കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരകളിലൂടെ വസന്തവും, കവിതകളിലൂടെ കനല്‍ കുപ്പായവും ഒരുക്കി ഷബ്‌ന സുമയ്യ

  • By Desk
Google Oneindia Malayalam News

ആലുവ: നിറക്കൂട്ടുകളാല്‍ വരകളിലൂടെ വസന്തവും, കവിതകളിലൂടെ കനല്‍ കുപ്പായവും ഒരുക്കി ആലുവ ചാലക്കല്‍ സ്വദേശിനി ഷബ്‌ന സുമയ്യ ശ്രദ്ധേയയാകുന്നു.

സമൂഹ മാധ്യമങ്ങളിലും അനുകാലികങ്ങളിലും മൂര്‍ച്ചയുള്ള വാക്കുകളാല്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീ സമൂഹങ്ങളുതേടക്കമുള്ളവരുടെ ശബ്ദമായി മാറിയ ഷബ്‌ന സുമയ്യ സ്ത്രീ സ്വാതന്ത്രത്തിന്റെ വിത്യസ്ത മുഖങ്ങളുള്ള ചിത്രങ്ങളൊരുക്കുന്നത്.

sumaiya

കേവലം രണ്ട് വര്‍ഷത്തിനകം നിരവധി ചിത്രങ്ങളാണ് ഷബ്‌നയുടെ സൃഷ്ടിയില്‍ വിരിഞ്ഞത്. ഷബ്‌നയുടെ ചിത്ര പ്രദര്‍ശനം 'ബിക മിങ്ങ് ആര്‍ട്ട് ' എന്ന പേരില്‍ ചാലക്കല്‍ ദാറുസ്സലാം സ്‌കൂളില്‍ നടന്നു.
sumaiya2

ചിത്രരചന അഭ്യാസിച്ചിട്ടില്ലെങ്കിലും യൂ ടൂബിലുടെയും മറ്റും ലഭിക്കുന്ന അറിവുകളിലൂടെ ചിത്രകലയില്‍ കഴിവ് തെളിയിക്കാന്‍ ദാറുസ്സലാം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഷബനക്കായി. മുപ്പതോളം ചിത്രങ്ങളുണ്ടായിരുന്ന. ഓരോ ചിത്രവും സമകാലിക ഇന്ത്യയിലെ വേദനിക്കുന്ന സ്ത്രീ സമൂഹത്തിന്റെ നേര്‍കാഴ്ചകളായിരുന്നു.

sumaiya3

കുട്ടികളുടേയും ട്രാന്‍സ് ജന്‍ഡറുകളുടേയും നീറുന്ന വേദനകളും ചിത്രങ്ങളിലുണ്ടായി. വിരിയാന്‍ തുടങ്ങുന്ന പൂമുട്ടുകളെ കാമ കണ്ണുകള്‍ പിന്തുടരുന്ന ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ദാറുസ്സലാം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി നടത്തിയ ചിത്ര പ്രദര്‍ശനം സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സകരിയ്യ നിര്‍വ്വഹിച്ചു.

sumaiya4

ചിത്ര പ്രദര്‍ശനത്തോടനുബന്ധിച്ച് ഷബ്‌നയുടെ കവിതകളടങ്ങിയ 'കനല്‍ കുപ്പായീ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീയുടെ നൊമ്പരങ്ങളും. സ്പന്ദനങ്ങളും വ്യക്തമാക്കുന്ന പുസ്തകത്തില്‍, യുദ്ധക്കൊതിയന്‍മാര്‍ കൊന്നൊടുക്കുന്ന പിഞ്ചോമനകളടക്കമുള്ള മനുഷ്യരെ കുറിച്ചും കാവ്യശകലങ്ങളില്‍ കൂടി ഷബന അവതരിപ്പിച്ചിരിക്കുന്നു.
sumaiya5

കവിത പ്രകാശനം അബൂബക്കര്‍ ഫാറൂഖി നിര്‍വഹിച്ചു. ആലുവ ചാലക്കല്‍ കീഴ് തോട്ടത്തില്‍ അബൂബക്കറിന്റെ മകളാണ് ഷബന സുമയ്യ. കോഴിക്കോട് സ്വദേശി ഫൈസല്‍ ഹസൈനാരാണ് ഭര്‍ത്താവ്. ഷബ്‌നടെ രണ്ടാമത്തെ പ്രദര്‍ശനമാണിത്.

English summary
Shabhna Summaiya from malappuram is becoming popular for her art
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X