• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാഹചര്യം ഇടതിന് അനുകൂലമല്ല; യുഡിഎഫിലേക്ക് മടങ്ങാന്‍ ജോസ് കെ മാണി? ജോസഫിന് അതൃപ്തി

Google Oneindia Malayalam News

കോട്ടയം: കെ​എം മാണിയുടെ നിര്യാണത്തിന് പിന്നാലെ ആരംഭിച്ച് കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പുതിയൊരു കാരണമായി മാറിയിരിക്കുകയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. 24 നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആര് വിപ്പ് നല്‍കണമെന്നതിനെ സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമാണ് രൂപപ്പെട്ടത്.

യുഡിഎഫില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പിജെ ജോസഫ് അടക്കമുള്ള കേരള കോണ്‍ഗ്രസിന്‍റെ മുഴുവന്‍ അംഗങ്ങള്‍ക്കും വിപ്പ് നല്‍കുമെന്നാണ് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.

നിയമസഭയില്‍

നിയമസഭയില്‍

അഞ്ച് അംഗങ്ങളാണ് നിയമസഭയില്‍ കേരള കോണ്‍ഗ്രസിനുള്ളത്. ഇതില്‍ റോഷി അഗസ്റ്റിന്‍, എന്‍ജയരാജ് എന്നീ രണ്ട് പേരാണ് ജോസ് കെ മാണി പക്ഷത്ത് നിന്നുള്ളത്. ജോസഫ് പക്ഷത്ത് ജോസഫിന് പുറമെ, മോന്‍സ് ജോസഫ്, സിഎഫ് തോമസ് എന്നിവരാണുള്ളത്. റോഷി അഗസസ്റ്റിനായിരുന്നു പാര്‍ട്ടിയുടെ വിപ്പ്. തര്‍ക്കം രൂക്ഷമായതോടെ റോഷിയെ സ്ഥാനത്ത് നിന്നും മാറ്റി മോന്‍സ് ജോസഫിനെ പകരം നിയമിച്ചതായി കാട്ടി വര്‍ക്കിങ് ചെയര്‍മാന്‍ കൂടിയായ പിജെ ജോസഫ് സ്പീക്കര്‍ക്ക് കത്തെഴുതിയിരുന്നു.

അധികാരം ആർക്കാണ്

അധികാരം ആർക്കാണ്

എന്നാല്‍ വിപ്പ് നൽകാനുള്ള അധികാരം ആർക്കാണെന്ന് കെ.എം. മാണി ഉള്ളപ്പോൾത്തന്നെ തീരുമാനിച്ചതാണ്. ഇതനുസരിച്ച് മുഴുവന്‍ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കുമെന്നാണ് ജോസ് കെ മാണി വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കുക മോൻസ് ജോസഫ് എംഎൽഎയായിരിക്കുമെന്നാണ് ജോസഫ് വിഭാഗം പ്രതികരിച്ചത്.

സ്വതന്ത്ര നിലപാട് പറ്റില്ല

സ്വതന്ത്ര നിലപാട് പറ്റില്ല

പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരും മോന്‍സ് ജോസഫ് നല്‍കുന്ന വിപ്പ് പാലിക്കണം. ഇല്ലെങ്കില്‍ അയോഗ്യതയുള്‍പ്പടേയുള്ള നിയമനടപടികള്‍ ഉണ്ടാവും. വിപ്പ് മറികടന്ന് ജോസ് കെ മാണി പക്ഷത്തെ എംഎല്‍എമാര്‍ക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവും താനും ഡപ്യൂട്ടി ലീഡര്‍ സിഎഫ് തോമസുമാണ്. ഇത് സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  Non-Gandhi should be Congress chief: Priyanka Gandhi Vadra | Oneindia Malayalam
  കെഎം മാണിയുടെ കാലത്ത്

  കെഎം മാണിയുടെ കാലത്ത്

  റോഷി അഗസ്റ്റിനെ പാര്‍ട്ടിയുടെ വിപ്പായി തിരഞ്ഞെടുത്തത് കെഎം മാണിയുടെ കാലത്താണ്. എന്നാല്‍ ഇപ്പോള്‍ അത് ബാധകമല്ലെന്നും പിജെ ജോസഫ് വ്യക്തമാക്കുന്നു. പുതിയ തീരുമാനപ്രകരാം പാര്‍ട്ടിയുടെ ചീഫ് ഇലക്ഷന്‍ ഏജന്‍റും പാര്‍ട്ടിയുടെ വിപ്പും താനാണെന്ന് മോന്‍സ് ജോസഫും വ്യക്തമാക്കിയിട്ടുണ്ട്.

  തിരികെ യുഡിഎഫിലേക്ക്

  തിരികെ യുഡിഎഫിലേക്ക്

  അതേസമയം, കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം രൂക്ഷമാവുമ്പോഴും ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കം യുഡിഎഫ് ശക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. പ്രശ്നപരിഹാര സാധ്യതകള്‍ തേടി രാഹുല്‍ ഗാന്ധി തന്നെ ജോസ് കെ മാണിയുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

  രാഹുല്‍ ഗാന്ധി

  രാഹുല്‍ ഗാന്ധി

  കെഎം മാണി സാറിന്റെ പാ‌ർട്ടിയ്‌ക്ക് യുഡിഎഫ് മുന്നണിയില്‍ എല്ലാവിധ മുൻഗണനയും സംരക്ഷണവും ഉണ്ടാകുമെന്നും ധൃതി പിടിച്ചൊരു തീരുമാനം എടുക്കരുതെന്നും ജോസ് കെ മാണിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായാണ് സൂചന. യുഡിഎഫില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടെങ്കിലും മാണി പക്ഷത്തെ രണ്ട് എംപിമാരും പാര്‍ലമെന്‍റില്‍ ഇപ്പോഴും യുപിഎയുടെ ഭാഗമാണ്.

  ഉമ്മൻചാണ്ടിയും

  ഉമ്മൻചാണ്ടിയും

  ജോസ് വിഭാഗം നേതാക്കളുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അനൗദ്യോഗികമായി സംസാരിച്ചുവെന്ന് മുന്നണി നേതാക്കള്‍ വ്യക്തമാക്കി. സ്വതന്ത്രമായി നിൽക്കുകയാണെങ്കിലും രാജ്യസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് നേതാക്കള്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചതായാണ് സൂചന.

  അനുകൂല സൂചന

  അനുകൂല സൂചന

  യുഡിഎഫില്‍ നിന്നുള്ള ക്ഷണത്തെ അനുകൂല സൂചനയായാണ് ജോസ് വിഭാഗം നേതാക്കള്‍ കാണുന്നത്. ജോസ് പക്ഷത്തെ ഭൂരിപക്ഷം നേതാക്കള്‍ക്കും അണികള്‍ക്കും യുഡിഎഫിലേക്ക് തന്നെ തിരികെ പോകാനാണ് താല്‍പര്യം. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ചേരിയില്‍ നില്‍ക്കുന്നതാണ് പരമ്പരാഗത വോട്ടുകള്‍ ഉറപ്പിക്കുന്നതിന് നല്ലതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

  രാഷ്ട്രീയ സാഹചര്യങ്ങള്‍

  രാഷ്ട്രീയ സാഹചര്യങ്ങള്‍


  നേരത്തെ ഇടതുമുന്നണിയിലേക്ക് പോവുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സിപിഎമ്മിനും ജോസ് കെ മാണി വിഭാഗത്തിനിടയിലും അനൗദ്യോഗികമായി നടന്നിരുന്നു. അന്ന് ഇടതിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ ഇന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയത് ജോസ് പക്ഷത്തിന്‍റെ യുഡിഎഫ് മടക്കത്തില്‍ നിര്‍ണ്ണായകമാവും.

  രാജ്യസഭാ തിരഞ്ഞെടുപ്പില്‍

  രാജ്യസഭാ തിരഞ്ഞെടുപ്പില്‍

  രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യില്ലെങ്കിലും ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനുള്ള തീരുമാനം ജോസ് കെ മാണി എടുത്തിട്ടില്ല. മാത്രവുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രതീകാത്മകവുമാണ്. ജോസ് കെ മാണി വിഭാഗത്തിന്‍റെ രണ്ട് വോട്ടുകള്‍ തിരഞ്ഞെടുപ്പിനെ യാതൊരു വിധത്തില്‍ സാധിക്കില്ല. അതിനാല്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തിന് അത്ര പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്.

  അതൃപ്തി

  അതൃപ്തി

  അതേസമയം, മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാനായി കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് പുറകെ പോകുന്നതില്‍ ജോസഫ് വിഭാഗത്തിന് അതൃപ്തിയുണ്ട്. യുഡിഎഫ് തീരുമാനം ലംഘിച്ച് പുറത്തുപോയ ജോസ് വിഭാഗത്തെ തിരിച്ചു വിളിക്കാന്‍ നോക്കുന്നത് ശരിയാണോ എന്ന് കോണ്‍ഗ്രസ് നേതൃത്വം ചിന്തിക്കണെന്നാണ് ജോസഫ് വിഭാഗം പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടത്.

   അസൂയക്കാര്‍ അങ്ങനെ പലതും പറയും, രാജി ആവശ്യപ്പെടുന്നവര്‍ പരമ പിന്തിരിപ്പന്മാരാണ്..; പരിഹസിച്ച് ജയശങ്കർ അസൂയക്കാര്‍ അങ്ങനെ പലതും പറയും, രാജി ആവശ്യപ്പെടുന്നവര്‍ പരമ പിന്തിരിപ്പന്മാരാണ്..; പരിഹസിച്ച് ജയശങ്കർ

  English summary
  situation is not favorable for LDF; Jose K Mani may return to UDF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X