ലാവ്‌ലിന്‍ കേസ്: ജഡ്ജി പിന്മാറി; കേസ് വീണ്ടും മാറ്റിവെച്ച് സുപ്രീംകോടതി
ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി വെച്ച് സുപ്രീംകോടതി. കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ പിന്മാറിയ സാഹചര്യത്തിലാണ് കേസ് വീണ്ടും മാറ്റി വെച്ചത്. ഇന്ന് കേസ് പരിഗണനക്ക് വന്നപ്പോള്‍ ഹൈക്കോടതിയില്‍ താന്‍ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ പറഞ്ഞു. താന്‍ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ശേഷം അദ്ദേഹം പിന്മാറുകയായിരുന്നു.
കേസ് പരിഗണിച്ച സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍ അംഗമായിരുന്നു സി ടി രവികുമാര്‍. നേരത്തെ കേസ് പരിഗണിക്കുന്നതില്‍ സമയം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു. താന്‍ അസുഖ ബാധിതനാണെന്നും കേസ് പരിഗണിക്കരുത് എന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി ബി ഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയ്ക്ക് മുന്നിലുള്ളത്. നാലാം നമ്പര്‍ കോടതിയില്‍ ഇരുപത്തിയൊന്നാമത്തെ കേസായാണ് ഇന്ന് ലാവ്‌ലിന്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നത്. എം ആര്‍ ഷാ, സിടി രവികുമാര്‍ എന്നിവരുടെ ബെഞ്ചിന് മുന്നിലാണ് കേസ് എത്തിയത്.
വന്ദേഭാരതിൽ ഭക്ഷണത്തിന് എത്ര വില വരും? ചെയർകാറിലും എക്സിക്യൂട്ടീവിലും ഒരേ നിരക്കാണോ? അറിയാം
ഇത് 34-ാം തവണയാണ് കേസ് മാറ്റി വെക്കുന്നത്. പിണറായി വിജയന്‍, ഊര്‍ജ സെക്രട്ടറിയായിരുന്ന കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിയായിരുന്ന എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സി ബി ഐ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിധി റദ്ദാക്കണമെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ അറിയിക്കണം എന്ന് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.
ലാവ്ലിന്‍ കരാര്‍ മൂലം കെ എസ് ഇ ബിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട് എന്നാണ് സി ബി ഐ പറയുന്നത്. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറ്റിയത് ലാവ്ലിന്‍ കമ്പനിക്ക് ഗുണമുണ്ടാക്കി. കേസില്‍ വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണം എന്നാണ് ഹൈക്കോടതി വിധി.
Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്‍ക്കൂ












Click it and Unblock the Notifications