• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശശി തരൂര്‍ യഥാര്‍ത്ഥ പ്രതിപക്ഷം; കയ്യടിച്ച് സോഷ്യല്‍ മീഡിയ; മുഖ്യമന്ത്രി-തരൂര്‍ ചര്‍ച്ചക്ക് ശേഷം

  • By News Desk

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി ശശി തരൂര്‍ എംപി. സംസ്ഥാനത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ പറ്റിയും പ്രവാസികളുടെ മടങ്ങി വരവം സംബന്ധിച്ച പ്രതിസന്ധികളെ കുറിച്ചുമാണ് ചര്‍ച്ച. നടത്തിയത്. കൊവിഡ് പ്രതിരോധ നടപടികള്‍ക്കിടെ കയ്യടി നേടിയ കോണ്‍ഗ്രസ് എംപിയായിരുന്നു ശശി തരൂര്‍. കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷം പല തവണ കേരള സര്‍ക്കാരിനെിരെ രംഗത്തെത്തിയപ്പോഴും പല കാര്യങ്ങളില്‍ ശശി തരൂര്‍ അഭിനന്ദനം അറിയിച്ചിരുന്നു. ഒപ്പം സംസ്ഥാനത്തേക്ക് തരൂര്‍ റാപ്പിഡ് കിറ്റുകള്‍ എത്തിച്ചതിനെ മുഖ്യമന്ത്രിയും അഭിനന്ദിച്ചിരുന്നു.

മുഖ്യമന്ത്രിയുമായി ചര്‍ച്ച

മുഖ്യമന്ത്രിയുമായി ചര്‍ച്ച

കൊവിഡ് പ്രതിരോധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച് ഫേസ്ബുക്കിലാണ് ശശി തരൂര്‍ കുറിച്ചത്. സംസ്ഥാനത്തെ ഓണ്‍ലൈന്‍ വിദ്യഭ്യാസ സംവിധാനവും ചര്‍ച്ചയുടെ ഭാഗമായി കോളെജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റി വെക്കുന്നതും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം ലഘൂകരിക്കുന്നത് സംബന്ധിച്ചും ആലോചന നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി തരൂര്‍ അറിയിച്ചു.

 ഓണ്‍ലൈന്‍ വിദ്യഭ്യാസം

ഓണ്‍ലൈന്‍ വിദ്യഭ്യാസം

ഓണ്‍ലൈന്‍ വിദ്യഭ്യാസം സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരവധി പരാതികള്‍ ഉയരുന്നുണ്ട്. പ്രതിസന്ധികള്‍ മറികടന്നും പരീക്ഷയെഴുതാന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാവുകയാണ്. സൗകര്യങ്ങളുടെ അഭാവത്തില്‍ പോലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു.

പ്രവാസി പ്രതിസന്ധി

പ്രവാസി പ്രതിസന്ധി

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വിഷയങ്ങളിലെല്ലാം ഇളവ് വരുത്താന്‍ തരൂര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ശശി തരൂര്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും തരൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു.

 ആശങ്ക

ആശങ്ക

കേരളത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 81 കേസുകളില്‍ 50 എണ്ണവും ഗള്‍ഫില്‍ നിന്നുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ആളുകളില്‍ നിന്ന് മറ്റ് യാത്രക്കാരിലേക്ക് രോഗം പടരുന്നതിലും അതിലൂടെ വൈറസ് വ്യാപകമായി പടരുന്നതിലും മുഖ്യമന്ത്രിക്ക് ആശങ്കയുണ്ട്.

പ്രത്യേകം വിമാനം

പ്രത്യേകം വിമാനം

കൊവിഡ് രോഗികള്‍ക്കായി പ്രത്യേകം വിമാനം ഇറക്കുന്നത് സംബന്ധിച്ച് ഒരു വലിയ പ്രശ്‌നം നേരിടുന്നില്ലെന്നും കേരളം അവരെ സുരക്ഷിതമായി നോക്കുമെന്ന് ഉറപ്പാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. ആരോഗ്യമുള്ളവരും രോഗബാധികരും തമ്മില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതാണ് പ്രശ്‌നമെന്നും ശശി തരൂര്‍ പറഞ്ഞു.

നല്ല ഭരണം

നല്ല ഭരണം

കടുത്ത തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നല്ല ഭരണം കാഴ്ച്ച വെക്കാനാവും. ഈ പകര്‍ച്ച വ്യാധിയെ കൈകാര്യം ചെയ്യുന്നതിലും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിലും കേരളം മികച്ച റെക്കോര്‍ഡ് നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. ഇതില്‍ മുഖ്യമന്ത്രിക്ക് തന്റെ ആശംസ അറിയിക്കുന്നു.

 ആശംസ

ആശംസ

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിനും ശശി തരൂര്‍ ആശംസ അറിയിച്ചു. കൊവിഡ് കാലത്തെ പ്രണയം ഒരു പ്രത്യേക സന്തോഷം നല്‍കുന്നു. ഈ കൊവിഡ് കാലത്തും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്നും ശശി തരൂര്‍ പറഞ്ഞു.

അഭിനന്ദന പ്രവാഹം

അഭിനന്ദന പ്രവാഹം

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദീകരണം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് പിന്നാലെ തരൂരിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. താങ്കളാണ് യഥാര്‍ത്ഥ രാഷ്ട്രീയക്കാരനെന്നും ഇത്തരമൊരു ചര്‍ച്ച അഭിനന്ദാര്‍ഹമാണെന്നും നിരവധി പേര്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും ഇദ്ദേഹത്തെ പിന്തുടരേണ്ടതുണ്ടെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

 കെകെ ശൈലജ

കെകെ ശൈലജ

നേരത്തെ കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ പുകഴ്ത്തി തരൂര്‍ രംഗത്തെത്തിയിരുന്നു. പ്രമുഖ ബ്രീട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ശൈലജ ടീച്ചറുടെ അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് ശശി തരൂര്‍ അഭിനന്ദനം അറിയിച്ചത്. കെകെ ശൈലജ റോക്ക്സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന ലേഖനമായിരുന്നു തരൂര്‍ പങ്കുവെച്ചത്.

English summary
Shashi Tharoor Discussion With Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X