കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചരക്ക്' എന്ന സ്ത്രീവിരുദ്ധ വാക്കിന്‍റെ വക ഭേദമോ 'കൂട്ടൂസ്' പ്രയോഗം, ഫേസ്ബുക്കില്‍ ചൂടേറിയ ചര്‍ച്ച

Google Oneindia Malayalam News

Recommended Video

cmsvideo
പണ്ട് ചരക്ക് , ഇപ്പോൾ കുട്ടൂസ് | Oneindia Malayalam

തിരുവനന്തപുരം: കുട്ടൂസ് വിളിയില്‍ കേവലം ലാളിത്യം മാത്രമാണോ നിറഞ്ഞ് നില്‍ക്കുന്നത്, അതിനപ്പുറം ആ വിളിയില്‍ പ്രകടമായ ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ടോ എന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. സരിത അനൂപ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്.

എതൊരു രംഗത്തേയും കഴിവും മികവും തെളിയിച്ച സ്ത്രീകളെ സൗന്ദര്യം മാത്രം നോക്കി വിളിക്കുന്ന കുട്ടൂസ് എന്ന പ്രയോഗം അങ്ങേയറ്റം വിവേചനപരമാണെന്നായിരുന്നു സരിതാ അനൂപ് ഫേസബുക്കിലൂടെ അഭിപ്രായപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഈ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്...

ഫേസ്ബുക്ക് കുറിപ്പ്

ഫേസ്ബുക്ക് കുറിപ്പ്

ഐപിഎസ് ആവട്ടെ രാഷ്ട്രീയ നേതാവ് ആവട്ടെ സിനിമ നടി ആവട്ടെ ഏതൊരു രംഗത്തും കഴിവ് തെളിയിച്ച സ്ത്രീകളെ സൗന്ദര്യം മാത്രം നോക്കി കൂട്ടൂസ് എന്ന് വിളിക്കുന്നത് അങ്ങേയറ്റം സെക്സീയസ്റ്റ് ഏര്‍പ്പാടാണ്. അതുവരെ അവര്‍ നേടിയതൊക്കെ അവരുടെ സൗന്ദരത്തിന്‍റെ പുറകിലായി മാറുനെന്നായിരുന്നു സരിത അനുപ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്.

സ്‌മൃതി കുട്ടൂസ്

സ്‌മൃതി കുട്ടൂസ്

സ്‌മൃതി മന്ദാനയെക്കുറിച്ചുള്ള ഒരു പോസ്റ്റിൽ സ്‌മൃതി കുട്ടൂസ് എന്നു സംബോധന ചെയ്ത് അഭിനന്ദിക്കുന്നത് അങ്ങേയറ്റം സെക്സിസ്റ് ഏർപ്പാടാണ്. ഒരു നാലഞ്ചു വര്‍ഷമായി മലയാളികള്‍ക്ക് വന്ന ഒരു പൊളിറ്റിക്കല്‍ കറക്ടനസ് രോഗത്തിന്‍റെ ഭാഗമായുള്ള വിളി കൂടെയാണിത്.

മുമ്പ് ചരക്ക്

മുമ്പ് ചരക്ക്

മുന്നേ ആയിരുനെങ്കില്‍ ഏതാ ഈ ചരക്കെന്നു ചോദിക്കുമായിരുന്നു. ഇപ്പൊ മലയാളി പ്രബുദ്ധരായി. ചരക്കെന്നു പറയില്ല, സ്ത്രീകളെ അപമാനിക്കലാവുമത്രേ. അപ്പൊ എളുപ്പമുണ്ട്, കുട്ടൂസ് എന്ന് വിളിച്ചാല്‍, സ്നേഹത്തോടെ ഉള്ള വിളിയായി,നമ്മുടെ സ്വന്തം എന്ന ഫീലാണത്രെ അപ്പൊ. രണ്ടു കൊണ്ടും ഉദ്ദേശിച്ചത് ഒന്ന് തന്നെ എന്ന് ആര്‍ക്കും മനസ്സിലാവുകയും ഇല്ലെന്നും സരിത അനൂപ് കൂട്ടിച്ചേര്‍ക്കുന്നു.

ലിംഗവിവേചനം

ലിംഗവിവേചനം

കുറിപ്പ് ഫേസ്ബുക്കില്‍ ശ്രദ്ധേയമായതോടെ സരിതയുടെ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്ത് എത്തുന്നത്. കുട്ടൂസ് വിളിക്ക് പിന്നിലെ ലിംഗവിവേചനം ഉണ്ട് എന്നത് പലര്‍ക്കും ഒരു പുതിയ അറിവുമായിരുന്നു.

ചര്‍ച്ച

ചര്‍ച്ച

കുട്ടൂസ് വിളിയിൽ ഇങ്ങനൊരു അപകടം ഉള്ളതായി ഒരിക്കലും ചിന്തിച്ചിട്ടില്ല. അടുത്ത സുഹൃത്തുക്കൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വിളിക്കാറുണ്ട്. പക്ഷെ ഇനി ഇങ്ങനെ വിളിക്കുന്നതിന്‌ മുൻപ് ആലോചിക്കുംമെന്നാണ് ഈ ചര്‍ച്ചയുടെ ഭാഗമായിക്കൊണ്ട് ചിലര്‍ അഭിപ്രായപ്പെടുന്നത്.

പൊതുബോധ നിർമ്മിതി

പൊതുബോധ നിർമ്മിതി

സരിതയുടെ വാദത്തെ അനുകൂലിക്കുന്ന മറ്റൊരു വ്യക്തിയുടെ അഭിപ്രായം ഇങ്ങനെ 'സ്ത്രീകളെ സോഫ്ട് ആക്കി മോളുസ്, കുറ്റൂസ് എനിങ്ങനെ വിളിക്കണം, ആണുങ്ങളെ ഗംഭീര്യം ആക്കി ഏട്ടൻ ഇക്കാ ചേർത്ത് വിളിക്കണം എന്നുള്ള പൊതു ബോധ നിർമ്മിതിയുടെ ബാക്കി പത്രമാണ്‌, ഈ കുട്ടൂസ് വിളി, അതായത് സ്ത്രീകളെ അങ്ങനെ ഒക്കെ വിളിച്ചാൽ മതി അവർ സന്തോഷിക്കും എന്നുള്ള മുൻവിധികളുടെ ബാക്കി പത്രം"

സ്വാതി കുട്ടൂസ് എന്ന് വിളിച്ചതോ

സ്വാതി കുട്ടൂസ് എന്ന് വിളിച്ചതോ

ഇവിടെ കുറേ കമൻസ് കണ്ടു കുട്ടൂസ് വിളി സ്നേഹവും അടുപ്പവും വാൽസല്യവും കൊണ്ടാണെന്ന്.
പിന്നേ സാധ്വി സരസ്വതിയെ സ്വാതി കുട്ടൂസ് എന്ന് വിളിച്ചത് അത്രയും അടുപ്പവും സ്നേഹവും വാൽസല്യവും കൊണ്ടായിരുന്നൂന്ന് അറിഞ്ഞില്ലെന്നാണ് മറ്റൊരാള്‍ വ്യക്തമാക്കുന്നത്.

സ്നേഹം കൊണ്ടാണ്

സ്നേഹം കൊണ്ടാണ്

അതേ സമയം തന്നെ നിരവധിയാളുകളാണ് ഈ വാദത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. കുട്ടൂസ് വിളിയില്‍ യാതൊരു വിധത്തിലുള്ള സെക്സീയസ്റ്റ് കാഴ്ച്ചപാട് ഇല്ലെന്നും, അവരോടുള്ള സ്നേഹം കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്നാണ് കൂട്ടൂസ് വിളിയെ അനുകൂലിക്കുന്നവര്‍ അഭിപ്രയാപ്പെടുന്നത്.

അനുകൂലിക്കുന്നവര്‍

അനുകൂലിക്കുന്നവര്‍

കൂട്ടൂസ് വിളിയെ അനുകൂലിക്കുന്നവരുടെ മറ്റു ചിലരുടെ വാദങ്ങള്‍ ഇങ്ങനെ..

ആ വാക്കിനും പ്രയോഗത്തിനും അങ്ങനൊരു മീനിംഗ് ഇതുവരെ ഇല്ല.ചുമ്മാ എന്തെങ്കിലും വിളിച്ച് പറഞാൽ ഫെമിനിസ്റ്റുകൾ അത് ഏറ്റെടുക്കും,ആണുങ്ങളെ മൊത്തത്തിൽ വിമർശിക്കും എന്നൊന്നും വിചാരിക്കല്ലേ.. ചിരിച്ച് തള്ളാൻ മാത്രം ഉപയോഗപ്പെടുന്ന വിഡ്ഢിത്തമാണ് ഈ പോസ്റ്റ്.

പ്രിയ വാര്യർ വന്നതിനു ശേഷം

പ്രിയ വാര്യർ വന്നതിനു ശേഷം

കുട്ടൂസ് എന്ന വിളി ആദ്യമായി കേട്ടുതുടങ്ങിയത് പ്രിയ വാര്യർ വന്നതിനുശേഷമാണ് എന്നാണ് എൻറെ ഒരു തോന്നൽ
പിന്നെ കുറച്ചുപേർ പ്രിയ വാര്യർ കുട്ടൂസ് കുട്ടൂസ് എന്ന് പറഞ്ഞു നടക്കാൻ തുടങ്ങി പിന്നെ റോഷൻ കുട്ടൂസ് ഈ കുട്ടൂസ് എന്ന വിളിയിൽതെറ്റായിട്ട് ഒന്നുമില്ല

സ്ത്രീവിരുദ്ധയും

സ്ത്രീവിരുദ്ധയും

അതേസമയം ചര്‍ച്ചകളുടെ ഭാഗമായി അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രസ്താവനകളും ചിലര്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. കുറിപ്പ് എഴുതിയ ആള്‍ക്ക് നേരെ വ്യക്തിപരമായ അധിക്ഷേപവും ചിലര്‍നടത്തുന്നുണ്ട്. സെക്സിസം എന്ന വാക്കിന്‍റെ അര്‍‌ത്ഥം ലിംഗവിവേചനം എന്നാണ്. അതിനെ സെക്സുമായി ബന്ധപ്പെടുത്തി തെറി വിളിക്കുന്നവരെ കാണുമ്പോള്‍ ചിരിവരുന്നുവെന്നാണ് സരിത മറ്റൊരു കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.

English summary
Social-media-responds-on-the-term-Kutoos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X