ചരിത്രം കമ്മ്യൂണിസ്റ്റ്കാരുടേത് കൂടിയാണ്... ചരിത്രം മോദിയെ ഓര്‍മ്മിപ്പിച്ച് സീതാറാം യെച്ചൂരി !!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി രാജ്യസഭയില്‍ ഇനി ഉണ്ടാവില്ല എന്നത് ജനാധിപത്യ ഇന്ത്യയ്ക്ക് വലിയ നഷ്ടം തന്നെയാണ്. ജനവിരുദ്ധമായ കേന്ദ്രനിലപാടുകള്‍ക്കെതിരെ രാജ്യസഭയില്‍ കരുത്തുറ്റ ശബ്ദമാണ് യെച്ചൂരിയുടേത്. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യസഭയില്‍ യെച്ചൂരി നടത്തിയ ഉജ്ജ്വല പ്രസംഗം സംഘപരിവാറുകാര്‍ക്ക് ചരിത്രത്തെക്കുറിച്ചുള്ള സത്യസന്ധമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

ദിലീപിന് ജയിലിൽ നേരിടേണ്ടി വരുന്നത്...!! കടുത്ത മനുഷ്യാവകാശ ലംഘനം...!! പോലീസ് ലക്ഷ്യം..??

ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല !കോടിയേരിയെ തെക്കോട്ടെടുക്കേണ്ടേ ! ശോഭാ സുരേന്ദ്രന്റെ കൊലവിളി!

ചരിത്ര യാഥാർത്ഥ്യം

ചരിത്ര യാഥാർത്ഥ്യം

ഇപ്പോള്‍ വലിയ ദേശസ്‌നേഹികളെന്ന് അവകാശപ്പെടുന്ന സംഘപരിവാറിന്റെ നേതാക്കള്‍ സ്വാതന്ത്ര്യസമരത്തില്‍ രാജ്യതാല്‍പര്യത്തിന് എതിരെ നിന്നത് ചരിത്രത്തിലെ യാഥാര്‍ത്ഥ്യമാണ്. ഗാന്ധി വധത്തിലെ കറയും സംഘപരിവാറിന്റെ കൈകളില്‍ നിന്നും മായ്ച്ച് കളയാനാവില്ല. ഈ ചരിത്രത്തെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ ഇന്ന് നടത്തുന്നുമുണ്ട്.

ഉജ്ജ്വല പ്രസംഗം

ഉജ്ജ്വല പ്രസംഗം

അവയ്ക്കുള്ള മറുപടി കൂടി ആണ് രാജ്യസഭയില്‍ യെച്ചൂരി നടത്തിയ പ്രസംഗം. രാജ്യത്തിന്റെ സ്വാതന്ത്രസമര ചരിത്രത്തിലടക്കം കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്കിനെ കുറിച്ച് യെച്ചൂരി സഭയെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി. യെച്ചൂരിയുടെ പ്രസംഗം കയ്യടികളോട് കൂടിയാണ് സഭ സ്വീകരിച്ചത്.

സെല്ലുലാര്‍ ജയിലില്‍ പോകൂ..

സെല്ലുലാര്‍ ജയിലില്‍ പോകൂ..

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ലക്ഷ്യത്തേയും അതിന് വേണ്ടി പ്രവര്‍ത്തിച്ചവരേയും സ്മരിച്ച് കൊണ്ടാണ് യെച്ചൂരി പ്രസംഗം തുടങ്ങിയത്. നിങ്ങള്‍ ചരിത്രത്തിലേക്ക് നോക്കൂ..സെല്ലുലാര്‍ ജയിലില്‍ പോകൂ. അവിടെ മാര്‍ബിളില്‍ 18 കമ്മ്യൂണിസ്റ്റ്കാരുടെ പേര് കൊത്തിവെച്ചിട്ടുണ്ട് എന്ന് യെച്ചൂരി ഓര്‍മ്മപ്പെടുത്തുന്നു.

കമ്മ്യൂണിസ്റ്റുകാർ വഹിച്ച പങ്ക്

കമ്മ്യൂണിസ്റ്റുകാർ വഹിച്ച പങ്ക്

മുന്‍ ഇന്ത്യന്‍ പ്രസിഡണ്ടായ ശങ്കര്‍ ദയാല്‍ ശര്‍മ്മ ക്വിറ്റ് ഇന്ത്യ വാര്‍ഷികത്തില്‍ പാര്‍ലമെന്റില്‍ എത്തിയത് ജിഎസ്ടി പാസ്സാക്കാന്‍ ആയിരുന്നില്ല. മറിച്ച് 1942ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന് തറക്കല്ലിട്ട കമ്മ്യൂണിസ്റ്റുകളെ അഭിനന്ദിക്കാനായിരുന്നു.

രാജ്യത്തിന്റെ ഒരുമ

രാജ്യത്തിന്റെ ഒരുമ

രാജ്യം മുഴുവന്‍ ഒരുമിച്ച് നിന്നതിനാലാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വിജയിച്ചത്. അതാണ് നമ്മുടെ സവിശേഷതയും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്‍കി ബാത്ത് പ്രസംഗത്തില്‍ പറഞ്ഞത് 1947ല്‍ നമ്മുടെ സ്വപ്‌നം എന്തായിരുന്നുവോ അത് 2022ല്‍ നേടണം എന്നായിരുന്നു.

വർഗീയത അവസാനിപ്പിക്കാത്തത് എന്തേ

വർഗീയത അവസാനിപ്പിക്കാത്തത് എന്തേ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെയാണ് രാജ്യത്ത് വര്‍ഗീയത പടര്‍ന്നും വിഭജനം സംഭവിച്ചതെന്നും യെച്ചൂരി ഓര്‍മ്മപ്പെടുത്തി. രാജ്യത്ത് നിന്നും അകറ്റണമെന്ന് പ്രധാനമന്ത്രി പറഞ്ഞ അതേ വര്‍ഗീയതയെ കുറിച്ചാണ് താനും സംസാരിക്കുന്നത്. എന്തു കൊണ്ട് വര്‍ഗീയത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് യെച്ചൂരി ചോദിക്കുന്നു.

വർഗീയത തിരികെ

വർഗീയത തിരികെ

ഒരിക്കല്‍ രാജ്യത്തെ വിഭജിച്ച വര്‍ഗീയത അതേപടി തിരികെ വന്നിരിക്കുകയാണ്. രാജ്യത്തിന്റെ രക്ഷയ്ക്ക് ആദ്യം വേണ്ടത് ഇന്നത്തെ സാമ്പത്തിക നയം ഒഴിവാക്കുക എന്നതാണ്. ഈ നയം നാടിനെ ദരിദ്രനെന്നും ധനികനെന്നും രണ്ടായി തിരിക്കുന്നതാണ് എന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി യെച്ചൂരി വ്യക്തമാക്കുകയുണ്ടായി.

മതനിരപേക്ഷത സംരക്ഷിക്കണം

മതനിരപേക്ഷത സംരക്ഷിക്കണം

മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് ജിഡിപിയുടെ 49 ശതമാനം രാജ്യത്തെ ഒരു ശതമാനത്തിന്റെ കയ്യിലായിരുന്നു എങ്കില്‍ ഇന്നത് 60 ശതമാനത്തിന് അടുത്താണ്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുകയാണ് വേണ്ടത്. ഇന്ത്യയ്ക്ക് അകത്ത് മറ്റൊരു ഹിന്ദുസ്ഥാനും പാകിസ്ഥാനും സൃഷ്ടിക്കുകയല്ല വേണ്ടതെന്നാണ് സീതാറാം യെച്ചൂരി പ്രസംഗം അവസാനിപ്പിക്കുന്നത്.

വീഡിയോ

സീതാറാം യെച്ചൂരി രാജ്യസഭയിൽ നടത്തിയ പ്രസംഗം

English summary
CPM General Secretary Sitaram Yechuri's speech in Rajyasabha.
Please Wait while comments are loading...