ശുഹൈബിനെ കൊന്നവരെ കുറിച്ച് വ്യക്തമായ സൂചന; ജയിലില്‍ നിന്നിറങ്ങിയവര്‍, ജാമ്യം റദ്ദാക്കും

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പടുത്തിയ അക്രമികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. ജയിലില്‍ നിന്നിറങ്ങിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഇവരില്‍ പലരും മുങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സംശയത്തിലുള്ളവരുടെ ജാമ്യം റദ്ദാക്കാനും പോലീസ് നീക്കം തുടങ്ങി. സിപിഎം പ്രവര്‍ത്തകരിലേക്കാണ് അന്വേഷണം നീളുന്നത്. കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് ജയിലില്‍ വച്ചാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മട്ടന്നൂര്‍ എടയന്നൂരിലെ ശുഹൈബിനെ നാലംഗ സംഘം കാറിലെത്തി കൊലപാതകം നടത്തി രക്ഷപ്പെട്ടത്...

സൗദി രാജാവ് ഇന്ത്യയിലേക്ക്; ആശങ്കയോടെ മൂന്ന് രാജ്യങ്ങള്‍!! ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍

ജാമ്യത്തില്‍ ഇറങ്ങിയവര്‍

ജാമ്യത്തില്‍ ഇറങ്ങിയവര്‍

സിപിഎം-ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലിലായ ചിലര്‍ അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീളുന്നത്. ഇവരിലേക്ക് അന്വേഷണമെത്താനും കാരണമുണ്ട്.

ഒളിവില്‍ പോയി

ഒളിവില്‍ പോയി

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഇപ്പോള്‍ ഒളിവില്‍ പോയിട്ടുണ്ട്. ശുഹൈബ് വധത്തിന് ശേഷമാണ് ഇവരെ കാണാതായത്. ഇതാണ് പോലീസിന് സംശയമുണരാന്‍ കാരണം.

സിപിഎം പ്രവര്‍ത്തകര്‍

സിപിഎം പ്രവര്‍ത്തകര്‍

സിപിഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. തങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

ജാമ്യം റദ്ദാക്കും

ജാമ്യം റദ്ദാക്കും

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് ശ്രമം തുടങ്ങിയെന്നാണ് വിവരം. നേരത്തെ പോലീസും ഭരണകക്ഷി നേതാക്കളും ഒത്തുകളിക്കുന്നത് മൂലമാണ് പ്രതികളെ പിടിക്കാത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

രണ്ട് സിപിഎം പ്രവര്‍ത്തകര്‍

രണ്ട് സിപിഎം പ്രവര്‍ത്തകര്‍

മട്ടന്നൂരില്‍ ലീഗ്-സിപിഎം സംഘര്‍ഷമുണ്ടായത് അടുത്തിടെയാണ്. ഈ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ റിമാന്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റ് കാലാവധി പൂര്‍ത്തിയാക്കി ഇറങ്ങിയ ശേഷമാണ് കൊലപാതകം നടന്നത്.

തിങ്കളാഴ്ച രാത്രി

തിങ്കളാഴ്ച രാത്രി

പോലീസിന്റെ സംശയം ഇവരിലേക്ക് നീളാന്‍ കാരണമായത് ഇവരുടെ ഒളിവില്‍ പോകലാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം കടയില്‍ ചായ കുടിക്കുകയായിരുന്നു ശുഹൈബിനെ ഒരുസംഘം കൊലപ്പെടുത്തിയത്.

ദൃക്‌സാക്ഷികള്‍ പറഞ്ഞത്

ദൃക്‌സാക്ഷികള്‍ പറഞ്ഞത്

ഫോര്‍ രജിസ്‌ട്രേഷന്‍ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികളുടെ മൊഴി ലഭിച്ചിട്ടുണ്ട്. ശുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുകളാണുണ്ടായിരുന്നത്.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും

ദിവസങ്ങള്‍ കഴിഞ്ഞിട്ടും

തിങ്കളാഴ്ച സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും പ്രതികളെ പിടികൂടാതിരിക്കാന്‍ കാരണം പോലീസിന്റെ ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. മാത്രമല്ല, ശുഹൈബിനെ ജയിലില്‍ വച്ചും കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമുണ്ടായിട്ടുണ്ട്.

പോലീസ് സമ്മര്‍ദ്ദത്തില്‍

പോലീസ് സമ്മര്‍ദ്ദത്തില്‍

കോണ്‍ഗ്രസിന്റെ ആരോപണം ഉയര്‍ന്നതോടെ പോലീസ് സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. തുടര്‍ന്നാണ് അവര്‍ വേഗം നടപടിയെടുക്കാന്‍ തയ്യാറായിരിക്കുന്നത്. ഒരാളെ കസ്റ്റ്ഡിയിലെടുത്തിട്ടുണ്ട്.

വിവരം ലഭിച്ചില്ല

വിവരം ലഭിച്ചില്ല

ചാലോടുള്ള സിഐടിയു പ്രവര്‍ത്തകും സിപിഎം നേതാവുമായ ഒരാളെയാണ് കസ്റ്റഡിയില്‍ എടുത്തത്. മുപ്പതോളം പേരില്‍ നിന്ന് പോലീസ് മൊഴിയെടുത്ത ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രത്യേകിച്ച് പുതിയ വിവരങ്ങളൊന്നും ഇയാളില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടില്ല.

English summary
Kannur Youth Congress Leader Shuhaib Murder: Police gets hint

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്