മഹാവീരജയന്തി ദിനത്തില്‍ അറവുശാലകള്‍ അടച്ചിടണം: നിര്‍ദേശവുമായി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്
തിരുവനന്തപുരം: മഹാവീര ജയന്തിദിനത്തില്‍ അറവുശാലകള്‍ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം. ഏപ്രില്‍ മൂന്നിനാണ് മഹാവീരജയന്തി ദിനം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കാണ് കേന്ദ്രം കത്തിയച്ചത്. അതേസമയം സംസ്ഥാനത്ത് ഇത് നടപ്പാക്കുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
അതേസമയം മുമ്പൊരിക്കലും ഇത്തരത്തിലുള്ള ഒരു ആവശ്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുമോ എന്ന് വ്യക്തമല്ല. കേരളത്തില്‍ അങ്ങനെ വ്യാപകമായി ആഘോഷിക്കുന്ന ചടങ്ങല്ല മഹാവീര ജയന്തി. ഇത്തരമൊരു സാഹചര്യത്തില്‍ അറവുശാലകള്‍ അടച്ചിടലിന്റെ ആവശ്യമുണ്ടോയെന്ന് കളക്ടര്‍മാര്‍ ചോദിക്കുന്നു.

ആരാധനാലയങ്ങളില്‍ പ്രാദേശികമായ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ സമീപത്തെ അറവുശാലകള്‍ ഉടമകള്‍ അടച്ചിടാറുണ്ട്. എന്നാല്‍ ഇത് ആരുടെയും ആവശ്യപ്രകാരമല്ല.സ്വന്തം ഇഷ്ടപ്രകാരമാണ്.സമുദായത്തിന്റെ പൊതു ആഘോഷത്തിനോ ദിനാരണത്തിനോ മദ്യശാലകള്‍ക്ക് അവധി നല്‍കാറുണ്ടെങ്കിലും, ഇറച്ചിക്കച്ചവടത്തിന് വിലക്ക് ഉണ്ടായിട്ടില്ല. അതേസമയം കേന്ദ്രത്തിന്റെ കത്ത് കിട്ടിയതായും കേന്ദ്രം പറഞ്ഞു.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications