Get Updates
Get notified of breaking news, exclusive insights, and must-see stories!

സില്‍വര്‍ ലൈന്‍ പ്രതിഷേധം ശക്തമാകുന്നു; കോഴിക്കോട് കെ റെയില്‍ കല്ല് കല്ലായി പുഴയില്‍ എറിഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. കോഴിക്കോട് സമരക്കാര്‍ കെ റെയില്‍ കല്ല് സമീപത്തുകൂടെ പോകുന്ന കല്ലായി പുഴയിലേക്ക് വലിച്ചെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. കോട്ടയത്തും മലപ്പുറത്തും സമരക്കാര്‍ ഉറച്ച് നിലപാടില്‍ നിന്നും കണ്ണൂരും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമര രംഗത്ത് സജീവമായി. കോട്ടയത്ത് കെ റെയില്‍ കല്ല് കൊണ്ടു വന്ന വാഹനത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ഡി സി സി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

1

അതേസമയം, പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് പിന്‍വാങ്ങും വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതൃത്വം അറിയിച്ചു. കോഴിക്കോട് കല്ലായിയില്‍ സര്‍വേ തടഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറും സംഘവും സ്ഥലത്ത് പ്രതിഷേധിച്ചു. മന്ത്രി സജി ചെറിയാനെതിരെ ഡിസിസി അധ്യക്ഷന്‍ പൊട്ടിത്തെറിച്ചു. വങ്കത്തരമാണ് സജി ചെറിയാന്‍ പറയുന്നത്, പിണറായി വിജയനും സിപിഎമ്മുമാണ് തീവ്രവാദികള്‍, സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.

2

ബി ജെ പി പത്തനംതിട്ട ജില്ല കമ്മിറ്റി നടത്തിയ കെ റെയില്‍ വിരുദ്ധ കണ്‍വെന്‍ഷനില്‍ ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ കീശ വികസിക്കുന്നതാണ് വികസനം എന്ന് കരുതുന്ന മുഖ്യമന്ത്രി ഭരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഹൃദയം ഇടുങ്ങിയതാണെന്നും മുഖ്യമന്ത്രി ജനങ്ങളുടെ പ്രശനങ്ങള്‍ മനസ് തുറന്നു കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ രണ്ടായി വെട്ടി മുറിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. സിപിഎം നേതാക്കളോട് ഒപ്പമിരുന്ന് ആറന്മുളയില്‍ നെല്‍വയല്‍ സംരക്ഷിക്കാന്‍ വിമാനത്താവളത്തിന് എതിരെ സമരം ചെയ്ത പാര്‍ട്ടിയാണ് ബി ജെ പിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

കണ്ണൂര്‍ കളക്ട്രേറ്റില്‍ കെ റെയില്‍ പ്രതിഷേധത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കളക്ട്രേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റി സ്ഥാപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉള്‍പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരിമ്പായിക്കാട് കുഴിയാലപ്പടിയില്‍ കെ റെയില്‍ കല്ല് കൊണ്ടുവന്ന വാഹനത്തെ സമരപ്പന്തലാക്കി പ്രവര്‍ത്തകര്‍ സമരം ചെയ്തു. വാഹനം മാറ്റാന്‍ അനുവദിക്കില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

4

ഇതിനിടെ, കേരളത്തിന്റെ സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമാകും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സമരത്തിനിറങ്ങുന്ന സാധാരണക്കാരെ ജയിലില്‍ അടയ്ക്കുമെന്ന സര്‍ക്കാരിന്റെ ഭീഷണി വിലപ്പോകില്ല. യു ഡി എഫ് നേതാക്കള്‍ നേരിട്ടിറങ്ങി കല്ലുകള്‍ പിഴുതെറിയും. കേസില്‍ പ്രതികളായി യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോകും. പാവപ്പെട്ടവരെ ജയിലില്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രിയോ പാര്‍ട്ടിയോ തീരുമാനിച്ചാല്‍, അത് നടക്കില്ലെന്നും വി ഡിസതീശന്‍ കൂട്ടിച്ചേര്‍ത്തു.

5

അതേസമയം, കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് പ്രകോപനമുണ്ടാകരുതെന്ന് ഡിജിപി അനില്‍ കാന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രകോപനമുണ്ടാകരുതെന്നും സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡി ജി പി നിര്‍ദ്ദേശിച്ചു. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി ജി പി ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗം വിവാദമായ സാഹചര്യത്തിലാണ് ഇപ്പോള്‍ നിര്‍ദ്ദേശവുമായി ഡി ജി പി തന്നെ രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+