• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസില്‍ കോണ്‍ഗ്രസിന് പുതിയ കുരുക്ക്: ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പ്രതിയാക്കി സിബിഐ എഫ്ഐആര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ പീഡന പരതായില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി സിബിഐയുടെ എഫ്ഐആര്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതികൂടിയായ സ്ത്രീ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചത്.

ഉമ്മന്‍ചാണ്ടിക്ക് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയുമായ കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എംപി, ഹൈബി ഈഡന്‍ എംപി, എപി അനില്‍ കുമാര്‍, മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ഇപ്പോള്‍ ബിജെപി നേതാവുമായ എപി അബ്ദുള്ളക്കുട്ടി എന്നീ ആറുപേര്‍ക്കെതിരെയാണ് സിബിഐ എഫ്ഐര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍

സോളാര്‍

കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റ് പ്രത്യേക സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ പരാതിക്കാരിയുടെ ആവശ്യപ്രകാരം സിബിഐക്ക് കൈമാറുകയായിരുന്നു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ സ്ത്രീ പീഡനം, സാമത്തിക തട്ടിപ്പ് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പീഡന പരാതി

പീഡന പരാതി നാല് വര്‍ഷത്തോളം കേരള പൊലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ആര്‍ക്കെതിരേയും മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് സോളാര്‍ കേസിലെ പ്രതി കൂടിയായ പരാതിക്കാരി സിബിഐ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. കേസ് സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരി സിബിഐയുടെ ദില്ലി ആസ്ഥാനത്തേക്ക് കൈമാറുകയും ചെയ്തു.

എഫ്ഐആര്‍

കേസില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്ഐആര്‍ നല്‍കിയത്. അതേസമയം കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരി ആരോപിക്കുന്നത് പോലെ ക്ലിഫ് ഹൗസില്‍ പോയതിന് ഒരു തെളിവും കണ്ടെത്താന്‍ കഴില്ലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

സി പി എം കോട്ട വീണു: നിറമരുതൂരില്‍ ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ച് യു ഡി എഫ്സി പി എം കോട്ട വീണു: നിറമരുതൂരില്‍ ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ച് യു ഡി എഫ്

ഉമ്മന്‍ചാണ്ടി

2012 ആഗസ്റ്റ് 19 ന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. ഇതു സംബന്ധിച്ച മൊഴി അവര്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. കേസ് ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം സംഘം ക്ലിഫ് ഹൗസില്‍ അന്ന് ജോലിക്ക് ഉണ്ടായിരുന്ന പൊലീസുകാര്‍, പേഴ്സണല്‍ സ്റ്റാഫ്, മറ്റ് ജീവനക്കാര്‍ എന്നിവരുടെ മൊഴി എടുത്തിരുന്നു.

എന്തുകൊണ്ട് മണിക്കുട്ടനുമായി ഇത്ര അടുത്ത ബന്ധം: തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്‍എന്തുകൊണ്ട് മണിക്കുട്ടനുമായി ഇത്ര അടുത്ത ബന്ധം: തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്‍

പരാതിക്കാരി

പരാതിക്കാരി പറയുന്നത് പോലെ അന്നേ ദിവസം അവര്‍ ക്ലിഫ് ഹൗസില്‍ എത്തിയെന്ന് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ആരും നല്‍കിയിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സന്ദര്‍ശന ഡയറിയും മറ്റ് രേഖകളും കണ്ടെത്താന്‍ സാധിച്ചില്ല. കാലപ്പഴക്കം ഉണ്ടായതിനാല്‍ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് മൊബൈല്‍ ഫോണ്‍ കമ്പനികളും രേഖാമൂലം അറിയിച്ചിരുന്നു.

സിബിഐ എഫ്ഐആര്‍

അതേസമയം, കേസിലെ സിബിഐ എഫ്ഐആര്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും. കെസി വേണുഗോപാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ വിഷയം ദേശീയ തലത്തില്‍ ബിജെപിയും ആയുധമാക്കിയേക്കും. സോളാര്‍ കേസിലെ ആരോപണങ്ങള്‍ നേരത്തെ തന്നെ കെസി വേണുഗോപാലിനെതിരെ ദേശീയ തലത്തില്‍ ബിജെപി പ്രയോഗിച്ചിരുന്നു.

പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്

Recommended Video

cmsvideo
  The 'communist' history of Afghanistan
  English summary
  Solar case: CBI files FIR against Oommen Chandy and others
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X