ഷഹബാസിന്റെ കൊലപാതകം: മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം
കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം. കൊലപാതകം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം മെറ്റയോട് ആവശ്യപ്പെട്ടത്.
ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം മെറ്റ്ക്ക് ഇ മെയിൽ അയച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച മൊബൈലടക്കമുള്ള ഡിവൈസുകളുടെ വിവരവും പോലീസ് തേടുന്നുണ്ട്.

കേസിൽ ഇതുവരെ ആറ് വിദ്യാർത്ഥികളാണ് അറസ്റ്റിലായിട്ടുള്ളത്. വിദ്യാർത്ഥികൾ അല്ലാത്തവർ. കേസിൽ ഉൾപ്പെട്ടിട്ടുെന്ന പിതാവിന്റെ ആരോപണത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. താമരശ്ശേരി പഴയ ബസ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെല്ലിനിടെ നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഞായറാഴ്ച താമരശ്ശേരിയി വ്യാപര ഭവനിൽ വെച്ച് ട്യൂഷൻ സെന്ററിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് പരിപാടി നടത്തിയിരുന്നു. ആഘോഷത്തിൽ ട്യൂഷൻ സെന്ററിൽ പഠിക്കുന്ന എളേറ്റിൽ എം ജെ എച്ച് എസ് എസിലെ കുട്ടികളുടെ നൃത്തം പാട്ട് നിന്നതോടെ തടസ്സപ്പെട്ടു. നൃത്തം തടസ്സപ്പെട്ടപ്പോൾ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ചില വിദ്യാർത്ഥികൾ കൂവിവിളിച്ചു.
ഇത് നൃത്ത സംഘത്തിൽ ഉണ്ടായിരുന്നു ഒരു വിദ്യാർത്ഥിന് ചോദ്യം ചെയ്തു. വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. അധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും വ്യാഴാഴ്ച വീണ്ടും സംഘർഷം ഉണ്ടായി. സോഷ്യൽ മീഡിയയിലൂടെയുള്ള ആഹ്വാനം അനുസരിച്ച് സ്ഥലത്തെത്തിയ ട്യൂഷൻ സെന്ററിൽ ഉള്ളവരും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ ട്യൂഷൻ സെന്ററിൽ ഇല്ലാത്തവരുമായ എളേറ്റിലെ വിദ്യാർത്ഥികളും ജി വി എച്ച് എസ് എസ് വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി.
തമ്മിൽ തല്ലിയ വിദ്യാർത്ഥികളെ നാട്ടുകാർ ഇടപെട്ട് പിന്തിരിപ്പിച്ച് വിട്ടു. എന്നാൽ പിന്നീട് റോഡിന് സമീപത്ത് വെച്ച് വിദ്യാർത്ഥികൾ ഏറ്റുമുട്ടി. മുഹമ്മദ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി തലയ്ക്ക് പരിക്കേറ്റു. നഞ്ചക്ക് പോലുള്ള ആയുധം ഉപയോഗിച്ചായിരുന്നു അക്രമം.
ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്പവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അറസ്റ്റിലായ വിദ്യാർത്ഥികളെ വെള്ളിമാട്കുന്ന് ഒബ്സർവേഷൻ ഹോമിൽ റിമാൻഡ്‌ചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതികൾക്ക് എസ് എസ് എൽ സി പരീക്ഷ എഴുതാൻ അനുമതി നൽകിയിരുന്നു. പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.












Click it and Unblock the Notifications