കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യലഭ്യത കുറക്കണമെന്ന് ഹൈക്കോടതി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ മദ്യലഭ്യത പരമാവധി കുറക്കണമെന്ന് ഹൈക്കോടതി. ബാര്‍ ലൈസന്‍സ് സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പോലും യഥേഷ്ടം മദ്യം കിട്ടാനുള്ള സാഹചര്യമുണ്ടെന്ന് കോടതി വിലയിരുത്തി. മദ്യത്തിന്റെ ഉപഭോഗം കുറക്കാന്‍ മദ്യലഭ്യത കുറക്കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.

Liquor Bottles

നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് 54 ബാര്‍ ഉടമകളാണ് കോടതിയെ സമീപിച്ചത്. ടു സ്റ്റാര്‍ പദവിയെങ്കിലും ഇല്ലാത്തവക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാര്‍ ലൈസെന്‍സ് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റി വക്കണമെന്ന് ഏപ്രില്‍ 25 ന് രാവിലെ സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എഡ്വക്കറ്റ് ജനറലിന് അസൗകര്യമുണ്ടെന്ന് കാണിച്ചായിരുന്നു ഇത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.

ജസ്റ്റിസ് ചിദംബരേശന്‍ ആണ് കേസ് പരിഗണിച്ചത്. നേരത്തെ ജസ്റ്റിസ് സിടി രവികുമാര്‍ ആയിരുന്നു കേസില്‍ വാദം കേട്ടിരുന്നത്. എന്നാല്‍ ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വീട്ടിലെത്തി കേസിനെ കുറിച്ച സംസാരിച്ചതിനാല്‍ ജസ്റ്റിസ് രവികുമാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ബാര്‍ ലെസന്‍സിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കെപിസിസിയും രണ്ട് തട്ടിലാണ് ഇപ്പോഴും. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ആശയ സമന്വയം ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് പരസ്യ പ്രസ്താവനകളിലേക്കും നീണ്ടിരുന്നു.

English summary
Should restrict availability of liquor: High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X