കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറ്റിങ് എംഎല്‍എയായ മുന്‍മന്ത്രി കോണ്‍ഗ്രസിലേക്ക്: ഹിമാചലില്‍ പുതിയ കരുനീക്കം, സ്ഥാനാർത്ഥിയായേക്കും

Google Oneindia Malayalam News

ദില്ലി: ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥികളെ കോണ്‍ഗ്രസും ബി ജെ പിയും പ്രഖ്യാപിച്ച് കഴിഞ്ഞു. ബി ജെ പി 62 സീറ്റുകളിലെയും കോൺഗ്രസ് 46 സീറ്റുകളിലെയും സ്ഥാനാർഥികളെയുമാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളില്‍ കൂടിയാണ് ബി ജെ പിക്ക് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. 22 ഇടത്തും കോണ്‍ഗ്രസിനും തേരാളികളെ കണ്ടത്തേണ്ടതുണ്ട്.

കോൺഗ്രസ് നിലവിലുള്ള എംഎൽഎമാർക്കെല്ലാം അവസരം നൽകിയപ്പോള്‍ 11 സിറ്റിങ് എം എൽ എമാർക്ക് ബി ജെ പി സീറ്റ് നിഷേധിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ബി ജെ പിയില്‍ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടെന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ നിരവധി പേർ കോണ്‍ഗ്രസ് പക്ഷത്തേക്ക് മാറാനും സാധ്യതയുണ്ട്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്നുള്ള കലഹം

സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്നുള്ള കലഹം രൂക്ഷമായാല്‍ മുന്‍മന്ത്രിയുമായ അഞ്ച് തവണ എം എൽ എയായ രവീന്ദർ രവി ഉൾപ്പെടെയുള്ള ചില ബി ജെ പി വമ്പന്മാർ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ദി ട്രീബ്യൂണ്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇവരുടെ അന്തിമ നിലപാട് കൂടി പരിശോധിച്ച ശേഷമായിരിക്കും ബാക്കിയുള്ള 22 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക.

ബിഗ് ബോസില്‍ പോയതോടെ ആകെ നനഞ്ഞു: ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു: സന്ധ്യ മനോജ്ബിഗ് ബോസില്‍ പോയതോടെ ആകെ നനഞ്ഞു: ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു: സന്ധ്യ മനോജ്

46 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ

46 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ വളരെ കുറച്ച് മാറ്റങ്ങളുമായി പഴയ പടക്കുതിരകളിൽ മിക്കവരിലും വീണ്ടും വിശ്വാസം അർപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. സ്ഥാനാർത്ഥി പ്രഖ്യാപനം പാർട്ടിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ഇടം നല്‍കിയിട്ടില്ല. എന്നാല്‍ മറുപക്ഷത്ത് ടിക്കറ്റ് നിഷേധിക്കപ്പെട്ട ചില നേതാക്കള്‍ ബി ജെ പി നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

മേജർ രവിയോട് പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂർ ജാമ്യംമേജർ രവിയോട് പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂർ ജാമ്യം

ബി ജെ പിയുടെ 11 എം എൽ എമാർക്ക് ടിക്കറ്റ്

ബി ജെ പിയുടെ 11 എം എൽ എമാർക്ക് ടിക്കറ്റ് നിഷേധിച്ചതോടെ കൂറുമാറ്റത്തിനുള്ള സാധ്യത ശക്തമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. കാൻഗ്രയിലെ ഡെഹ്‌റയിൽ നിന്നുള്ള ബി ജെ പി എം എല്‍ എയായ രവീന്ദർ രവി ദില്ലിയില്‍ വെച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് ഇന്ന് തന്നേയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുട്ടുകളിലേയും കക്ഷത്തിലേയും ഇരുണ്ട നിറം മാറുന്നില്ലേ: ഇതാ അടുക്കളയില്‍ തന്നെ പരിഹാര മാർഗ്ഗങ്ങളുണ്ട്

ഷിംലയിലെ (അർബൻ) സ്ഥാനാർത്ഥിയെ കോൺഗ്രസ്

ഷിംലയിലെ (അർബൻ) സ്ഥാനാർത്ഥിയെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിംഗ് എം‌ എൽ‌ എയും നഗരവികസന മന്ത്രിയുമായ സുരേഷ് ഭരദ്വാജിന് കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്യുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. ബി ജെ പി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ സുരേഷ് ഭരദ്വാജിന് സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു.

ബി ജെ പിയെപ്പോലെ കോൺഗ്രസിനും 22 സീറ്റുകളിൽ

ബി ജെ പിയെപ്പോലെ കോൺഗ്രസിനും 22 സീറ്റുകളിൽ ടിക്കറ്റ് തീരുമാനിക്കല്‍ ബുദ്ധിമുട്ടായിരിക്കും. മൂന്ന് തവണ സിറ്റിംഗ് എം എൽ എയായ ജഗത് സിംഗ് നേഗിക്ക് ടിക്കറ്റ് നിഷേധിച്ചാൽ രാജിവെക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ഭീഷണിപ്പെടുത്തിയതോടെ കിന്നൗറിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്.

മറ്റ് 19 എം എൽ എമാർക്കും ടിക്കറ്റ് നൽകിയെങ്കിലും

മറ്റ് 19 എം എൽ എമാർക്കും ടിക്കറ്റ് നൽകിയെങ്കിലും നേഗിയുടെ കാര്യത്തിൽ മാത്രമാണ് കോൺഗ്രസിന് രണ്ടഭിപ്രായമുള്ളത്. മണ്ഡലത്തില്‍ ടിക്കറ്റിനായി മത്സരിക്കുന്ന സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിഗം ​​ഭണ്ഡാരിയാണ് നേഗിക്ക് ശക്തമായ ഭീഷണിയായി നിലനില്‍ക്കുന്നത്. ഷിംല (അർബൻ), ഭർമൂർ, കിന്നൗർ, പോണ്ട സാഹിബ്, മണാലി, ഹമീർപൂർ, ഗാഗ്രെറ്റ്, ചിന്ത്പൂർണി, ബിലാസ്പൂർ (സദർ), നലഗഡ്, സുല, കാംഗ്ര, ഇൻഡോറ, ഡെഹ്‌റ, ജയ്‌സിംഗ്പൂർ ജോഗീന്ദർനഗർ, നാചൻ, ധരംപൂർ, സർക്കാഘട്ട്, കർസോഗ്, ആനി, കുട്ട്ലെഹാർ തുടങ്ങിയ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.

English summary
sitting MLA raveendra ravi may join to Congress: New move in Himachal, candidate too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X