്‍ പരാതിയുമായി എത്തിയ യാത്രക്കാരിയുടെ പരാതി അനുഭാവ പൂര്‍വ്വം കേട്ട് പരിഹരിക്കാതെ കയര്‍ത്തു സംസാരിക്കുകയും, കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ദൃശ്യമാധ്യമങ്ങളില്‍ തന്റെ ഭാഗം ന്യായീകരിച്ച് കോര്‍പ്പറേഷന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു.
Recommended Video


ഇതിന്റെ അടിസ്ഥാനത്തിലാണ് വി കെ ജാഫറിന്റെ പ്രവര്‍ത്തി ഗുരുതര സ്വഭാവദൂഷ്യവും, കൃത്യവിലോപവും, ചട്ടലംഘനവും , നിരുത്തരവാദപരവുമാണെന്നുമുളള കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കെ എസ് ആര്‍ ടി സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വച്ച് അധ്യാപികയെ പിന്‍സീറ്റില്‍ ഇരുന്ന ഒരാള്‍ ഉപദ്രവിക്കുകയായിരുന്നു എന്നാണ് ആരോപണം. ഇതിനെതിരെ യാത്രക്കാരി ഉറക്കെ പ്രതികരിച്ചിട്ടും മറ്റ് യാത്രക്കാരില്‍ നിന്നോ കണ്ടക്ടര്‍മാരില്‍ നിന്നോ പിന്തുണ ലഭിച്ചില്ലെന്നും യാത്രക്കാരി പറയുന്നു. അത്ര ഗൗരവമായ വിഷയമല്ലെന്ന രീതിയില്‍ കണ്ടക്ടര്‍ പെരുമാറിയെന്നാണ് അധ്യാപിക ആരോപിക്കുന്നത്. കണ്ടക്ടര്‍ക്കെതിരെയും ഉപദ്രവിച്ച വ്യക്തിക്കെതിരെയും പരാതി നല്‍കുമെന്ന് അധ്യാപിക വ്യക്തമാക്കിയിരുന്നു .
സംഭവത്തില്‍ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ഉയര്‍ന്നത്. അധ്യാപിക ബസില്‍ നിന്നും പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.സംഭവത്തില്‍ പ്രതികരിച്ച് ഗാതഗത വകുപ്പ് മന്ത്രി ആന്റണി രാജു രംഗത്തെത്തിയിരുന്നു . കെ എസ് ആര്‍ ടി സി ബസില്‍ സഹയാത്രികനില്‍ നിന്ന് മോശമായ അനുഭവം നേരിട്ട കോഴിക്കോട് സ്വദേശിനിയെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് മന്ത്രി അറിയിച്ചിരുന്നു. ബസ് യാത്രക്കാരുടെ സുരക്ഷിത യാത്ര ജീവനക്കാരുടെ ചുമതലയാണ്. വിഷയം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കെ എസ ആര്‍ ടി സി സി . എം. ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications