അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം നദിയിൽ പരിശോധന; ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും
ഷിരൂർ: മണ്ണിടിച്ചിൽ ഉണ്ടായ ഷിരൂരിൽ പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം നദിയിൽ ഇന്ന് പരിശോധന നടത്തും. വരുന്ന 21 ദിവസം മഴ പ്രവചിച്ചിട്ടുണ്ട്. അതേ സമയം തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിൻഫെ ഒപ്പറേറ്റർ ഷിരൂരിൽ എത്തുംയ സ്ഥലത്ത് ഡ്രഡ്ജിംഗ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും.
ഇന്നലെ വൈകുന്നേരം നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് അർജുനായുള്ള തിരച്ചിൽ താത്ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അർജുനായുള്ള തിരച്ചിൽ 13ാം ദിവസവും ഫലം കാണാതെ വന്നതോടെയാണ് തീരുമാനം. കേരളം തിരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരിച്ചിൽ തുടരാനാവില്ലെന്ന് കർണാടക വ്യക്തമാക്കി.

പുഴയിൽ ഇറങ്ങാനാവില്ലെന്നും കുത്തൊഴുക്ക് കുറഞ്ഞാൽ തിരച്ചിൽ തുടരുമെന്നും കാർവാർ എം എൽ എ പറഞ്ഞു. തിരച്ചിൽ ആരംഭിക്കാൻ പുഴയിലെ ജലനിരപ്പ് കുറയണം. കാലാവസ്ഥ അനുകൂലമാവുകയും യന്ത്രങ്ങൾ എത്തിക്കുകയും ചെയ്തശേഷമെ തിരച്ചിൽ പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം അർജുനായുള്ള തിരച്ചിൽ യാതാെരു കാരണവശാലും നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു ഇന്നലെ പറഞ്ഞിരുന്നു. അർജുനെ പോലെ മറ്റ് രണ്ട് പേരെയും തിരിച്ചുകിട്ടാനുണ്ട്. എത്രയും പെട്ടെന്ന് അവരെ തിരിച്ചുകിട്ടുന്നക് വകെ യാതൊരു കാപണവശാലും രക്ഷാദൗത്യം നിർത്തരുതെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ പ്രദേശത്ത് നടക്കുന്ന കാര്യങ്ങൾ അങ്ങനെ തന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കാലാവസ്ഥയുടെ കാര്യം നമുക്കറിയാം. അതിനെയൊക്കെ നിയന്ത്രിക്കാൻ പറ്റുിന്ന രീതിയിലുള്ള സാങ്കേതിക വിദ്യയും ഇന്ന് ലഭ്യമാണ്. രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്റെ ഭർത്താവാണ് കുടുംബത്തെ അറിയിക്കുന്നതെന്നും സഹോദരി പറഞ്ഞിരുന്നു.
ലോറി കണ്ടുവെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അതേക്കുറിച്ച് യാതൊരു വിവരവും ഇല്ല. ഇക്കാര്യത്തിൽ ചെറിയൊരു വിഷമമുണ്ടെന്ന് അഞ്ജു പറഞ്ഞു. ആരെയു കുറ്റം പറയില്ല. അർജുനെ കാണാതായിട്ട് ഇപ്പോൾ 13 ദിവസമായി. അമ്മ ഇപ്പോഴും ചോദിക്കുന്നുണ്ട് എന്റെ മകന് എന്താണ് പറ്റിയതെന്ന് ഈ 13 ദിവസം ആയിട്ട് ഞങ്ങൾ ഇനി എന്താണ് പറയുകയ എന്നാണ് തിരിച്ച് വരിക എന്നൊന്നം അറിയില്ലെന്നും അവർ പറഞ്ഞു. ജൂലായ് 16 ന് ആണ് അർജുനെ കാണാതായത്.












Click it and Unblock the Notifications