കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ച വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രതിഷേധത്തിനിടെ ടിപി ശ്രീനിവാസനെ മര്‍ദ്ദിച്ച വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.എഫ്.ഐ വിളപ്പില്‍ ഏരിയാ പ്രസിഡന്റ് ആയിരുന്ന മലയിന്‍കീഴ് മേപ്പൂക്കര സ്വദേശി ശരത് ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന വിദ്യാര്‍ഥിയെ തിരുവനന്തപുരം ആയുര്‍വേദ കോളജിന്റെ സമീപത്ത് നിന്നാണ് സിറ്റി ഷാഡോ പൊലീസ് കസ്റ്റഡിലെടുത്തത്.

വധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ശരത്. ടി പി ശ്രീനിവാസനെ മുഖത്തടിച്ച് വീഴ്ത്തിയത് വിവാദമായതിനെ തുടര്‍ന്ന് ഇയാളെ എസ്എഫ്‌ഐയില്‍ നിന്നും പുറത്താക്കിയിരുന്നു. സിപിഎം സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ഥിക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.

sfi

ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനായാണ് ടി പി ശ്രീനിവാസന്‍ കോവളത്തെത്തിയത്. വിദ്യാര്‍ഥി പ്രതിഷേധം വകവയ്ക്കാതെ വിദ്യാര്‍ഥികള്‍ക്കിടയിലൂടെ നടന്ന ഇദ്ദേഹം തിരക്കില്‍ നിന്നും പുറത്തുകടന്നശേഷം പിറകിലൂടെ വന്ന ശരത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ നിലത്തുവീണ ശ്രീനിവാസന്‍ പിന്നീട് നടന്നുപോവുകയും ചെയ്തു.

സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥിയുടെ മര്‍ദ്ദന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പിന്നീട് അച്ചടക്ക നടപടിയുണ്ടായി. രണ്ട് എസ്.ഐമാരെയും മൂന്നു പോലീസുകാരെയും തൃശൂര്‍ പൊലിസ് അക്കാദമിയിലേക്ക് നിര്‍ബന്ധ പരിശീലനത്തിന് അയക്കുകയായിരുന്നു.

English summary
SFI activist arrested, student who slapped TP Sreenivasan arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X