സിപിഎം എന്നാല്‍ കേരളം മാത്രമല്ല; കോണ്‍ഗ്രസുമായി അടവുനയം വേണമെന്ന് സീതാറാം യെച്ചൂരി
തൃശൂര്‍: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതുസംബന്ധിച്ച് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ മറുപടി നല്‍കി. കേരളത്തിലെ സാഹചര്യം മാത്രം നോക്കിയല്ല പാര്‍ട്ടി പരിപാടി തീരുമാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ ആകാശ് തില്ലങ്കേരിയുടെ പിതാവും! ഇത് എന്റെ വകയെന്ന് രവീന്ദ്രൻ...
പൊതു സാഹചര്യം നോക്കിയാണ് പാര്‍ട്ടി കാര്യങ്ങള്‍ പരിഗണിക്കുക. കോണ്‍ഗ്രസ് മുഖ്യശത്രുവാകുന്നത് കേരളത്തില്‍ മാത്രമാണ്. രാജ്യം മുഴുവന്‍ അതല്ല സാഹചര്യം. ആര്‍എസ്എസ് ഹിന്ദു രാഷ്ട്രനിര്‍മാണത്തിനായാണ് ശ്രമിക്കുന്നത്. ഇത് ചെറുക്കാന്‍ പൊതുവായ കൂട്ടായ്മ അത്യാവശ്യമാണ്. കേരള സഖാക്കള്‍ പാര്‍ട്ടി പരിപാടി ഒന്നു കൂടി മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസുമായി നേരിട്ട് ബന്ധം വേണമെന്നല്ല അടവ് നയം വേണമെന്നാണ് താന്‍ പറഞ്ഞത്. കാര്യങ്ങള്‍ കൂടുതല്‍ പഠിക്കണമെന്ന് യെച്ചൂരി കേരളത്തിലെ സഖാക്കളെ ഓര്‍മ്മിപ്പിച്ചു. നേരത്തെ, കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ഉയര്‍ന്ന പൊതുവികാരം. ഇതിനു മറുപടിയായി കൂടിയാണ് യെച്ചൂരി കാര്യങ്ങള്‍ വിശദീകരിച്ചത്.












Click it and Unblock the Notifications