വീണ്ടും എസ്എഫ്ഐ! കോട്ടയത്തെ 36 സ്കൂളുകൾ എസ്എഫ്ഐ ദത്തെടുത്തു;പഠനോപകരണങ്ങൾക്ക് പുറമേ ലൈബ്രറിയും...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും, സ്കൂളുകളെ സംരക്ഷിക്കാനും എസ്എഫ്ഐ. ഇതിന്റെ ഭാഗമായി എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 36 സർക്കാർ സ്കൂളുകൾ സംഘടന ദത്തെടുത്തു.

ദത്തെടുത്ത 36 സ്കൂളുകളിലെ അയ്യായിരത്തോളം വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണ കിറ്റുകളും എസ്എഫ്ഐ നൽകും. പുസ്തകങ്ങൾ, ബാഗ്, കുട, ബോക്സ്, എന്നിവയടങ്ങിയതാണ് പഠനോപകരണ കിറ്റ്. പദ്ധതിയുടെ ആദ്യഘട്ടത്തിലാണ് പഠനോപകരണങ്ങൾ നൽകുന്നത്.

sfi

ജില്ലയിലെ 12 ഏരിയ കമ്മിറ്റികൾക്കാണ് പഠനോപകരണങ്ങളുടെ വിതരണ ചുമതല. പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച പണമുപയോഗിച്ചാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. ദത്തെടുത്ത സ്കൂളുകളിൽ രണ്ടാം ഘട്ടത്തിൽ എസ്എഫ്ഐ നേതൃത്വത്തിൽ ലൈബ്രറി സംവിധാനവും ഒരുക്കുന്നുണ്ട്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പുസ്തകങ്ങൾ ഉൾപ്പെടെ ചുരുങ്ങിയത് 500ഓളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയാണ് ഈ സ്കൂളുകളിൽ എസ്എഫ്ഐ ഒരുക്കുന്നത്.

English summary
sfi kottayam district committee adopted 36 schools.
Please Wait while comments are loading...