• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഠങ്ങളിൽ പിൻവാതിൽ വഴി കയറുന്ന വൈദികരുടെ ലിസ്റ്റ് വേണോ? നോബിളിന് മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര!

കോട്ടയം: സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ അപവാദ പ്രചാരണം നടത്തിയ വൈദീകനെതിരെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വലിച്ച് കീറിയത് നമ്മൾ കണ്ടതാണ്. മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ കാണാനെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അപവാദ പ്രചരണത്തിന് ഉപയോഗിച്ചിരുന്നത്. മാനന്തവാടി രൂപതയുടെ പിആര്‍ ടീമില്‍ അംഗമായ വൈദികനായിരുന്നു ഇതിന് പിന്നിൽ.

യൂണിവേഴ്സിറ്റി കോളേജ് വീണ്ടും വിവാദത്തിലേക്ക്; വിദ്യാർത്ഥിനിയുടെ രാഖി പൊട്ടിക്കാൻ ശ്രമം, സസ്പെൻഷൻ!

വൈദികന്റെ ഫേക്ക് ഐഡിയില്‍നിന്നാണ് വീഡിയോ പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇതിനെതിരെ പോലീസിൽ ലൂസി കളപ്പുര പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ അപവാദ പ്രചാരണം നടത്തിയ നോബിൾ എന്ന വൈദീകന് ചുട്ട മറുപടിയുമായി അവർ രംഗത്തെ്തി. ലൂസി കളപ്പുര എഫ്സിസി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് നോബളിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

രൂക്ഷ പ്രതികരണം

രൂക്ഷ പ്രതികരണം

വളരെ രൂക്ഷമായാണ് ഫേസ്ബുക്കിൽ പ്രതികരണം വന്നിരിക്കുന്നത്. 'നിങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാൻ വിലയിരുത്തുന്നു.ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമഠങ്ങളിലെ ആവൃതിക്കുള്ളിൽ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവർഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാർ ചെയ്യേണ്ടത്. മഠത്തിനുള്ളിലെ അതിഥി മുറികളിൽ നിന്ന് കന്യാ..സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാർ പൊക്കിയെടുത്തിട്ടുണ്ട്' എന്നും ഫേസ്ബുക്ക് വഴി ചോദിക്കുന്നു.

പിൻവാതിലിലൂടെ കയറുന്ന വൈദീകർ

പിൻവാതിലിലൂടെ കയറുന്ന വൈദീകർ

കാരക്കാമല മഠത്തിലെ പിൻവാതിൽ എന്ന് നിങ്ങൾ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടിരൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാർ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്. അവരുടെ ലിസ്റ്റ് വേണോ? വേണമെന്കിൽ പിൻവാതിൽ സന്ദർശകരായ ,മഠത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദീകരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം. മഠത്തിന്റെ ആവൃതിക്കുള്ളിൽ കയറിനിരങ്ങുന്ന പുരോഹിതരോട് നിങ്ങൾക്ക് ലജ്ജയില്ലേ നിങ്ങളുടെ കുമാരൻ നോബിൾ സംസാരിക്കുപ്പോൾ എന്നും സിസ്റ്റർ ചോദിക്കുന്നു.

കാരക്കാമല മഠത്തിന്റെ പിൻവാതിൽ

കാരക്കാമല മഠത്തിന്റെ പിൻവാതിൽ

'എന്തിനാണ് കാരക്കാമല മഠത്തിന്റെ പിൻവാതിൽ പതിവായി പുരോഹിതർ ഉപയോഗിക്കുന്നത്? ഉപയോഗിച്ചത്...? നോബിളേ പറയണം മറുപടി? 2018 ഒക്ടോബറിൽ ബിഷപ്പ് ജോസ് പൊരുന്നേടത്തിന്, ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്ക് ഞാൻ മെയിൽ സന്ദേശത്തിലൂടെ കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകർക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മ൦ത്തിലെ പിൻവാതിലിലൂടേയും മുൻവാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിർത്തണമെന്നാവശ്യപ്പെട്ട് എഴുതിയിരുന്നു. അതിനും കൂടിയുള്ള പകപോക്കലാണോ ഇത്' എന്നും നോബിളിനോട് അവർ ചോദിക്കുന്നു.

ഭക്കില്ല നോബിളേ...

ഭക്കില്ല നോബിളേ...

ഭയക്കില്ല നോബിളേ, തളരില്ല. ഇങ്ങനെയുള്ളവരാണ് നാട്ടുകാരെ ആവൃതി പഠിപ്പിക്കുന്നതും , കന്യാമഠത്തിന്റെ സുരക്ഷിതത്വം സൂക്ഷിക്കുന്നതും. ലജ്ജതോന്നുന്നുവെന്നും ബാക്കി പന്നീട് പറയാം എന്നും പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

cmsvideo
  സമരം ചെയ്ത കന്യാസ്ത്രീകൾക്ക് നേരെ പ്രതികാരം | Oneindia Malayalam

  ലൂസി കളപ്പുരയുടെ ആത്മകഥ

  അതേസമയം ‘ഇൻ ദി നെയിം ഓഫ് ദി ലോഡ്, മൈ ഗോഡ്' എന്നപേരിൽ സിസ്റ്റർ ലൂസി കളപ്പുര എഴുതുന്ന ആത്മകഥയിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ടെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. അങ്ങിനെയാണെങ്കിൽ‌ സഭയ്ക്ക് അതൊരു ക്ഷീമണായിരിക്കുമെന്നാണ് സൂചന. മാനന്തവാടി, തലശേരി രൂപതകളിലെ വൈദികരുടെ നിഗൂഢ ജീവിതങ്ങളുടെ തെളിവുകൾ ആത്മകഥയിലുണ്ടെന്നാണ് സൂചന. സഭയ്ക്കുളളിൽ നിൽക്കുന്ന ആളെന്ന നിലയിൽ ലൂസി കളപ്പുരക്ക് അതേക്കുറിച്ച് തുറന്നെഴുതാൻ സാധിക്കും. ആത്മകഥയിലെ വിവരങ്ങൾ പുറംലോകമറിഞ്ഞാൽ പലരുടേയും മുഖം മൂടി വലിച്ചുകീറപ്പെടാനും സാധ്യതയുണ്ട്.

  English summary
  Sister Lucy Kalapura's facebook post against Noble
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X