രണ്ട് മാധ്യമ പ്രവർത്തകർക്ക് രണ്ട് നീതി: കാപ്പന്‍റെ കാര്യത്തിലെ കോടതി സമീപനം ഞെട്ടിച്ചത്: എളമരം കരീം
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് സിദീഖ് കാപ്പനും റിപ്പബ്ലിക് ടിവി മേധാവിയും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിക്കും കോടതിയില്‍ നിന്ന് ലഭിച്ചത് രണ്ട് തരം നീതിയാണെന്ന് സിപിഎം നേതാവും രാജ്യസഭ എംപിയുമായ എളമരം കരീം. കടുത്ത പീഡനം നേരിടേണ്ടി വന്നിട്ടും കാപ്പന്‍റെ വിഷയത്തില്‍ സുപ്രീം കോടതിയുടെ സമീപനം ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഇതേ കോടതിയില്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ എത്തിയപ്പോള്‍ ഉടന്‍ ജാമ്യം അനുവദിക്കുകയായിരുന്നു ചെയ്തതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
രണ്ട് മാധ്യമ പ്രവർത്തകർക്ക് രണ്ട് നീതി
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് സിദീഖ് കാപ്പനെ യുപിയിലെ ഹത്രാസിൽ വെച്ച് യുപി പോലീസ് അറസ്റ്റ് ചെയ്തു. ഹത്രാസിൽ ഒരു ദളിത് യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും മൃഗീയമായി കൊലചെയ്യപ്പെടുകയും ചെയ്ത സംഭവം അന്വേഷിക്കാൻ ഹത്രാസിൽ എത്തിയതായിരുന്നു സിദ്ദീഖ് കാപ്പൻ ഉൾപെടെയുള്ള മാധ്യമ പ്രവർത്തകർ.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

സിദ്ദീഖ് കാപ്പനും സുഹൃത്തുക്കളും ഹത്രാസിൽ എത്തിയത് ഭീകര പ്രവർത്തനം സംഘടിപ്പിക്കാനാണെന്നാരോപിച്ചാണ് യുഎപിഎ നിയമപ്രകാരം കേസെടുത്ത് യുപി പോലീസ് ജയിലിലടച്ചത്. സിദ്ദീഖ് കാപ്പൻ ഏത് ജയിലിലാണ് എന്ന് പോലും വ്യക്തമാവാത്ത സാഹചര്യത്തിൽ, കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. പ്രസ്തുത ഹർജി പരിഗണിച്ച സുപ്രീം കോടതി അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാതെ ഹർജിക്കാരോട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയാണുണ്ടായത് !
ഒരു പത്രപ്രവർത്തകൻ നേരിടേണ്ടി വന്ന കടുത്ത പീഡനത്തെ സുപ്രീം കോടതി ഇപ്രകാരം സമീപിച്ചത് ഏവരെയും ഞെട്ടിപ്പിച്ചു. ഇനി രണ്ടാമത്തെ അനുഭവം. ഇത് ആദ്യത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. റിപ്പബ്ലിക്കൻ ടിവി ചീഫ് എക്സിക്യൂട്ടീവ് അർണാബ് ഗോസ്വാമിക്കെതിരെ ടിആർപി കൃതിമം നടത്തിയതിനെതിരെ മഹാരാഷ്ട്ര പോലീസ് ഒരു കേസെടുത്തു. അദ്ദേഹത്തെ മുംബൈ കോടതി റിമാണ്ട് ചെയ്തു. ഒട്ടും താമസിയാതെ ഗോസ്വാമിയുടെ ജാമ്യഹർജി സുപ്രീം കോടതിയിലെത്തി. സുപ്രീം കോടതി അർണാബ് ഗോസ്വാമിക്ക് ഉടൻ ജാമ്യം അനുവദിച്ചു.
Recommended Video

രണ്ട് മാധ്യമ പ്രവർത്തകർക്ക് രണ്ട് നീതി. ഒരാൾ ഒരു സാധാരണ പത്രപ്രവർത്തകൻ. രണ്ടാമത്തെ ആൾ വാ തുറന്നാൽ വർഗീയ തീ തുപ്പുന്ന ഒരു ആർഎസ്എസ്സുകാരൻ. ഇന്ത്യൻ പൗരന്മാർ നേരിടുന്ന ഈ അവസ്ഥ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications