Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷുഹൈബ് വധം; ആകാശ് തില്ലങ്കേരി സിപിഎമ്മിന്റെ ഫേസ്ബുക്ക് പോരാളി; പാര്‍ട്ടി വെട്ടില്‍

കണ്ണൂര്‍: എടയന്നൂരിലെ ഷുഹൈബ് വധക്കേസില്‍ പിടിയിലായ ആകാശ് തില്ലങ്കേരി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അടുപ്പക്കാരന്‍. ജയരാജനുമായി ഏറെ സൗഹൃദമുള്ള ആകാശ് സിപിഎമ്മിന്റെ സൈബര്‍ ഇടത്തെ പ്രധാന പോരാളികൂടിയാണ്. നേരത്തെ ഒരു സദാചാര വിവാദവുമായി ബന്ധപ്പെട്ട് ആകാശ് പാര്‍ട്ടിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ പരസ്യമായി ശാസിച്ചിരുന്നു.

ആകാശ് ഇതാദ്യമായല്ല കൊലക്കേസില്‍ പ്രതിയാകുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആകാശ് ഇപ്പോള്‍ ജാമ്യത്തിലാണ്. ആകാശും സുഹൃത്ത് റിജിന്‍ രാജിനും കീഴടങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആകാശിനെ പോലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോഴാണ് കീഴടങ്ങല്‍ നടന്നിട്ടുള്ളതെന്നും പറയുന്നുണ്ട്.

shuhaib

സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ ആകാശിന്റെ മാതാപിതാക്കള്‍ സിപിഎം പ്രാദേശിക നേതാക്കളാണ്. പാര്‍ട്ടി നേതാക്കളുമായി ഏറ്റവും അടുത്തു പ്രവര്‍ത്തിക്കുന്ന ആകാശിന് ഫേസ്ബുക്കില്‍ വലിയ തോതിലുള്ള പിന്തുണ ലഭിക്കാറുണ്ട്. പാര്‍ട്ടിയുടെ പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനും പാര്‍ട്ടിയെ പ്രതിരോധിക്കുന്നതിനും മുന്‍പന്തിയിലുള്ള ആകാശ് ഫേസ്ബുക്കില്‍ പലര്‍ക്കും പരിചിതനുമാണ്.

ഷുഹൈബ് വധത്തിലും സിബിഐ എത്തിയേക്കും; കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബിജെപിയും
നേരത്തെ കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്തൂപത്തിനടുത്ത് വെച്ച് സി പി എം അനുഭാവികള്‍ സദാചാര ഗുണ്ടകള്‍ ചമഞ്ഞെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. സംഭവത്തില്‍ ജയരാജന്‍ ആകാശിനെ പരസ്യമായി ശാസിച്ചതോടെ ആകാശ് ഫേസ്ബുക്കില്‍ സജീവമായിരുന്നില്ല. ഇതിനുശേഷമാണ് ഇയാള്‍ വിനീഷ് കൊലക്കേസില്‍ പ്രതിയാകുന്നത്. അതേസമയം, ഷുഹൈബ് കൊലക്കേസില്‍ ആകാശ് നേരിട്ട് പങ്കെടുത്തുവോ എന്നത് വ്യക്തമല്ല. വിഷയത്തില്‍ എല്ലാ പ്രതികളെയും പിടികൂടിയാല്‍ മാത്രമേ പോലീസ് വിശദാംശങ്ങള്‍ പുറത്തുവിടൂ എന്നാണ് വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+